ബാത്ത്‌റൂമിന്റെ പുറത്തല്ലേ ക്യാമറ വെച്ചത്...അകത്തല്ലല്ലോ..! ലക്ഷ്മി നായര്‍ തന്നെ താരം..! വീഡിയോ

  • By: അനാമിക
Subscribe to Oneindia Malayalam

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ പദവി ഒഴിഞ്ഞെങ്കിലും ലക്ഷ്മി നായര്‍ വാര്‍ത്തകളില്‍ നിന്നും ഒഴിയുന്നില്ല. ലോ അക്കാദമി പ്രശ്‌നം അടിസ്ഥാനമാക്കി ട്രിവാന്‍ഡ്രം ക്ലബ്ബില്‍ അവതരിപ്പിക്കപ്പെട്ട സ്‌കിറ്റിലും ലക്ഷ്മി നായര്‍ തന്നെയാണ് താരം. സ്‌കിറ്റിനെ ചൊല്ലി ക്ലബ്ബില്‍ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കവും വാക്കേറ്റവും അരങ്ങേറി. തുടര്‍ന്ന് സ്‌കിറ്റ് പൂര്‍ത്തിയാക്കാതെ നിര്‍ത്തിവെയ്ക്കുകയായിരുന്നു. ലക്ഷ്മി നായരും ഭര്‍ത്താവും അംഗങ്ങളായ ക്ലബ്ബിലാണ് ഈ കലാപരിപാടി അരങ്ങേറിയത്.

നേരോടെ' കോഴിക്ക് മുലവെച്ച്..നിര്‍ഭയം' ബ്രാ ഇടീച്ച് ഏഷ്യാനെറ്റ് ന്യൂസ്...!! പൊങ്കാല തുടങ്ങി.. !!

lakshmi nair

ലോ അക്കാദമിയില്‍ ലക്ഷ്മി നായര്‍ നടത്തിയ വിദ്യാര്‍ത്ഥി പീഡനം സംബന്ധിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്‌കിറ്റില്‍ അവര്‍ക്കെതിരെ കടുത്ത പരിഹാസവും വിമര്‍ശനമുമാണുള്ളത്. പുറത്ത് നിന്നുളളവരാണ് പരിപാടി അവതരിപ്പിച്ചതെന്നും വിഷയം മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നുമാണ് ക്ലബ്ബ് ഭാരവാഹികള്‍ പറയുന്നത്. ലക്ഷ്മി നായരുടെ ഭര്‍ത്താവ് അജയ് കൃഷ്ണന്‍ പരിപാടിയുടെ സമയത്ത് ക്ലബ്ബിലുണ്ടായിരുന്നു. അംഗങ്ങളെ കളിയാക്കുന്ന പരിപാടി വേണ്ടെന്നാണ് പ്രതിഷേധിച്ച ഒരുവിഭാഗം വ്യക്തമാക്കിയത്. വിവാദ സ്‌കിറ്റിനെക്കുറിച്ച് ക്ലബ്ബ് അന്വേഷണം നടത്തുമെന്നും ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയില്‍ പറയുന്നു.

English summary
A skit against Lakshmi Nair, on the basis of Law academy strike raised protest in Trivandrum Club.
Please Wait while comments are loading...