എസ്‌കെജെഎം സ്വാഗതസംഘം ഓഫിസ് തുറന്നു
കോഴിക്കോട്: വിജ്ഞാനം, പൈതൃകം, സമര്‍പ്പണം എന്ന പ്രമേയത്തില്‍ ഏപ്രില്‍ 13, 14, 15 തിയതികളില്‍ കോഴിക്കോട് ശംസുല്‍ ഉലമാ നഗറില്‍ നടത്തുന്ന എസ്.കെ.ജെ.എം ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം കമ്മറ്റി ഓഫിസ് അരയിടത്ത് പാലം മുഅല്ലിം സമുച്ചയത്തില്‍ സെന്‍ട്രല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ.കെ ഇബ്‌റാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു .എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സലാം ഫൈസി മുക്കം അധ്വക്ഷനായി. സൈനുല്‍ ആബിദീന്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. കണ്‍വീനര്‍ പി. ഹസൈനാര്‍ ഫൈസി സ്വാഗതം പറഞ്ഞു.

എസ്.കെ.ജെ.എം ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം കമ്മറ്റി ഓഫിസ് അരയിടത്ത് പാലം മുഅല്ലിം സെന്ററില്‍ എസ്.കെ.ജെ.എം സെന്‍ട്രല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ.കെ ഇബ്‌റാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.
പി ബാവഹാജി, എ.ടി മുഹമ്മദ് മാസ്റ്റര്‍. എം.പി .അബ്ദുര്‍ ജബ്ബാര്‍ മൗലവി, കെ.കെ മുസ്തഫ അല്‍ ഹസനി, കെ മുഹമ്മദ് ഫൈസി, പി.കെ മുസ്തഫ ദാരിമി, കെ.എന്‍.എസ് മൗലവി, എ.കെ അസ്‌കര്‍ ഹുദവി, ഗഫൂര്‍ ഫൈസി, നൗഷാദ് അസ്ഹരി, എന്‍.സി മൂസ മൗലവി, റഊഫ് മൗലവി, ശിഹാബുദീന്‍ ഫൈസി, പി.സി ഇബ്‌റാഹീം, ജലീല്‍ ഫൈസി, എം.ഐ അബ്ദുറഹിമാന്‍, കെ.ടി മുഹമ്മദ് ശബീര്‍, കെ.വി സൈനുല്‍ ആബിദ്, ഫര്‍ഹാന്‍ മില്ലത്ത് ബേപ്പൂര്‍ സംസാരിച്ചു. വര്‍ക്കിങ് കണ്‍വീനര്‍ അംജദ് ഖാന്‍ റഷീദി നന്ദി പറഞ്ഞു.












Click it and Unblock the Notifications