വിജയാനന്ദ് വിരമിച്ചത് ജേക്കബ് തോമസിന് വാരിക്കുഴി ഒരുക്കി!! അഴിമതി വിരുദ്ധ പ്രതിച്ഛായ തകരും?
തുറമുഖ വകുപ്പിലെ ഡ്രഡ്ജിങ് അഴിമതി, സ്വത്ത് വിവരം മറച്ചുവയ്ക്കല്‍ തുടങ്ങിയ ആരോപണങ്ങളില്‍ ജേക്കബ് തോമസിനെതിരെ കേസെടുക്കാം എന്ന് വ്യക്തമാക്കുന്നതാണ് വിജയാനന്ദിന്റെ റിപ്പോര്‍ട്ട്.
തിരുവനന്തപുരം: വിജിലന്‍സ് ഡയക്ടറായിരുന്ന ജേക്കബ് തോമസും എസ്എം വിജയാനന്ദും തമ്മിലുള്ള പോര് എല്ലാവര്ക്കും അറിയാം. എന്നാല്‍ ഈ പോര് അവസാന നാളുകളില്‍ ശക്തമാണെന്ന് വ്യക്തമാക്കുന്നതാണ് വിരമിക്കുന്നതിന് തൊട്ടുമുമ്പ് വിജയാന്ദ് എജിക്ക് നല്കിയ റിപ്പോര്‍ട്ട്. തുറമുഖ വകുപ്പിലെ ഡ്രഡ്ജിങ് അഴിമതി, സ്വത്ത് വിവരം മറച്ചുവയ്ക്കല്‍ തുടങ്ങിയ ആരോപണങ്ങളില്‍ ജേക്കബ് തോമസിനെതിരെ കേസെടുക്കാം എന്ന് വ്യക്തമാക്കുന്നതാണ് വിജയാനന്ദിന്റെ റിപ്പോര്‍ട്ട്. എജിക്കാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്നും തമിഴ്നാട്ടില്‍ സ്വത്തുള്ള വിവരം മറച്ചുവച്ചുവെന്നുമാണ് ജേക്കബ് തോമസിനെതിരായ ആരോപണം. നിലവിലെ ആരോപണങ്ങളില്‍ ജേക്കബ് തോമസിനെതിരെ കേസെടുക്കാമെന്ന് വിജയാനന്ദ് നേരത്തെയും അഭിപ്രായപ്പെട്ടിരുന്നു. ജേക്കബ് തോമസിനെതിരെ ധനകാര്യ വിഭാഗം കോസെടുക്കാന്‍ ശുുപാര്‍ശ ചെയ്ത കാര്യവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജേക്കബ് തോമസിനെതിരായ കേസില്‍ ഹാജരാകുന്നതിനായി എജി ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിരമിക്കുന്നതിന് മുമ്പ് തന്നെ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള ഉദ്യോഗസ്ഥനാണ് ജേക്കബ് താമസ്. എന്നാല്‍ ഇത് തകര്‍ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് വിജയാനന്ദ് നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് സര്‍ക്കാരിനുള്ളത്. ജേക്കബ് തോമസിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ ജേക്കബ് തോമസ് പ്രശ്്നം ഉണ്ടാക്കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആരോപണങ്ങളില്‍ സൂക്ഷ്മ പരിശോധനയടക്കം നടന്ന് കഴിഞ്ഞെന്നാണ് സര്‍ക്കാരും മുഖ്യമന്ത്രിയും പറയുന്നത്. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications