കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ നാലു വയസുകാരിക്ക് സ്ലീപ്പിങ് ബ്യൂട്ടി സിന്‍ഡ്രോം! അഞ്ച് ദിവസം തുടര്‍ച്ചയായി ഉറക്കം...

കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ച ലിയ എന്ന നാലു വയസുകാരിയിലാണ് അപൂര്‍വ്വ ഉറക്കവൈകല്യമായ സ്ലീപ്പിങ് ബ്യൂട്ടി സിന്‍ഡ്രോം സ്ഥീരികരിച്ചിരിക്കുന്നത്.

Google Oneindia Malayalam News

കൊച്ചി: ഉറങ്ങിയാല്‍ പിന്നെ ദിവസങ്ങളും മാസങ്ങളും കഴിഞ്ഞ് എഴുന്നേല്‍ക്കുന്ന ഇരുപത്തിരണ്ടുകാരിയായ ബേത് ഗുഡിയര്‍ എന്ന പെണ്‍കുട്ടിയെക്കുറിച്ച് നമ്മള്‍ വായിച്ചതാണ്. കാനഡയില്‍ ദിവസം 22 മണിക്കൂര്‍ ഉറങ്ങുന്ന ഹീതറും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സ്ലീപ്പിങ് ബ്യൂട്ടി സിന്‍ഡ്രോം എന്ന അപൂര്‍വ്വ രോഗമായിരുന്നു ഇവരുടെ തുടര്‍ച്ചയായ ഉറക്കത്തിന് കാരണം.

വിദേശരാജ്യങ്ങളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ലീപ്പിങ് ബ്യൂട്ടി സിന്‍ഡ്രോം കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു ബാലികയിലും സ്ഥിതീകരിച്ചു. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ച ലിയ എന്ന നാലു വയസുകാരിയിലാണ് അപൂര്‍വ്വ ഉറക്കവൈകല്യമായ സ്ലീപ്പിങ് ബ്യൂട്ടി സിന്‍ഡ്രോം സ്ഥീരികരിച്ചിരിക്കുന്നത്. ഈ രോഗാവസ്ഥ കണ്ടെത്തിയ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ലിയ.

സംസാരിച്ച് തുടങ്ങിയത് മൂന്നാം വയസില്‍...

സംസാരിച്ച് തുടങ്ങിയത് മൂന്നാം വയസില്‍...

കാലടി സ്വദേശികളായ ഡെന്നിയുടെയും ലിനുവിന്റെയും വിവാഹം കഴിഞ്ഞ് ആറു വര്‍ഷത്തിന് ശേഷമാണ് മൂത്ത മകളായ ലിയ ജനിക്കുന്നത്. മൂന്നാം വയസിലാണ് കുട്ടി സംസാരിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ലിയ പെട്ടെന്ന് അബോധവസ്ഥയിലായത്.

നാലു മാസത്തിനിടെ എട്ടുതവണ...

നാലു മാസത്തിനിടെ എട്ടുതവണ...

കുട്ടിക്ക് ചുഴലി രോഗമാണെന്ന് കരുതി ആദ്യം ചികിത്സിച്ച ഡോക്ടര്‍മാര്‍ കോച്ചിവലിവിനുള്ള മരുന്ന് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ നാലു മാസത്തിനിടെ എട്ടുതവണ സമാനസംഭവമുണ്ടായതോടെയാണ് രക്ഷിതാക്കള്‍ കുട്ടിയെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിക്കുന്നത്. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും കുറഞ്ഞ നിലയിലാണ് ഫെബ്രുവരി 16ന് കുട്ടിയെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചതെന്ന് പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോക്ടര്‍ അക്ബര്‍ മുഹമ്മദ് ചേട്ടാലി പറഞ്ഞു.

അഞ്ചു ദിവസം തുടര്‍ച്ചയായ ഉറക്കം...

അഞ്ചു ദിവസം തുടര്‍ച്ചയായ ഉറക്കം...

ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ച ലിയ അഞ്ചു ദിവസം യാതൊരു പ്രതികരണവുമില്ലാതെ തുടര്‍ച്ചയായി ഉറക്കത്തിലായിരുന്നു. ആശുപത്രിയില്‍ നടത്തിയ വിദഗ്ദ പരിശോധനയില്‍ കുട്ടിക്ക് ചുഴലി രോഗമോ അപസ്മാരമോ ഇല്ലെന്ന് കണ്ടെത്തി.

ദിവസങ്ങളോളം ഉറങ്ങും...

ദിവസങ്ങളോളം ഉറങ്ങും...

ആശുപത്രിയിലെ വിദഗ്ദ പരിശോധനയ്‌ക്കൊടുവിലാണ് കുട്ടിയ്ക്ക് സ്ലീപ്പിങ് ബ്യൂട്ടി സിന്‍ഡ്രോം എന്നറിയപ്പെടുന്ന ക്ലെയിന്‍ ലെവിന്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥയാണെന്ന് സ്ഥിരീകരിച്ചത്. ഈ രോഗവസ്ഥയില്‍ രോഗി ദിവസങ്ങളോളം ഉറങ്ങും. ലോകത്ത് ഈ രോഗം കണ്ടെത്തിയിട്ടുള്ളവരില്‍ മൂന്നില്‍ രണ്ട് പേരും പുരുഷന്മാരാണ്. പത്തുലക്ഷത്തില്‍ ഒന്നോ രണ്ടോ പേരില്‍ മാത്രമാണ് ഈ രോഗം കണ്ടെത്തിയിട്ടുള്ളത്.

കുട്ടി ഉണര്‍ന്നിരിക്കുന്നു...

കുട്ടി ഉണര്‍ന്നിരിക്കുന്നു...

കുടുംബചരിത്രം പരിശോധിച്ചതില്‍ നിന്നും കുട്ടിയുടെ അമ്മയ്ക്കും സമാനമായ ചില ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായി കണ്ടെത്തി. അതേസമയം, ലിയയ്ക്ക് വിദഗ്ദ പരിശോധനയ്ക്ക് ശേഷം മരുന്നുകള്‍ നല്‍കി. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും, ഉണര്‍ന്നിരിക്കുകയും ആഹാരം കഴിക്കുകയും ചെയ്യുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

English summary
sleeping beauty syndrome reported in kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X