കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്ട് സിറ്റി മൂന്ന് വര്‍ഷത്തിനുള്ളില്‍... ഉറപ്പ് പിണറായിയുടേതോ അതോ?

Google Oneindia Malayalam News

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് ദശാബ്ദം ഒന്ന് കഴിഞ്ഞിരിയ്ക്കുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കാലാവധി തീരുന്നതിന് മുമ്പ് ഒരു കെട്ടിടം പണിഞ്ഞ് ഉദ്ഘാടനം നടത്തിയെങ്കിലും അവിടെ കാര്യമായി ഒന്നും നടന്നിട്ടില്ലെന്ന് എല്ലാവര്‍ക്കും വ്യക്തമാണ്.

മൂന്ന് വര്‍ഷത്തിനകം സ്മാര്‍ട്ട് സിറ്റി പൂര്‍ത്തിയാക്കും എന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരിയ്ക്കുന്നത്. സ്മാര്‍ട്ട് സിറ്റി അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പിണറായി ഇക്കാര്യം പറഞ്ഞത്. സ്മാര്‍ട്ട് സിറ്റി അധികൃതര്‍ ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ടത്രെ.

Smart City

2020 ന് അപ്പുറത്തേയ്ക്ക് സ്മാര്‍ട്ട് സിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോകില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നേരത്തേ പ്രഖ്യാപിച്ചതുപോലെ തന്നെ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

88 ലക്ഷം ചതുരശ്ര അടിയുടെ കെട്ടിടമാണ് കരാര്‍ പ്രകാരം സ്മാര്‍ട്ട് സിറ്റിയില്‍ നിര്‍മിയ്‌ക്കേണ്ടത്. എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യാന്‍ വേണ്ടി മാത്രമായി നിര്‍മിച്ചിട്ടുള്ളത് വെറും ആറരലക്ഷം ചതുരശ്ര അടിയാണ്. പത്ത് ശതമാനം പോലും പൂര്‍ത്തിയാട്ടില്ലെന്ന് സാരം.

88 ലക്ഷം ചതുരശ്ര അടിയില്‍ 67 ലക്ഷവും ഐടി മേഖലയ്ക്ക് വേണ്ടി മാത്രമായിരിക്കണം എന്നാണ് ചട്ടം. 21 ലക്ഷം ചതുരശ്ര അടി ഐടി ഇതര കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം.

സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്‍മാന്‍ ജാബര്‍ ബിന്‍ ഹാഫിസും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയും ഉള്‍പ്പെടെയുള്ളവരാണ് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്.

English summary
Smart City will be completed in Three years, says Pinarayi Vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X