മലപ്പുറത്ത് പിതാവിനോടൊപ്പം ബാര്‍ബര്‍ ഷോപ്പിലേക്ക് നടന്നുപോകുകയായിരുന്ന മൂന്നര വയസ്സുകാരന്‍ ബസിടിച്ച് മരിച്ചു
മലപ്പുറം: പിതാവിനോടൊപ്പം ബാര്‍ബര്‍ ഷോപ്പിലേക്ക് മുടിവെട്ടിക്കാന്‍ നടന്നുപോകുകയായിരുന്ന മൂന്നര വയസ്സുകാരന്‍ മലപ്പുറം ചമ്മാട് സ്വകാര്യ ബസിടിച്ച് മരിച്ചു. ചെമ്മാട് എക്സ്‌ചേഞ്ച് റോഡിലെ പങ്ങിനിക്കാടന്‍ കോയ - സാജിദ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് സിനാന്‍ (മുന്നര) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ചെമ്മാട് തൃക്കുളം ഗവ. ഹൈസ്‌ക്കൂളിന് സമീപത്താണ് അപകടമുണ്ടായത്. പിതാവിനും സഹോദരിക്കുമൊപ്പം മുടിവെട്ടുന്നതിനായി ബാര്‍ബര്‍ ഷോപ്പിലേക്ക് പോകുന്നതിനിടെയാണ് ബസിടിച്ചത്.
പരിക്കേറ്റ കുട്ടിയെ കോട്ടയ്ക്കലിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മഞ്ചേരിയില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് കുട്ടിയെ ഇടിച്ചത്. കുട്ടിയെ ഇടിച്ചിട്ടും നിര്‍ത്താതെ പോയ ബസ് യാത്രക്കാര്‍ ബഹളം വെച്ചതോടെയാണ് ഏതാനും മീറ്ററുകള്‍ അകലെ നിര്‍ത്തിയത്. തുടര്‍ന്ന് ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ബസ് തിരൂരങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. മൃതദേഹം ഇന്ന് രാവിലെ തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം 10.30ന് ചെമ്മാട് മഹല്ല് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

അപകടം നടന്ന ഉടന്‍ ഇറിങ്ങിയോടിയ ഡ്രൈവറെ കുറിച്ചു പോലീസ് അന്വേഷഷണം ആരംഭിച്ചു. ബസിന്റെ ആര്‍.സി ഓണറെയും പോലീസ് വിളിപ്പിച്ചിട്ടുണ്ട്. ബസിലെ മറ്റു ജീവനക്കാരോടും സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. അപകട കാരണം സ്ഥിരിക്കാന്‍ സംഭവ സമയത്ത് റോഡിലുണ്ടായിരുന്നവരുടെ മൊഴിയും കുട്ടിയുടെ പിതാവിന്റെയും സഹോദരങ്ങളുടേയും മൊഴിയെടുക്കും. അന്വേഷണം പുരോഗമിച്ചുവരികയാണെന്നു പോലീസ് പറഞ്ഞു. മരിച്ച മുഹമ്മദ് സിനാന്റെ സഹോദരങ്ങള്‍: മുഹമ്മദ് ആദില്‍,ജഹാനാ നസ്റി, ജന്നത്ത് തസ്നി












Click it and Unblock the Notifications