കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പനിയെന്ന് ശിവന്‍കുട്ടി, നിയമസഭയിലെത്തിയില്ല; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭ കൈയ്യാങ്കളി കേസിൽ പ്രതിസ്ഥാനത്തുള്ള മന്ത്രി വി ശിവൻകുട്ടി ഇന്ന് നിയമസഭയിൽ എത്തിയില്ല. പനിയാണെന്ന് കാണിച്ച് സ്പീക്കർ എംബി രാജേഷിന് അവധി അപേക്ഷ നൽകിയിട്ടുണ്ട്.കേസിൽ ശിവൻകുട്ടി വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ പ്രതിപക്ഷം മന്ത്രിയുടെ രാജിയ്ക്കായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്.ഇന്നലെ സഭയിലും പ്രതിപക്ഷ നേതാക്കൾ വിഷയത്തിൽ മന്ത്രിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.

അതേസമയം കേസിൽ ഇന്ന് സഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പിടി തോമസ് ആണ് നോട്ടീസ് നൽകിയത്. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. അതിനിടെ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് സഭയിൽ മുഖ്യമന്ത്രി മറുപടി നൽകി. കേസ് പിൻവലിക്കാൻ സർക്കാർ എടുത്ത നടപടി തെറ്റല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

vsivankutty-16

ശിവൻകുട്ടി രാജിവെയ്ക്കേണ്ട സാഹചര്യം ഇല്ലെന്ന നിലപാടിലാണ് സിപിഎം. വിചാരണ നേരിടണമെന്നാണ് കോടതി പറഞ്ഞതെന്നും കുറ്റക്കാരനെന്ന് പറഞ്ഞിട്ടില്ലെന്നുമാണ് പാർട്ടി നിലപാട്. വിചാരണ പൂർത്തിയായ ശേഷം മാത്രം ഇത് സംബന്ധിച്ച് ആലോചിച്ചാൽ മതിയെന്നും പാർട്ടി പറയുന്നു.

നിയമസഭ കയ്യാങ്കളി കേസിൽ പ്രതികളായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, ഇപി ജയരാജന്‍, കെടി ജലീല്‍, കെ കുഞ്ഞമ്മദ്, സികെ സദാശിവന്‍, കെ. അജിത് എന്നിവര്‍ വിചാരണ നേരിടണമെന്നായിരുന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതി വിധി.

കുറ്റ്യാടിയിലെ പ്രതിഷേധം: കൂട്ട നടപടിയുമായി സിപിഎം, 32 പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടികുറ്റ്യാടിയിലെ പ്രതിഷേധം: കൂട്ട നടപടിയുമായി സിപിഎം, 32 പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി

സതീശൻ പാച്ചേനി തെറിക്കും; കണ്ണൂരിൽ ഡിസിസി അധ്യക്ഷൻ ഈ യുവ നേതാവ്? സുധാകരന്റെ വിശ്വസ്തൻസതീശൻ പാച്ചേനി തെറിക്കും; കണ്ണൂരിൽ ഡിസിസി അധ്യക്ഷൻ ഈ യുവ നേതാവ്? സുധാകരന്റെ വിശ്വസ്തൻ

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

പ്രശാന്തിന് കോൺഗ്രസിൽ നിർണായക പദവി; ഞെട്ടിച്ച നീക്കത്തിന് രാഹുൽ-പ്രശാന്ത് ടീം..പ്രഖ്യാപനം ഉടൻ?പ്രശാന്തിന് കോൺഗ്രസിൽ നിർണായക പദവി; ഞെട്ടിച്ച നീക്കത്തിന് രാഹുൽ-പ്രശാന്ത് ടീം..പ്രഖ്യാപനം ഉടൻ?

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൈ നിറയെ സർപ്രൈസുകൾ നൽകി ദുല്‍ഖർ സൽമാൻ

English summary
slight fever; Minister B sivankutty didn't come to assembly today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X