തിരുവനന്തപുരം; നഗരം ഉടന് സ്മാര്‍ട്ടാകും കരാര്‍ ഒപ്പിട്ടു
തിരുവനന്തപുരം: സ്മാര്‍ട്ട്‌സിറ്റിയുടെ പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി തെരഞ്ഞെടുത്ത ഐ.പി.എ ഗ്ലോബലും തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി ലിമിറ്റഡും തമ്മില്‍ കരാര്‍ ഒപ്പുവച്ചു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.പി.ഇ ഗ്ലോബല്‍ ജോണ്‍സ് ലാങ്ങ് ലാസെല്ലെ ഇന്‍കോര്‍പ്പറേറ്റഡ് (ജെ.എ.എ) എന്ന കമ്പിനിയുമായി ചേര്‍ന്ന് രൂപീകരിച്ച കണ്‍സോര്‍ഷ്യമാണ് തിരുവനന്തപുരം സ്മാര്‍ട്ട്‌സിറ്റി പദ്ധതി ഏറ്റെടുക്കുന്നത്.
മേയർ വി.കെ. പ്രശാന്തിന്റെ സാന്നിധ്യത്തിൽ സ്മാർട്ട്സിറ്റി തിരുവനന്തപുരം ലിമിറ്റഡിനുവേണ്ടി സി.ഇ.ഒ ഡോ. എം. ബീനയും ഐ.പി.ഇ ഗ്ലോബൽ കമ്പനിക്കുവേണ്ടി ഡയറക്ടർ അനി ബൻസാലുമാണ് കരാറിൽ ഒപ്പിട്ടത്.ചടങ്ങിൽ നഗരസഭയുടെ സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ. ശ്രീകുമാർ, ആർ. ഗീതഗോപാൽ, ആർ. സതീഷ്‌കുമാർ, സിമിജ്യോതിഷ്, കൗൺസിലർമാരായ പാളയം രാജൻ, വി.ആർ. സിനി, സോളമൻ വെട്ടുകാട്, പ്രിയ ബിജു, എം.ആർ. ഗോപൻ, നഗരസഭാ സെക്രട്ടറി എൽ.എസ്. ദീപ, സൂപ്രണ്ടിംഗ് എൻജിനീയർ ജയചന്ദ്രകുമാർ, ടെക്നിക്കൽ കമ്മിറ്റി അംഗം കസ്തുരി രംഗൻ, ഐ.പി.ഇ.ഗ്ലോബൽ പ്രതിനിധികളും പങ്കെടുത്തു.
കരാർ പ്രകാരം പദ്ധതി ആസൂത്രണം, ഡിസൈനിംഗ്, നിർവ്വഹണം, മാനേജ്‌മെന്റ് എന്നിവ പി.എം.സിയുടൈ ചുമതലയാണ്. അടുത്ത മൂന്ന് വർഷമാണ് കരാർ കാലാവധി. അടുത്ത ഒരു വർഷം കൊണ്ട് പ്രോജക്ടിന്റെ മുഴുവൻ ഡി.പി.ആറുകളും തയ്യാറാക്കി ടെൻഡർ നടപടികൾ പൂത്തിയാക്കും.

കൺസൾട്ടന്റ്സ് ഒരു മാസത്തിനകം ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിച്ച് ഫീൽഡ് പരിശോധനയും നിലവിലുള്ള അവസ്ഥാ പഠനവും പൂർത്തിയാക്കും. വിവരശേഖരണത്തിനായി ആവശ്യമെങ്കിൽ സർവ്വേ സംഘടിപ്പിക്കും. ഡിസൈൻ പൂർത്തിയാക്കുന്നതിന് 6 മാസമാണ് കരാർ വ്യവസ്ഥ. 2019 ഫെബ്രുവരിയോടെ ടെൻഡർ നടപടികൾ ആരംഭിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications