കത്തിയതല്ല, കത്തിച്ചത്!മിഠായി തെരുവ് ഇനിയും കത്തും! പിന്നില്‍ ആര്? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!
കടകള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ അടിക്കടി തീപിടുത്തം ഉണ്ടാകുന്നതെന്നാണ് നസിറുദ്ദീന്‍ പറയുന്നത്. ഇതിനു പിന്നില്‍ കടയുടെ ഉടമകാളായ ജന്മിമാരാണെന്നും നസിറുദ്ദീന്‍ ആരോപിക്കുന്നു.
കോഴിക്കോട്: മിഠായിത്തെരുവ് തീപിടിത്തത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി വ്യാപാരി വ്യവസായ് ഏകോപന സമിതി പ്രസിഡന്റ് ടി നസിറുദ്ദീന്‍. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. മിഠായിത്തെരുവില്‍ ഇതുവരെ ഉണ്ടായിട്ടുള്ള തീപിടുത്തങ്ങളെല്ലാം അട്ടിമറിയാണെന്നാണ് നസിറുദ്ദീന്‍ പറയുന്നത്. വ്യക്തമായ പദ്ധതിയോടെയാണ് ഇത് നടപ്പാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ഇത്തവണ ഉണ്ടായതീപിടിത്തവും യാദൃശ്ചികമല്ലെന്നാണ് നസിറുദ്ദീന്‍ പറയുന്നത്. കത്തിച്ച ശേഷം ഒരാള്‍ കടില്‍ നിന്ന് ഓടിപ്പോകുന്നത് കണ്ടെന്ന് ദൃക്‌സാക്ഷി പറഞ്ഞതായി നസിറുദ്ദീന്‍ പറയുന്നു. മിഠായി തെരുവില്‍ ഇനിയും തീപിടുത്തങ്ങളുണ്ടാകാറുണ്ടെന്നും അദ്ദേഹം പറയുന്നു. അട്ടിമറിയായിതിനാലാണ് അന്വേഷണ റിപ്പോര്‍ട്ട് പോലും പുറത്തു വരാത്തതെന്നാണ് നസിറുദ്ദീന്റെ ആരോപണം.
അതേസമയം ആരോപണങ്ങള്‍ കലക്ടര്‍ യുവി ജോസ് നിഷേധിച്ചിട്ടുണ്ട്. നിലവില്‍ ഒരു പദ്ധതി പ്രകാരം അന്വേഷണം നടക്കുന്നുണ്ടെന്നും അതുമായി മുന്നോട്ടു പോകുമെന്നും കലക്ടര്‍ വ്യക്തമാക്കി.

അട്ടിമറിയെന്ന് ആരോപണം
അടിക്കടിയായി ഇതുവരെ എട്ടോളം തീപിടുത്തങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതെല്ലാം അട്ടിമറിയാണെന്നാണ് നസിറുദ്ദീന്‍ പറയുന്നത്. അട്ടിമറിയായതിനാലാണ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ പോലും പുറത്തു വരാത്തതെന്നു നസിറുദ്ദീന്‍ പറയുന്നു.

കടകള്‍ ഒഴിപ്പിക്കാന്‍
കടകള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ അടിക്കടി തീപിടുത്തം ഉണ്ടാകുന്നതെന്നാണ് നസിറുദ്ദീന്‍ പറയുന്നത്. ഇതിനു പിന്നില്‍ കടയുടെ ഉടമകാളായ ജന്മിമാരാണെന്നും നസിറുദ്ദീന്‍ ആരോപിക്കുന്നു.

മാറ്റിപ്പണിയുന്നതിന്
പ്രധാന റോഡുകളിലെ കടകളിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. ഈ കടകള്‍ക്കെല്ലാം തുച്ഛമായ വാടകയാണ്. ഇവരെ ഒഴിപ്പിക്കാനോ കട മാറ്റിപ്പണിയാനോ കഴിയില്ല. കട മാറ്റിപ്പണിഞ്ഞാല്‍ ഉയര്‍ന്ന വാടക ഈടാക്കാനാകും. തീപിടുത്തം ഉണ്ടാകുന്നതോടെ കടമാറ്റിപ്പണിയേണ്ടി വരും ഇതോടെ വാടക വര്‍ധിപ്പിക്കാനും കഴിയുമത്രേ.

അട്ടിമറി ഇങ്ങനെ
കടകള്‍ക്ക് പിന്നില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം ഉണ്ടെങ്കില്‍ ആ കട കത്തുമെന്നാണ് നസിറുദ്ദീന്‍ പറയുന്നത്. ഇതാണ് അട്ടിമറിയാണെന്ന് സംശയിക്കാന്‍ കാരണം. കൂടാതെ അന്വേഷണ കമ്മീഷനെ വച്ചാലും റിപ്പോര്‍ട്ട് പുറത്തു വരാറുമില്ല. ഇതും അട്ടിമറിയാണെന്ന സംശയത്തിന് കാരണമാകുന്നു.

ദൃക്‌സാക്ഷി പറയുന്നു
കഴിഞ്ഞ ബുധനാഴ്ച മിഠായിത്തെരുവിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് കടകളാണ് കത്തി നശിച്ചത്. കടയ്ക്ക് തീവച്ചതിനു ശേഷം ഒരാള്‍ ഓടിപ്പോകുന്നത് കണ്ടതായി ദൃക്‌സാക്ഷി പറഞ്ഞതായി നസിറുദ്ദീന്‍ പറയുന്നു. ഇനിയും തീപിടുത്തങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു. കൃത്യമായ രീതി.യില്‍ തെളിവെടുപ്പ് നടത്തിയാല്‍ വ്യക്തത ലഭിക്കുമെന്നും അദ്ദേഹം.

ആസൂത്രണം
കടകള്‍ കത്തിക്കുന്നതിനു പിന്നില്‍ വ്യക്തമായ പദ്ധതി ഉണ്ടെന്നും സനിറുദ്ദീന്‍ ആരോപിക്കുന്നു. കൃത്യമായി ആസൂത്രണം ചെയ്താണ് കത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ട്
അതേസമയം നസിറുദ്ദീന്റെ ആരോപണം കലക്ടര്‍ യുവി ജോസ് തള്ളി. സംഭവത്തിനു പിന്നാലെ എല്ലാ വ്യാപാരികളുടെയും യോഗം വിളിച്ച് ചേര്‍ത്തിരുന്നു. ഇതില്‍ നസിറുദ്ദീനും പങ്കെടുത്തിരുന്നു. അപ്പോള്‍ ഉന്നയിക്കാത്ത ആരോപണങ്ങളാണ് നസിറുദ്ദീന്‍ ഇപ്പോള്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു പദ്ധതി പ്രകാരം അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.












Click it and Unblock the Notifications