കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ് കെഎസ്എസ്എഫ് ഇസ്തിഖാമ ആദര്‍ശ സമ്മേളനം നടത്തി

Google Oneindia Malayalam News

മുട്ടില്‍: പരമ്പരാഗതമായി കൈമാറിപ്പോന്ന അഹ്ലുസ്സുന്നത്തി വല്‍ ജമാ അത്താണ് ഇസ്ലാമിന്റെ യഥാര്‍ത്ഥ രൂപമെന്ന് എസ്‌കെഎസ്എസ്എഫ് ഇസ്തിഖാമ ആദര്‍ശ സമ്മേളനം അഭിപ്രായപ്പെട്ടു. മുഹമ്മദ് നബി (സ)യില്‍ നിന്ന് സ്വഹാബത്തിലൂടെ കൈമാറിവന്ന അഹ്ലുസ്സുന്നയുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും പൂര്‍ണ്ണമായും നമ്മുടെ മുന്‍ഗാമികള്‍ നിരാക്ഷേപം പറ്റിയിരുന്നു.

മുന്‍ഗാമികള്‍ ജീവിച്ചതുപോലെ ജീവിക്കുകയാണ് എക്കാലത്തെയും വിശ്വാസികള്‍ ചെയ്തിരുന്നത്. മുന്‍ഗാമികള്‍ മരണപ്പെട്ടവര്‍ക്കുവേണ്ടി ഖുര്‍ആന്‍ പാരായണം, മറ്റു പ്രാര്‍ത്ഥനകള്‍, ഖബര്‍ സിയാറത്ത്, തവസ്സുല്‍, ഇസ്തിഗാസ തുടങ്ങിയവയൊക്കെ ചെയ്തിരുന്നു. അള്ളാഹുവിനെ ഇഷ്ടപ്പെട്ട് ജീവിച്ച മഹാരഥന്മാരുടെ ജീവിത വഴികള്‍ പിന്‍പറ്റി ജീവിക്കലാണ് ഒരു വിശ്വാസിക്ക് ഉത്തമമായത്.

SKSSF

കാരണം വിജയത്തിലേക്കുള്ള വഴി മുന്‍ഗാമികള്‍ കാണിച്ച വഴിതന്നെയാണ്. സംശയങ്ങള്‍ ഉണ്ടാക്കി വിശ്വാസത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് ബിദഇകള്‍ നടത്തിവരുന്നത്. അതില്‍ സമുദായം വഞ്ചിതരാവരുത്. കാലങ്ങളായി സമുദായം നിലനിര്‍ത്തിപോന്നിരുന്ന നന്മകളെ ഇല്ലാതാക്കാനുള്ള പുത്തന്‍വാദികളുടെ കുല്‍സിത ശ്രമങ്ങള്‍ക്കെ തിരെയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആദര്‍ശ കാമ്പയിന്‍ നടത്തുന്നത്.

അതിന്റെ വിജയത്തിന് മുഴുവന്‍ വിശ്വാസികളും കര്‍മ്മ രംഗത്തിറങ്ങണമെന്ന് എസ്‌കെഎസ്എസ്എഫ് ഇസ്തിഖാമ ആദര്‍ശ സമ്മേളനം ആവശ്യപ്പെട്ടു. മുട്ടില്‍ ബാപ്പു മുസ്ലിയാര്‍ നഗരിയില്‍ നടന്ന ആദര്‍ശ സമ്മേളനം പ്രമുഖ സൂഫിവര്യന്‍ വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ഗാമികളുടെ ജീവിതവഴിയില്‍ എല്ലാവരും ജീവിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ ടി ഹംസ മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സമസ്ത ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി സമ്മേളന സന്ദേശം കൈമാറി. ജില്ലാപ്രസിഡന്റ് മുഹിയിദ്ദീന്‍ കുട്ടി യമാനി അധ്യക്ഷതവഹിച്ചു. തുടര്‍ന്നുനടന്ന വിവിധ സെഷനുകളില്‍ മുസ്തഫ അശ്‌റഫി കക്കുപ്പടി എം ടി അബൂബക്കര്‍ ദാരിമി അലവി ദാരിമി കുഴിമണ്ണ ഷൗക്കത്ത് ഫൈസി എന്നിവര്‍ വിഷയാവതരണം നടത്തി.

English summary
SKSSF conference in Moottil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X