കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാവിന് ജീവിത വിശുദ്ധിയും ആദര്‍ശബോധവും അനിവാര്യമെന്ന് എസ് കെ എസ് എസ് എഫ് ലീഡേഴ്സ് പാര്‍ലമെന്റ്

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: പുതിയ കാലത്ത് അജണ്ഡകളും പദ്ധതികളും ആവിഷ്കരിക്കാൻ സാധിക്കുന്നത് യഥാര്‍ത്ഥ നേതൃഗുണങ്ങളുളള നേതാക്കള്‍ക്കാണെന്നും അത്തരത്തില്‍ മാതൃകാപരമായ നേതൃഗുണത്തിന്റെ നല്ല പാഠങ്ങള്‍ക്കും ചര്‍ച്ചകശുമാണു ഉണ്ടാകേണ്ടതെന്നും ആഹ്വാനം ചെയ്ത് എസ് കെ എസ് എസ് എഫ് ലീഡേഴ്സ് പാര്‍ലമെന്റ് സമാപിച്ചു.

കെകെ രമയും ജസ്ലയും.. സൈബർ ആക്രമണത്തിന് പാർട്ടി വ്യത്യാസമില്ല.. വൈറലായി പോസ്റ്റ്കെകെ രമയും ജസ്ലയും.. സൈബർ ആക്രമണത്തിന് പാർട്ടി വ്യത്യാസമില്ല.. വൈറലായി പോസ്റ്റ്

ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി കാമ്പസില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നേരിനൊപ്പം ഒത്തുചേരാം എന്ന പ്രമേയത്തില്‍ നടത്തിയ മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ സമാപനമായി സംഘടിപ്പിച്ച വിവിസേ'18 ജനറല്‍ കൗണ്‍സിലോടെയാണ് ഇന്നലെ അവസാനിച്ചത്. മൂന്ന് ദിവസം വിവിധ സെക്ഷനുകളിലായി നേതൃഗുണത്തിന്റെ വിവിധ പാഠങ്ങള്‍ ചര്‍ച്ച ചെയ്തു.

skssf

സേവനവും വിനയവുമാണ് നേതാവിന്റെ മുഖമുദ്ര. ജീവിത വിശുദ്ധിയും ആദര്‍ശബോധവും അനിവാര്യ ഘടകമാണ്.ബഹുസ്വര സമൂഹത്തില്‍ എല്ലാവരേയും ഉള്‍ക്കൊള്ളാനുളള വിശാല മനസ്‌കരാവണം ധൈഷണിക ഇടപെടലുകളും പക്വമായ നിലപാടുകളും ഉണ്ടായിരിക്കണം തുടങ്ങിയ ഉത്കൃഷടവും ഉദാത്തവുമായ ഘടകങ്ങളാണ് യൂണിറ്റ് തലം മുതല്‍ സംസ്ഥാനം തലം വരെ യുളള നാലായിരത്തോളം ലീഡര്‍മാര്‍ക്ക് സമ്മാനിച്ചത്.

ഇന്നലെ രാവിലെ നടന്ന പുതിയ കൗണ്‍സില്‍ അസംബ്ലി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.നാസര്‍ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി റഹീം ചുഴലി അഹ്മദ് ഫൈസി എന്നിവര്‍ പുതിയ കൗണ്‍സിലര്‍മാര്‍ക്കുളള പരിശീലനത്തിന് നേതൃത്വം നല്കി ഉച്ചക്ക് ശേഷം നടന്ന ബാക്ക് ടു പാസ്റ്റ് സെക്ഷന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ ഉദ്ഘാടനം ചെയ്തു പരീത് സാഹിബ് എറണാകുളം, ഓ കെ എം കുട്ടി ഉമരി എം പി കടുങ്ങല്ലൂര്‍, ഹാരിസ് ബാഖവി കബ്ലക്കാട്, ഹമീദ് ഫൈസി അമ്പലക്കടവ്, സലാം ഫൈസി ഒളവട്ടൂര്‍, സലീം എടക്കര, സാലിം ഫൈസി കൊളത്തൂര്‍, യൂ ശാഫി ഹാജി എന്നിവര്‍ പ്രസംഗിച്ചു. പുതിയ സംസ്ഥാന നേതൃത്വത്തെ കണ്ടെത്തുന്നതിനുളള തെരഞ്ഞെടുപ്പിന് ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി നേതൃത്വം നല്‍കി ചടങ്ങില്‍ കെ എം സൈതലവി ഹാജി, സിദ്ദീഖ് ഹാജി ചെറുമുക്ക്, ചെറീത് ഹാജി, സി യൂസുഫ് ഫൈസി, കെ പി ശംസുദ്ധീന്‍ ഹാജി ഹംസ ഹാജി, പി കെ നാസര്‍ ഹുദവി കൊളപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു.

കരിപ്പൂരിലെ കള്ളന്മാർ ആരാണ്? യാത്രക്കാരുടെ ലഗേജുകൾ തുറന്ന് സാധനങ്ങൾ മോഷ്ടിച്ചു! വൈറലായി വീഡിയോ..കരിപ്പൂരിലെ കള്ളന്മാർ ആരാണ്? യാത്രക്കാരുടെ ലഗേജുകൾ തുറന്ന് സാധനങ്ങൾ മോഷ്ടിച്ചു! വൈറലായി വീഡിയോ..

</a><a class=ഖത്തറിന്റെ ആവശ്യം തള്ളി സൗദി അറേബ്യ; ഇനി ഒന്നും നടക്കില്ല!! അമീറിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി" title="ഖത്തറിന്റെ ആവശ്യം തള്ളി സൗദി അറേബ്യ; ഇനി ഒന്നും നടക്കില്ല!! അമീറിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി" />ഖത്തറിന്റെ ആവശ്യം തള്ളി സൗദി അറേബ്യ; ഇനി ഒന്നും നടക്കില്ല!! അമീറിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി

English summary
SKSSF leaders parliament ends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X