ലോകത്തില്‍ വെച്ച് ഏറ്റവും വലുപ്പം കുറഞ്ഞ പശു മാണിക്ക്യം വടകരയില്‍ ക്ഷീര കര്‍ഷകരുടെ മനം കവര്‍ന്നു
വടകര:. ലോകത്തില്‍ വെച്ച് ഏറ്റവും വലുപ്പം കുറഞ്ഞ പശു" മാണിക്ക്യം|" വടകരയില്‍ ക്ഷീര കര്‍ഷകരുടെ മനം കവര്‍ന്നു. മാണിക്ക്യം എന്ന്‍ വിളിക്കുന്ന ചെറിയ ഇനം(വെച്ചൂര്‍) പശുവാണ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായത് .
ഇപ്പോള്‍ 9 വയസ്സ് പ്രായമായ മാണിക്യം ലോകത്തിലെ ഏറ്റവും വലുപ്പം കുറഞ്ഞ പശു എന്നനിലക്ക് 2014ല്‍ ഗിന്നിസ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നാടന്‍ പശുക്കളായ പൊന്‍വാര്‍(പൂര്‍ണ്ണിയ) മദ്ധ്യപ്രദേശ്, പുന്ഗാനൂര്‍ ആന്ധ്രാപ്രദേശ്, കാങ്കേയം ഈറോഡ്,തമിഴ്നാട്, നിമാരി മദ്ധ്യപ്രദേശ്, ഗിര്‍ ഗുജറാത്ത് , മോട്ടു ഒറീസ്സ, തുടങ്ങി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ പശുക്കളെ കഴിഞ്ഞ ദിവസം വടകരയില്‍ പ്രദര്‍ശനത്തിന് എത്തിച്ചിരുന്നു.

മാണിക്യം അടക്കം വര്‍ഗ്ഗ നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന 16 ഓളം പശുക്കളെ അത്തോളി പ്രവര്‍ത്തിക്കുന്ന കാമദേനു നാച്ച്വറല്‍ ഫാമില്‍ സംരക്ഷിക്കുന്നുണ്ട്.












Click it and Unblock the Notifications