കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ആകാശയാത്ര ഒരുക്കി കൊണ്ട് മാതൃകയായി

  • By Sreejith Kk
Google Oneindia Malayalam News

നാദാപുരം : ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ആകാശയാത്ര ഒരുക്കി കൊണ്ട് മാതൃകയായിരിക്കുകയാണ്ചൊക്ലി ബി.ആ ർ.സിയും പ്രവാസി വ്യവസായിയും. 22 ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾ ഉൾപ്പെടെ 72 പേർക്കാണ് ആകാശയാത്ര ഒരുക്കിയത്. വീടുകളിലെ അകത്തളങ്ങളിലും ചൊക്ലി ബി.ആർ.സിക്ക് കീഴിലുമായി പഠനം നടത്തുന്ന 22 കുട്ടികളുടെ വർഷങ്ങളായുള്ള വിമാനയാത്ര എന്ന ആഗ്രഹമാണ് ഇതോടെ സഫലീകൃതമായത്.


കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കായിരുന്നു യാത്ര.തലശ്ശേരി സബ് കലക്ടർ എസ്.ചന്ദ്രശേഖരന്‍ യാത്രഫ്ലാഗ്ഓഫ്ചെയ്തു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കണ്ണൂർ ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിൽ യാത്ര ഒരുക്കിയത്.
വീടുകളിലെ അകത്തളങ്ങളിലും ചൊക്ലി ബി.ആർ.സിക്ക് കീഴിലുമായി പഠനം നടത്തുന്ന 22 കുട്ടികളുടെ വർഷങ്ങളായുള്ള വിമാനയാത്ര എന്ന ആഗ്രഹമാണ് ഇതോടെ സഫലീകൃതമായത്.

nadapuram

ഖത്തറിലെ സഫാരി ഗ്രൂപ്പ് ഡയരക്ടറും ജനറൽ മാനേജറുമായ സൈനുൽ ആബിദീനാണ് കുട്ടികളുടെ ആഗ്രഹ സഫലീകരണത്തിന് വഴിയൊരുക്കിയത്.
ഒരു പരിപാടിക്കായി ചൊക്ലി ബി.ആർ.സിയിൽ എത്തിയപ്പോഴാണ് വിമാനയാത്ര നടത്താനുള്ള കുട്ടികളുടെ മോഹം ബി.പി.ഒ.രഹ്ന ഖാദർ സൈനുൽ ആബിദീന്റെ ശ്രദ്ധയിൽ പെടുത്തുന്നത്. വിമാന ടിക്കറ്റ് വഹിക്കാമെന്ന് അദ്ദേഹം ഏൽക്കുകയായിരുന്നു.


വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഡോക്ടർമാർ അടങ്ങിയ സംഘത്തിന്റെ ടിക്കറ്റ് അദ്ദേഹം എടുത്ത് നൽകുകയും ചെയ്തു.അത്യധികമായ സന്തോഷത്തോടെയാണ് കുട്ടികൾ യാത്ര തിരിച്ചത്.വിദ്യാർത്ഥികളുടെ മുഖത്ത് വിരിഞ്ഞ സന്തോഷമാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ സംതൃപ്തിയെന്ന് സൈനുൽ ആബിദീൻ പറഞ്ഞു. തലശ്ശേരി സബ് കലക്ടർ എസ്.ചന്ദ്രശേഖര യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. തികച്ചും മാതൃകാപരമായ പ്രവൃത്തിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ചൊക്ലി പഞ്ചായത്ത് പ്രസിഡൻറ് വി.കെ.രാകേഷ് അധ്യക്ഷനായി.
ബി.പി.ഒ.രഹ് നഖാദർ സ്വാഗതം പറഞ്ഞു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഇ കുഞ്ഞബ്ദുള്ള , കെ.സൈനുൽ ആബിദീൻ, എ.ഇ.ഒ.സുലോചന, വിശ്വനാഥൻ, അജന്ത എന്നിവർ പ്രസംഗിച്ചു.പാനൂർ നഗരസഭാധ്യക്ഷ കെ. വി. റംല ടീച്ചർ പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ എന്നിവരും സംഘത്തിലുണ്ട്.

English summary
sky travel for disabled students in nadapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X