കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''ഇടത് മുന്നണിയിലെ ചില കക്ഷികൾ യുഡിഎഫിലേക്ക് എത്തും'', അവകാശവാദവുമായി പത്മജ

Google Oneindia Malayalam News

തൃശൂര്‍: ഇടത് മുന്നണിയുടെ ഭാഗമായിരിക്കുന്ന ചില കക്ഷികള്‍ യുഡിഎഫിലേക്ക് എത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. എല്‍ഡിഎഫിലെ ചില ചെറുകക്ഷികള്‍ മുന്നണി മാറും എന്നാണ് റിപ്പോര്‍ട്ടര്‍ ചാനലിലെ എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് സംസാരിക്കവേ പത്മജ വേണുഗോപാല്‍ വ്യക്തമാക്കിയത്.

'ബിഗ് ബോസിൽ പോയതെന്തിനാണൊ അത് സാധ്യമാക്കും', അമ്പരപ്പിച്ച് ഉറപ്പുമായി കിടിലം ഫിറോസ്'ബിഗ് ബോസിൽ പോയതെന്തിനാണൊ അത് സാധ്യമാക്കും', അമ്പരപ്പിച്ച് ഉറപ്പുമായി കിടിലം ഫിറോസ്

PV

നിലവില്‍ ഇടത് മുന്നണിക്ക് ഹണിമൂണ്‍ കാലമാണ്. ഈ സമയത്ത് മുന്നണിയിലെ ആര്‍ക്കും യുഡിഎഫിലേക്ക് വരാന്‍ തോന്നില്ല. എന്നാല്‍ ഹണിമൂണ്‍ പിരീഡ് കഴിയുമ്പോള്‍ മുറുമുറുപ്പ് തുടങ്ങും. ഇതോടെ സാഹചര്യങ്ങള്‍ മാറും. അങ്ങനെ എല്‍ഡിഎഫില്‍ നിന്നും ചെറുകക്ഷികള്‍ ഉള്‍പ്പെടെ യുഡിഎഫിലേക്ക് എത്തും എന്നാണ് പത്മജ വേണുഗോപാല്‍ പറയുന്നത്.

രണ്ടും കല്‍പ്പിച്ച് സൂര്യ: ഇനി അത് നോക്കി നില്‍ക്കില്ല, വൈറലായി താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിരണ്ടും കല്‍പ്പിച്ച് സൂര്യ: ഇനി അത് നോക്കി നില്‍ക്കില്ല, വൈറലായി താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി

യുഡിഎഫില്‍ കക്ഷികള്‍ക്ക് ലഭിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം മറ്റ് എവിടെയും ലഭിക്കില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്കും പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കും പുതിയ നേതൃത്വമെത്തുന്നത് പാര്‍ട്ടിയേയും മുന്നണിയേയും ശക്തിപ്പെടുത്തും. ജനമനസ്സ് അറിഞ്ഞ് കൊണ്ടാണ് കെപിസിസി അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തത് എന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

Recommended Video

cmsvideo
Mullappally Ramachandran about K Sudhakaran becoming KPCC President

ഞെട്ടിക്കാനുറച്ച് രാഹുൽ ഗാന്ധി. പുതിയ തിരുമാനം. യുവനേതാക്കൾ തെറിക്കും..പാർട്ടിയുടെ അമരത്തേക്ക് ഇവർഞെട്ടിക്കാനുറച്ച് രാഹുൽ ഗാന്ധി. പുതിയ തിരുമാനം. യുവനേതാക്കൾ തെറിക്കും..പാർട്ടിയുടെ അമരത്തേക്ക് ഇവർ

English summary
Small parties in LDF will join UDF, Says Congress leader Padmaja Venugopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X