കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം ശരിയാക്കും; പുതിയ 38 മാവേലി സ്റ്റോറുകള്‍ കൂടി തുറക്കുമെന്ന്

Google Oneindia Malayalam News

തിരുവനന്തപുരം: വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ നിയമസഭയില്‍ അറിയിച്ചു. മാവേലി സ്‌റ്റോറുകള്‍ ഇല്ലാത്ത 38 പഞ്ചായത്തുകളില്‍ പുതിയതായി മാവേലി സ്റ്റോറുകള്‍ അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കുരുടന്‍ ആനയെക്കണ്ടതുപോലെയായി പിണറായിയുടെ പ്രസ്താവനയെന്ന് വെള്ളാപ്പള്ളികുരുടന്‍ ആനയെക്കണ്ടതുപോലെയായി പിണറായിയുടെ പ്രസ്താവനയെന്ന് വെള്ളാപ്പള്ളി

പൊതു വിപണിയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് മാവേലി സ്റ്റോറുകളില്‍ സാധനങ്ങള്‍ ലഭിക്കുന്നത്. സബ്‌സിഡി ഇനത്തില്‍ കൂടുതല്‍ സാധനങ്ങള്‍ മാവേലി സ്‌റ്റോറുകളില്‍ എത്തിച്ചിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്ത്തി വെപ്പും തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പി തിലോത്തമന്‍ വ്യക്തമാക്കി.

Pinarayi Vijayan

നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. അവശ്യ സാധനങ്ങള്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നതും ഉല്‍പ്പന്നങ്ങള്‍ നേരിട്ട് കേന്ദ്രത്തില്‍ നിന്ന് വാങ്ങുന്നതും സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്നും നിയമസഭയിലെ മറുപടി പ്രസംഗത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെത് നയമില്ലാത്ത നയപ്രഖ്യാപനം: ചെന്നിത്തലഎല്‍ഡിഎഫ് സര്‍ക്കാരിന്റെത് നയമില്ലാത്ത നയപ്രഖ്യാപനം: ചെന്നിത്തല

അതേസമയം സ്മാര്‍ട്ട്‌സിറ്റി പദ്ധതി 2021 ഓടുകൂടി പൂര്‍ണ്ണ സജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഓഗസ്റ്റ് ആറിന് സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍മാരുടെയും ടീകോം പ്രതിനിധികളുടെയും യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ ആദ്യ ഘട്ടത്തിലെ ആശങ്കകള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐടി ആവശ്യത്തിന് ഉപയോഗിക്കേണ്ട ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.

English summary
Smar City fullfilled by 2021, 38 new Maveli stores too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X