കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6000 ഡോസ് ഒന്നിച്ച് വാങ്ങണം, കേരളത്തില്‍ വാക്‌സിനേഷനില്‍ നിന്ന് പുറത്തായി ചെറുകിട ആശുപത്രികള്‍

Google Oneindia Malayalam News

കോഴിക്കോട്: കേരളം കടുത്ത രീതിയിലുള്ള വാക്‌സിന്‍ ക്ഷാമം നേരിടുകയാണ്. പല ജില്ലകളിലും ഡോസുകള്‍ സ്‌റ്റോക്കില്ലാത്ത അവസ്ഥയാണ്. ഇപ്പോഴിതാ സംസ്ഥാനത്തെ വാക്‌സിനേഷന്‍ സ്വകാര്യ മേഖലയില്‍ അടക്കം പാളിയെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വാക്‌സിന്‍ പദ്ധതിയില്‍ ചെറുകിട ആശുപത്രികള്‍ എല്ലാം പുറത്തായിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ ചെറുകിട സ്വകാര്യ ആശുപത്രികളില്‍ പോലും വാക്‌സിന്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത് വന്‍കിട ആശുപത്രികളുടെ കൈവശം മാത്രമാണ്. കേന്ദ്ര നയത്തിനെയാണ് സംസ്ഥാന സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത്.

1

അതേസമയം കേന്ദ്ര സര്‍ക്കാര്‍ നയം മാറ്റിയതല്ല, കേരളത്തിലെ ഏകോപനത്തിലെ വീഴ്ച്ചയാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. നേരത്തെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ ഒരുമിച്ച് ചേര്‍ന്നായിരുന്നു വാക്‌സിനേഷന്‍ നടത്തിയിരുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍, പ്രത്യേകിച്ച് എപ്രില്‍ വരെ അത് പ്രകടമായിരുന്നു. രണ്ടാം തരംഗത്തിന് ശേഷം അതൊക്കെ മാറുകയായിരുന്നു. വാക്‌സിന്‍ പദ്ധതിയില്‍ നിന്ന് ചെറുകിട സ്വകാര്യ ആശുപത്രികളെല്ലാം പുറത്തായി. ആറായിരം ഡോസ് ഒന്നിച്ച് വാങ്ങണമെന്ന കമ്പനികളുടെ നിബന്ധനാണ് വലിയ തിരിച്ചടിയായത്.

കേന്ദ്ര സര്‍ക്കാര്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പ്രഖ്യാപിച്ച വാക്‌സിന്‍ നയത്തില്‍, ഒരു സംസ്ഥാനത്തിന് അനുവദിക്കുന്ന വാക്‌സിനുകളില്‍ 75 ശതമാനവും സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയാണ് നല്‍കുക. ബാക്കിയുള്ള 25 ശതമാനമാണ് സ്വകാര്യ ആശുപത്രികളിലൂടെ നല്‍കുക. സ്വകാര്യ ആശുപത്രികളില്‍ പണം അടച്ച നേരിട്ട് വാക്‌സിന്‍ ഉല്‍പ്പാദക കമ്പനികളില്‍ നിന്നാണ് വാക്‌സിന്‍ വാങ്ങേണ്ടത്. സര്‍ക്കാരിന് ഇത് സൗജന്യമാണ്. ആറായിരം ഡോസെങ്കിലും ഒന്നിച്ച് ഓര്‍ഡര്‍ നല്‍കുന്ന ആശുപത്രികളിലേക്ക് മാത്രമാണ് വാക്‌സിന്‍ ലഭിക്കുന്നത്. ഇത്രയും ഡോസിന് 38 ലക്ഷത്തോളം രൂപ മുന്‍കൂറായി അടക്കയ്ക്കണം.

ഇത്രയും വലിയ തുക ഒരിക്കലും ചെറുകിട ആശുപത്രികള്‍ക്ക് അടയ്ക്കാനാവില്ല. അതുകൊണ്ട് തന്നെ അവര്‍ പുറത്തായി. പരമാവധി വാക്‌സിനേഷന്‍ എന്ന ലക്ഷ്യം തന്നെ ഇതോടെ പരാജയപ്പെടും. സര്‍ക്കാര്‍-വന്‍കിട സ്വകാര്യ ആശുപത്രികള്‍ എന്നിവയില്‍ മാത്രമായി വാക്‌സിനേഷന്‍ പരിമിതപ്പെട്ടാല്‍ അടുത്തൊന്നും സമ്പൂര്‍ണ വാക്‌സിനേഷന്‍ നടക്കാനും പോകുന്നില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി സമാഹരിച്ച തുക ഉപയോഗിച്ച് കൂടുതല്‍ വാക്‌സിന്‍ സംഭരിക്കണമെന്ന ആവശ്യമാണ് ഇപ്പോഴുള്ളത്. അതേസമയം സംസ്ഥാനത്ത് മൂന്ന് മേഖല സംഭരണ കേന്ദ്രങ്ങളിലും വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നിരിക്കുകയാണ്. ഇന്ന് ജില്ലകളിലെല്ലാം പൂര്‍ണമായി വാക്‌സിനേഷന്‍ മുടങ്ങാനാണ് സാധ്യത.

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

English summary
small private hospitals evicted from kerala vaccination list, new vaccination policy setback for them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X