കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ അമ്പായത്തോടില്‍ വന്‍ ഉരുള്‍പൊട്ടല്‍: മലയുടെ ഒരു ഭാഗം ഇടിഞ്ഞു താഴുന്നു, ജനങ്ങള്‍ കുടുങ്ങി!

Google Oneindia Malayalam News

കണ്ണൂര്‍: അമ്പായത്തോടില്‍ വന്‍ ഉരുള്‍പൊട്ടലാണ് ഉണ്ടായിട്ടുള്ളത്. ഒരു മലയുടെ ഒരു ഭാഗം ഇടിഞ്ഞ് താഴുന്ന നിലയിലാണുള്ളത്. മലയിടിഞ്ഞതോടെ പുഴയുടെ ഒഴുക്ക് തടസ്സപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ഇത് പൂര്‍വ്വസ്ഥിതിയിലാണുള്ളത്. എന്നാല്‍ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഒട്ടേറെ ആളുകളാണ് ഈ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്.

Recommended Video

cmsvideo
കോട്ടയം ജില്ലയും വെള്ളത്തിൽ മുങ്ങുന്നു | Oneindia Malayalam

ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുള്ളത്. ചെറുകോല്‍പ്പുഴ പത്ത് കിലോമീറ്റര്‍ പരിധിയിലുള്ളവരോട് മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശിക്കുന്നു. ബാവലിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. ഈ പ്രദേശത്തെ കുണ്ടേരിപ്പൊയില്‍ എന്നയിടത്ത് 14ഓളം വീടുകളാണ് ഒറ്റപ്പെട്ട നിലയിലുള്ളത്. ജില്ലയിലെ കൊട്ടിയൂരും നിലവില്‍ ഒറ്റപ്പെട്ട സ്ഥിതിയിലാണുള്ളത്. ബാവലിപ്പുഴയ്ക്ക് അപ്പുറത്തും ഇപ്പുറത്തും ഉള്ള പ്രദേശങ്ങളാണ് ഒറ്റപ്പെട്ടിട്ടുള്ളത്. കൊട്ടിയൂരില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്.

e02259a4-21

ആഗസ്റ്റ് ഒമ്പതാം തിയ്യതി മുതല്‍ കൊട്ടിയൂര്‍ പ്രദേശത്ത് ഏഴോളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടിയിരുന്നു. വയനാടിനെയും കണ്ണൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന രണ്ട് ചുരങ്ങള്‍ വഴിയുള്ള ഗതാഗതം കാലവര്‍ഷക്കെടുതിയില്‍ മണ്ണിടിഞ്ഞതോടെ തടസ്സപ്പെട്ടിരുന്നു. ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

English summary
sliding in kannur's ambayathod no casualities reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X