നിര്വാന് 11 കോടി അയച്ചത് ഇവിടെ നിന്ന്, മലയാളി..?; കാരുണ്യത്തിന്റെ മഹാസ്പര്ശത്തിന് കൈയടി
എത്രയും പെട്ടെന്ന് മരുന്ന് എത്തിക്കുക എന്നുള്ളതാണ് അടുത്ത നടപടി. അതിനോടൊപ്പം ബാക്കി പണവും കണ്ടെത്തേണ്ടതുണ്ട്

എറണാകുളം: അപൂര്‍വ ജനിതക രോഗമായ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി എന്ന എസ് എം എ രോഗം ബാധിച്ച നിര്വാന് സാരംഗിനെ അറിയാത്തവര്‍ ഇന്ന് വിരളമായിരിക്കും. കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയിലൂടെയും സെലിബ്രിറ്റികളുടെ ഇടപെടലിലൂടേയും നിര്വാനായി പണം സ്വരൂപിക്കുന്ന തിരക്കിലായിരുന്നു പലരും. അതിനിടയിലാണ് വിവരണാതീതമായ കാരുണ്യത്തിന്റെ കരുതലുമായി ഒരാള്‍ കടന്ന് വന്നത്.
അപൂര്‍വ ജനിതക രോഗമായ എസ് എം എ ചികിത്സിച്ച് മാറ്റാന്‍ 17 കോടിയിലേറെ രൂപയാണ് നിര്വാന് വേണ്ടത്. ഇതിനായി നിര്‍വാന്റെ മാതാപിതാക്കളായ സാംരഗും അദിതി നായരും എന്ത് ചെയ്യും എന്നറിയാതെ പകച്ച് നില്‍ക്കുമ്പോഴായിരുന്നു ക്രൗഡ് ഫണ്ടിംഗിന്റെ സാധ്യതകള്‍ തേടുന്നതും അതുമായി മുന്നോട്ട് പോകുന്നതും. ഇതിനോടകം നാല് കോടിക്ക് അടുത്ത് സ്വരൂപിക്കാനും ഇതുവഴി സാധിച്ചിരുന്നു.

ആരാണ് ആ 11 കോടി നല്കിയ മനുഷ്യസ്നേഹി
എട്ട് മാസത്തിനുള്ളില്‍ നിര്വാന് മരുന്ന് നല്‍കണം എന്നുള്ളതിനാല്‍ ബാക്കി തുക കണ്ടെത്താനുള്ള തത്രപ്പാടിലായിരുന്നു നിര്‍വാനെ സ്നേഹിക്കുന്നവരെല്ലാവരും. ഇതിനിടയിലാണ് മനുഷ്യ സ്നേഹത്തിന്റെ പ്രതീകമായ ഒരു അജ്ഞാതന്‍ നിര്‍വാന്റെ ക്രൗഡ് ഫണ്ടിംഗ് അക്കൗണ്ടിലേക്ക് വലിയ തുക അയച്ചത്. ഒന്നും രണ്ടുമല്ല, 11 കോടി രൂപയാണ് നിര്വാനായി അജ്ഞാതന്‍ അയച്ച് നല്‍കിയത്.

പണം വന്നത് അമേരിക്കയില്‍ നിന്ന്
എന്നാല്‍ ഈ പണം അയച്ചത് ആരാണ് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തനിക്ക് പ്രശസ്തനാകേണ്ടതില്ല എന്നും മരുന്ന് വേഗം നല്കി കുഞ്ഞിനെ രക്ഷപ്പെടുത്താനുമാണ് ഇദ്ദേഹം നല്കിയ സന്ദേശം. അതേസമയം അമേരിക്കയില്‍ നിന്നാണ് പണം വന്നത് എന്നാണ് മനസിലാക്കുന്നത് എന്നാണ് സാരംഗ് പറയുന്നത്. ക്രോസ് ഫണ്ടിങ് ആപ്പിലേക്ക് യു എസില്‍ നിന്നാണ് പണം ക്രഡിറ്റ് ആയയത് എന്ന് സാരംഗ് പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രശസ്തിക്ക് താല്പര്യമില്ല, കുട്ടി രക്ഷപ്പെടട്ടേ
പണമയച്ച ആള് മലയാളിയാണോ എന്ന കാര്യത്തിലും വ്യക്തതയില്ല. 'കുട്ടിയുടെ ജീവനാണ് മുഖ്യം, തന്റെ പേരല്ല' എന്ന് അറിയിക്കാനാണ് ഇദ്ദേഹം പറഞ്ഞത് എന്നാണ് സാരംഗ് പറയുന്നത്. അതേസമയം അജ്ഞാതന്റെ 11 കോടിയുടെ സഹായത്തോടെ ഇനി കുറച്ച് പണം കൂടി നിര്വാന് വേണ്ടി സ്വരൂപിച്ചാല് മതി. ഏകദേശം 16 കോടിയോളം രൂപ നിര്‍വാന്റെ ചികിത്സയ്ക്കായി ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം.

ഇനി ഒരു മാസം കൊണ്ട് ബാക്കി തുക
ഇനി ബാക്കിയുള്ള തുക ഒരുമാസത്തിനുള്ളില്‍ സംഘടിപ്പിക്കാനാകും എന്ന പ്രതീക്ഷയിലാണ് കുടുംബം. അതിനാല്‍ തന്നെ സോള്‍ജന്‍സ്മ എന്ന ഒറ്റത്തവണ ജീന്‍ മാറ്റിവയ്ക്കലിന് ഉപയോഗിക്കുന്ന മരുന്ന് എത്തിക്കാനുള്ള നടപടിയിലേക്ക് അധികൃതര്‍ കടന്നിട്ടുണ്ട്. അമേരിക്കയില്‍ നിന്നാണ് മരുന്ന് എത്തിക്കേണ്ടത്. മുംൈബ ഹിന്ദുജ ആശുപത്രിയിലെ ഡോ.നീലു ദേശായി ആണ് നിര്‍വാനെ ചികിത്സിക്കുന്നത്.

മരുന്ന് എത്തിക്കാനുള്ള ശ്രമം
അമേരിക്കയിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായി ബന്ധപ്പെടാന്‍ ഡോക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് വളരെ കുറച്ചു ഡോക്ടര്‍മാര്‍ക്കു മാത്രമെ ഈ മരുന്നു നല്‍കാനുള്ള അനുവാദമുള്ളൂ. ഓര്‍ഡര്‍ ചെയ്താലും മരുന്ന് രാജ്യത്ത് എത്താന്‍ 20 ദിവസമെങ്കിലും വേണ്ടി വരും. അതിനുള്ളില്‍ ബാക്കി പണം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബവും സന്നദ്ധ പ്രവര്‍ത്തകരും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications