കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും പുക ഉയര്‍ന്നു; രോഗികളെ ഒഴിപ്പിച്ചു; ഗുരുതര പിഴവില്‍ പ്രതിഷേധം ശക്തം
കോഴിക്കോട്: കഴിഞ്ഞ വെള്ളിയാഴ്ച്ച തീപിടിത്തമുണ്ടായ കോഴിക്കോട് മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍ നിന്ന് വീണ്ടും പുക ഉയര്‍ന്നു. ഇതേതുടര്‍ന്ന് നിരവധി പേരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു. സ്ഥലത്ത് ഫയര്‍ഫോഴ്സിന്റെ രണ്ട് യൂണിറ്റുകളെത്തി പുക ശമിപ്പിച്ചു. അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ ആറാം നിലയില്‍ നിന്നാണ് പുക ഉയര്‍ന്നത്.
മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടു തവണ തീപിടിത്തം ഉണ്ടായതോടെ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയാണെന്ന് ആരോപണം ഉയര്‍ന്നു. പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകളും രംഗത്തെത്തി.
കഴിഞ്ഞ ദിവസം ആശുപത്രിയിലുണ്ടായ വലിയ പൊട്ടിത്തെറിയുടെ കാരണം സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ പരിശോധന നടക്കുന്നതിനിടെയാണ് ഇന്ന് വീണ്ടും പുക ഉയര്‍ന്നത്. പരിശോധനയ്ക്കിടെ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പുക ഉയരാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

വെള്ളിയാഴ്ച്ച ഇതേ കെട്ടിടത്തിലെ മറ്റ് രണ്ട് നിലകളില്‍ നിന്നാണ് വലിയ രീതിയില്‍ പുക ഉയര്‍ന്നത്. ഇതിന് പിന്നാലെയാണിപ്പോള്‍ ആറാം നിലയില്‍ നിന്ന് പുക ഉയര്‍ന്നത്. ആറാം നിലയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഓപ്പറേഷന് തിയറ്റര്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ട്. നാളെ മുതല്‍ കെട്ടിടത്തിലെ ഓപ്പറേഷന് തിയറ്റര്‍ വീണ്ടും പ്രവര്‍ത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് പരിശോധന നടത്തിയത്. ഇതിനിടെയാണ് വീണ്ടും പുക ഉയര്‍ന്നത്.
കഴിഞ്ഞ ദിവസത്തെ സംഭവം വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. അത്യാഹിത വിഭാഗത്തിലെ യുപിഎസ് സൂക്ഷിക്കുന്ന മുറിയിലാണ് വെള്ളിയാഴ്ച്ച തീപിടിത്തം ഉണ്ടായത്. പൊട്ടിത്തെറിക്കു പിന്നാലെ പുക കെട്ടിടത്തിനുള്ളില്‍ വ്യാപകമായി പടര്‍ന്നതോടെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ ഇറങ്ങിയോടി. അന്ന് വെന്റിലേറ്ററില്‍ നിന്നുള്‍പ്പെടെ രോഗികളെ സമീപത്തുള്ള വിവിധ ആശുപത്രികളിലേക്കു മാറ്റി. അഞ്ചു മരണങ്ങള് സംബന്ധിച്ച് ആരോപണം ഉയര്‍ന്നെങ്കിലും ആശുപത്രി അധികൃതര്‍ അത് തള്ളി. ഇവരുടെ മരണം പുക ശ്വസിച്ചല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു.
നേരത്തെ തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ പരിശോധന പൂര്‍ത്തിയാകാതെ രോഗികളെ പ്രവേശിപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ പരിശോധന പൂര്‍ത്തിയാകുന്നതിന് മുന്‍പ് തിരക്കിട്ട് വീണ്ടും കെട്ടിടം പ്രവര്‍ത്തിപ്പിക്കാന്‍ നോക്കിയത് വീഴ്ചയാണെന്നാണ് പ്രതിപക്ഷ സംഘടനകള്‍ ഉയര്‍ത്തുന്ന ആരോപണം. ഇന്ന് പുക പടര്‍ന്നതിനെതുടര്‍ന്ന് നാല്, അഞ്ച്, ആറ് നിലകളില്‍നിന്ന് നിരവധി പേരെ ഒഴിപ്പിച്ചു.
നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. രോഗികളെ ആരെയും അവിടെ പ്രവേശിപ്പിക്കാത്തതിനാല്‍ ആശങ്ക വേണ്ടെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരുടെ നീക്കം.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications