കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റയടിയിൽ വിറച്ച് സത്യങ്ങളെല്ലാം പറഞ്ഞ ഭീകരനാണ് മസൂദ് അസർ; ഓർത്തെടുത്ത് മുൻ ഐബി ഉദ്യേഗസ്ഥൻ

Google Oneindia Malayalam News

Recommended Video

cmsvideo
Pulwama : മസൂദ് അസറിനെക്കുറിച്ച് അറിയാത്ത കാര്യങ്ങൾ | #MasoodAzhar | Oneindia Malayalam

ദില്ലി: ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് തലവനും പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ മസൂദ് അസറിനെ ചോദ്യം ചെയ്തതിന്റെ ഞെട്ടിക്കുന്ന അനുഭവങ്ങൾ വെളിപ്പെടുത്തി മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ. ആഗോള ഭീകരനാണെങ്കിലും മസൂദ് അസറിനെ കസ്റ്റഡിയിൽ അനായാസമായി കൈകാര്യം ചെയ്യാമെന്നാണ് സിക്കിം പോലീസിലെ ഡയറക്ടർ ജനറലായി വിരമിച്ച അവിനാശ് മോഹനനേയ് പറയുന്നത്.‌

1994ൽ ഇന്ത്യയിൽ‌ പിടിയലായതു മുതൽ നിരവധി തവണ മസൂദ് അസറിനെ ചോദ്യം ചെയ്ത മുൻ ഐബി ഉദ്യോഗസ്ഥനാണ് അവിനാഷ്. അന്ന് കശ്മീരിൽ സേവനം അനുഷ്ടിക്കുകയായിരുന്നു അദ്ദേഹം. ആദ്യമൊക്കെ വിസമ്മതിച്ചെങ്കിലും പട്ടാളക്കാരന്റെ ഒറ്റ അടികൊണ്ട് മസൂദ് അസദ് കാര്യങ്ങൾ തത്ത പറയും പോലെ പറയുമായിരുന്നുവെന്നാണ് അവിനാഷ് മോഹനേനയ് പറയുന്നത്.

1994ൽ

1994ൽ

1994 ഫെബ്രുവരിയിലാണ് കശ്മീരിലെ അനന്ത്നാഗിൽ വെച്ച് മസൂദ് അസർ അറസ്റ്റിലാകുന്നത്. പോർച്ചുഗീസ് പാസ്പോർട്ട് ഉപയോഗിച്ച് ബംഗ്ലാദേശ് വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലാകുന്നത്. മസൂദ് അസറിനെ ചോദ്യം ചെയ്യാനായി ഇന്റലിജൻസ് വിഭാഗത്തിന് ക്രൂരമായ രീതികളൊന്നും എടുക്കേണ്ടി വന്നില്ല. ആദ്യ അടിയിൽ തന്നെ കാര്യങ്ങൾ തുറന്ന് പറയാൻ മസൂദ് അസർ തയാറായി. പാകിസ്ഥാൻ താവളമാക്കി പ്രവർത്തിക്കുന്ന നിരവധി ഭീകരസംഘടനകളുടെ വിവരങ്ങൾ മസൂദ് അസർ വെളിപ്പെടുത്തിയെന്ന് അദ്ദേഹം പറയുന്നു.

നിരവധി തവണ

നിരവധി തവണ

ഇരുപത് വർഷത്തോളം ഇൻറലിജൻസ് ബ്യൂറോയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ് അവിനാശ്. ഇതിനിടയിൽ നിരവധി തവണ മസൂദ് അസറിനെ തനിക്ക് ചോദ്യം ചെയ്യേണ്ടതായി വന്നിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ചോദ്യം ചെയ്യലിൽ പലപ്പോഴും ഞെട്ടിക്കുന്ന വിവരങ്ങളാണ് മസൂദ് അസർ വെളിപ്പെടുത്തിയിട്ടുള്ളത്. കസ്റ്റഡിയിൽ ആയിരിക്കുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥരെ ഇയാൾ‌ ഭീഷണിപ്പെടുത്തിയിരുന്നു.

50 വയസ് പ്രായം

50 വയസ് പ്രായം

ഇന്ത്യയുടെ കസ്റ്റഡിയിലായിരിക്കുമ്പോൾ 50 വയസിന്റെയടുത്തായിരുന്നു മസൂദ് അസറിന്റെ പ്രായം. തീവ്രവാദ സംഘടനയിലേക്ക് ആളെ എടുക്കുന്നതിനെകുറിച്ചും പാക് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ഭീകരവാദ പ്രവർത്തനങ്ങളെ കുറിച്ചും മസൂദ് അസർ വെളിപ്പെടുത്തൽ നടത്തി. മണിക്കൂറുകളോളം തുടർച്ചയായി മസൂദ് അസറിനെ ചോദ്യം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ഒരു ഭീരുവിനെപ്പോലെ എതിർപ്പുകളില്ലാതെ അയാൾ വിവരങ്ങൾ പറഞ്ഞിരുന്നതായും മുൻ ഐബി ഉദ്യോഗസ്ഥൻ ഓർത്തെടുക്കുന്നു.

 നിർണായക വിവരങ്ങൾ

നിർണായക വിവരങ്ങൾ

അഫ്ഗാൻ തീവ്രവാദികൾ കശ്മീർ ലക്ഷ്യം വയ്ക്കുന്നതായുള്ള സൂചന നൽകിയത് മസൂദ് അസറാണ്. ബംഗ്ലാദേശ് വഴി ഇന്ത്യയിലേക്ക് കടന്നതിന് പിന്നാലെ മസൂദ് അസർ ഷഹരാൺപൂരിലേക്കാണ് ആദ്യം പോയത്. ഇവിടെ രണ്ട് തീവ്രവാദ ഗ്രൂപ്പുകളുമായി കൂടിക്കാഴ്ച നടത്തി ധാരണയിലായിയെന്ന് അസർ വെളിപ്പെടുത്തിയിരുന്നു. എല്ലാ ചോദ്യങ്ങൾക്കും വിശദമായ ഉത്തരങ്ങൾ നൽകാൻ തയാറായിരുന്നുവെന്ന് അവിനാശ് പറയുന്നു. സർബെ മുഅമീൻ എന്ന പത്രത്തിലൂടെ തീവ്രവാദ ആശയങ്ങൾ പ്രചരിച്ച അസർ കശ്മീർ വിഷയത്തിൽ പിന്തുണ തേടി വിവിധ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിരുന്നു.

വെല്ലുവിളി

വെല്ലുവിളി

ഇന്ത്യയ്ക്ക് തന്നെ അധികകാലം കസ്റ്റഡിയിൽ വയ്ക്കാൻ കഴിയില്ലെന്ന് ചോദ്യം ചെയ്യുന്ന വേളയിൽ മസൂദ് അസർ ഭീഷണി മുഴക്കുമായിരുന്നു. എന്നെ കസ്റ്റഡിയിൽ വയ്ക്കാൻ പാകിസ്ഥാനും ഐഎസ്ഐയും അനുവദിക്കില്ല. എന്റെ പ്രശസ്തിയെ നിങ്ങൾ വിലകുറച്ച് കാണുകയാണ്. ഞാൻ പാകിസ്ഥാനിൽ തിരിച്ചെത്തേണ്ടത് ഐഎസ്ഐയുടെ ആവശ്യമാണെന്നും മസൂദ് അസർ ആവർത്തിക്കുമായിരുന്നുവെന്ന് അവിനാഷ് മോഹനേനയ് ഓർത്തെടുക്കുന്നു.

വിദേശീയരെ തട്ടിക്കൊണ്ടുപോയി

വിദേശീയരെ തട്ടിക്കൊണ്ടുപോയി

മസൂദ് അസർ പിടിയിലാകുന്നതിന് പത്ത് മാസങ്ങൾക്ക് ശേഷം ദില്ലിയിൽ നിന്നും വിദേശ പൗരന്മാരെ തട്ടിക്കൊണ്ടുപോയി. മസൂദ് അസറിനെ മോചിപ്പിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഒമർ ഷെയ്ഖ് എന്ന ഭീകരന്റെ അറസ്റ്റോടെ ഈ തന്ത്രം ഇന്ത്യ പൊളിച്ചടുക്കി. എന്നാൽ 99ൽ മസൂദ് അസറിനൊപ്പം ഒമർ ഷെയ്ഖിനെയും വിട്ടയക്കേണ്ടി വന്നു.

അവസാനമായി കണ്ടത്

അവസാനമായി കണ്ടത്

1999ലാണ് താൻ അവസാനമായി മസൂദ് അസറിനെ കാണുന്നത്. പുതിയ നിയമനത്തെ തുടർന്ന് കശ്മീരിൽ നിന്ന് മടങ്ങേണ്ടി വന്നപ്പോഴായിരുന്നു അത്. താൻ പോകുന്ന കാര്യം മസൂദ് അസറിനെ അറിയിച്ചപ്പോൾ എല്ലാം ആശംസകളും നേരുന്നു എന്നായിരുന്നു മറുപടി. 1999ൽ മസൂദ് അസറിനെ മോചിപ്പിച്ച വാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് അദ്ദേഹം പറയുന്നു

മോചനം

മോചനം

1991 ഡിസംബർ 31നാണ് മറ്റു വഴികളില്ലാതെ ഇന്ത്യയ്ക്ക് മസൂദ് അസറിനെയും മറ്റ് രണ്ട് ഭീകരരേയും മോചിപ്പിക്കേണ്ടി വന്നത്. കാഠ്മണ്ഡുവിൽ നിന്നും 189 യാത്രക്കാരുമായി ദില്ലിയിലേക്ക് പറന്ന വിമാനം അഞ്ച് പാക് ഭീകരർ റാഞ്ചി. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലാണ് വിമാനമിറക്കിയത്. 189 ജീവനുകൾക്ക് പകരമായി മസൂദ് അസർ എന്ന കൊടും ഭീകരനെ ഇന്ത്യയ്ക്ക് വിട്ടയക്കേണ്ടി വരികയായിരുന്നു.

സമ്മർദ്ധതന്ത്രം ഫലം കണ്ടു; മഹാരാഷ്ട്രയിൽ വിജയം ശിവസേനയ്ക്ക്, കൂടുതൽ സീറ്റുകൾ നൽകാൻ ധാരണസമ്മർദ്ധതന്ത്രം ഫലം കണ്ടു; മഹാരാഷ്ട്രയിൽ വിജയം ശിവസേനയ്ക്ക്, കൂടുതൽ സീറ്റുകൾ നൽകാൻ ധാരണ

English summary
one slap enough to make masood azhar blurt out details of his movements, says a former police officer who interrogated him several times.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X