എസ്‌ജെഡി സ്ഥാനാര്‍ത്ഥി വീരേന്ദ്ര കുമാര്‍
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് ജനത സ്ഥാനാര്‍ത്ഥിയായി എംപി വീരേന്ദ്രകുമാര്‍ മത്സരിക്കും. പാലക്കാട് മണ്ഡലത്തിലാണ് മത്സരിക്കുക. സിപിഎമ്മിന്റെ എംബി രാജേഷ് ആണ് എതിര്‍ സ്ഥാനാര്‍ത്ഥി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു വീരേന്ദ്രകുമാര്‍ വിഭാഗം ജനതാദള്‍ പിളര്‍ത്തി സോഷ്യലിസ്റ്റ് ജനത രൂപീകരിച്ച് യുഡിഎഫില്‍ ചേര്‍ന്നത്. ഇത്തവണ വയനാട്, വടകര മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നായിരുന്നു സോഷ്യലിസ്റ്റ് ജനത ആവശ്യപ്പെട്ടത്.

സിറ്റിങ് സീറ്റ് വിട്ടു നല്‍കാനാവില്ലെന്ന കോണ്‍ഗ്രസ് തീരുമാനത്തെത്തുടര്‍ന്നാണ് സോഷ്യലിസ്റ്റ് ജനത പാലക്കാട് മണ്ഡലം തിരഞ്ഞെടുത്തത്. 1991 മുതല്‍ പാലക്കാട് മണ്ഡലം എല്‍ഡിഎഫിനാണ്.
സോഷ്യലിസ്റ്റ് ജനത അധ്യക്ഷനായ എംപി വീരേന്ദ്രകുമാര്‍ മാതൃഭൂമി പത്രത്തിന്റെ മാനേജിങ് ഡയറക്ടറാണ്. രണ്ട് തവണ എംപിയും ഒരിക്കല്‍ കേന്ദ്ര മന്ത്രിയും ആയിട്ടുണ്ട്. കോഴിക്കോട് മണ്ഡലത്തില്‍ നിന്നാണ് രണ്ട് തവണയും വീരേന്ദ്രകുമാര്‍ എംപിയായത്. വയനാട് മണ്ഡലത്തില്‍ നിന്ന് എംഎല്‍എ ആയും ജയിച്ചിട്ടുണ്ട്.
എല്‍ഡിഎഫ് രൂപീകരിക്കുമ്പോള്‍ ആദ്യ കണ്‍വീനര്‍ വീരേന്ദ്രകുമാര്‍ ആയിരുന്നു. പിന്നീട് കോഴിക്കോട് സീറ്റിന്റെ പേരിലാണ് എല്‍ഡിഎഫിനോട് വിട പറഞ്ഞത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം ഉണ്ടായിട്ടും സിപിഎം നിലനിര്‍ത്തിയ സീറ്റ് ആയിരുന്നു പാലക്കാട്ടേത്. 1820 വോട്ട് മാത്രമായിരുന്നു എംബി രാജേഷിന്റെ ഭൂരിപക്ഷം.












Click it and Unblock the Notifications