കോട്ടയത്ത് അമിതമായി ഉറക്ക ഗുളിക കഴിച്ച 5 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
കോട്ടയം: അമിതമായി ഉറക്കഗുളിക കഴിച്ച അഞ്ച് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. കോഴഞ്ചേരി മഹിളാ മന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത അഞ്ചു വിദ്യാര്‍ഥികളെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
സ്‌കൂളില്‍ നിന്ന് മടങ്ങി വരുന്ന വഴി വിദ്യാര്‍ഥിനികള്‍ ഗുളിക കഴിക്കുകയായിരുന്നു. രണ്ടാഴ്ച മുന്‍പ് അഞ്ച് പേരില്‍ രണ്ടു വിദ്യാര്‍ഥിനികളെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരെ കണ്ടെത്തി.

ഇതേ തുടര്‍ന്ന് വാര്‍ഡന്‍ ഇവരെ വഴക്കു പറഞ്ഞിരുന്നു. ഇതാവും ആത്മഹത്യാ കാരണമെന്നും ആരോപണമുണ്ട്. സ്‌കൂളില്‍ നിന്നും മയങ്ങി വന്ന കുട്ടികളെ കണ്ട് വാര്‍ഡന്‍ കാര്യം അന്വേഷിക്കുകയായിരുന്നു.
ഇതോടെ ഉറക്ക ഗുളിക കഴിച്ച കാര്യം തുറന്നു പറഞ്ഞു. ഉടന്‍ തന്നെ വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications