കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയാനന്ദ് വിരമിച്ചത് ജേക്കബ് തോമസിന് വാരിക്കുഴി ഒരുക്കി!! അഴിമതി വിരുദ്ധ പ്രതിച്ഛായ തകരും?

തുറമുഖ വകുപ്പിലെ ഡ്രഡ്ജിങ് അഴിമതി, സ്വത്ത് വിവരം മറച്ചുവയ്ക്കല്‍ തുടങ്ങിയ ആരോപണങ്ങളില്‍ ജേക്കബ് തോമസിനെതിരെ കേസെടുക്കാം എന്ന് വ്യക്തമാക്കുന്നതാണ് വിജയാനന്ദിന്റെ റിപ്പോര്‍ട്ട്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: വിജിലന്‍സ് ഡയക്ടറായിരുന്ന ജേക്കബ് തോമസും എസ്എം വിജയാനന്ദും തമ്മിലുള്ള പോര് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഈ പോര് അവസാന നാളുകളില്‍ ശക്തമാണെന്ന് വ്യക്തമാക്കുന്നതാണ് വിരമിക്കുന്നതിന് തൊട്ടുമുമ്പ് വിജയാന്ദ് എജിക്ക് നല്‍കിയ റിപ്പോര്‍ട്ട്. തുറമുഖ വകുപ്പിലെ ഡ്രഡ്ജിങ് അഴിമതി, സ്വത്ത് വിവരം മറച്ചുവയ്ക്കല്‍ തുടങ്ങിയ ആരോപണങ്ങളില്‍ ജേക്കബ് തോമസിനെതിരെ കേസെടുക്കാം എന്ന് വ്യക്തമാക്കുന്നതാണ് വിജയാനന്ദിന്റെ റിപ്പോര്‍ട്ട്. എജിക്കാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്നും തമിഴ്‌നാട്ടില്‍ സ്വത്തുള്ള വിവരം മറച്ചുവച്ചുവെന്നുമാണ് ജേക്കബ് തോമസിനെതിരായ ആരോപണം. നിലവിലെ ആരോപണങ്ങളില്‍ ജേക്കബ് തോമസിനെതിരെ കേസെടുക്കാമെന്ന് വിജയാനന്ദ് നേരത്തെയും അഭിപ്രായപ്പെട്ടിരുന്നു. ജേക്കബ് തോമസിനെതിരെ ധനകാര്യ വിഭാഗം കോസെടുക്കാന്‍ ശുുപാര്‍ശ ചെയ്ത കാര്യവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

sm vijayananth

ജേക്കബ് തോമസിനെതിരായ കേസില്‍ ഹാജരാകുന്നതിനായി എജി ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിരമിക്കുന്നതിന് മുമ്പ് തന്നെ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള ഉദ്യോഗസ്ഥനാണ് ജേക്കബ് താമസ്. എന്നാല്‍ ഇത് തകര്‍ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് വിജയാനന്ദ് നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് സര്‍ക്കാരിനുള്ളത്. ജേക്കബ് തോമസിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ ജേക്കബ് തോമസ് പ്രശ്്‌നം ഉണ്ടാക്കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആരോപണങ്ങളില്‍ സൂക്ഷ്മ പരിശോധനയടക്കം നടന്ന് കഴിഞ്ഞെന്നാണ് സര്‍ക്കാരും മുഖ്യമന്ത്രിയും പറയുന്നത്. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.

English summary
sm vijayananth's report against jacob thomas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X