കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്ട് സിറ്റി അടുത്ത വര്‍ഷമെന്ന് നയപ്രഖ്യാപനം

  • By Soorya Chandran
Google Oneindia Malayalam News

Governor
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ 2015 മാര്‍ച്ച് മാസത്തില്‍ തുടങ്ങുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനം. സംസ്ഥാനം ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് 7.5 ശതമാനം വളര്‍ച്ചാ നിരക്കാണെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു.

സ്മാര്‍ട്ട് സിറ്റിയില്‍ 12,000 പേര്‍ക്കാണ് ജോലി ലഭിക്കുക. യുവാക്കള്‍ക്ക് പുതിയ സംരഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ സഹായിക്കും. കൊച്ചിയില്‍ അന്താരാഷ്ട്ര സംരംഭക സമ്മളം സംഘടിപ്പിക്കുമെന്നും ഗവര്‍ണര്‍ നയ പ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് ഈ വര്‍ഷം റീ സര്‍വ്വേ തുടങ്ങും. കൊച്ചിയില്‍ രണ്ട് ഇലക്ട്രോണിക് ക്ലസ്റ്ററുകള്‍ തുടങ്ങും. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കായി പുതിയ നിയമം നിര്‍മിക്കും. പാഠ്യ പദ്ധതി സമഗ്രമായി പരിഷ്‌കരിക്കും. എല്ലാ നിയമസഭ മണ്ഡലങ്ങളിലും കോളേജുകള്‍ ഉറപ്പാക്കും. സംസ്ഥാനത്ത് സോളാര്‍ വിളക്കുകള്‍ വ്യാപകമാക്കും.

സംസ്ഥാനത്തെ 98 ശതമാനം ജനങ്ങളും ആധാര്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതായും ഗവര്‍ണര്‍ അറിയിച്ചു.

ഈ വര്‍ഷം എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസ് യൂണിറ്റുകള്‍ തുടങ്ങും. 10 കിടക്കകള്‍ വീതം ഉള്ള യൂണിറ്റുകളായിരിക്കും ഇവ. കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും മിനി ആര്‍സിസികള്‍ തുടങ്ങുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ അറിയിച്ചു.

പ്രതിപക്ഷത്തിന്റെ ബഹളത്തോടെയാണ് നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. സോളാര്‍ വിഷയത്തിലും വിലക്കയറ്റത്തിലും പ്രതിഷേധം അറിയിക്കുന്ന പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ എത്തിയത്.

English summary
Smart City will start in next yaer, says Governor in his Policy Address.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X