കുപ്പിപ്പാനീയത്തില്‍ പുക ഉയര്‍ന്നു; യുവാവ് ആശുപത്രിയില്‍
അത്തോളി: കടയില്‍നിന്ന് ശീതളപാനീയം വാങ്ങി കഴിച്ച യുവാവ് കുഴഞ്ഞുവീണു. തുടര്‍ന്ന് അത്തോളി സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളെജിലും പ്രവേശിപ്പിച്ചു.
കൊളക്കാട് ചെങ്ങോട്ട്മലയില്‍ അബിനാസ് ആണ് കുഴഞ്ഞുവീണത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ അത്തോളി കുനിയില്‍ കടവ് ജങ്ഷനിലെ കടയില്‍നിന്ന് മാല്‍ഗൊ എന്ന ശീതളപാനീയം വാങ്ങി കഴിച്ചതായിരുന്നു അബിനാസ്.

പാനീയക്കുപ്പിയില്‍നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. അപകടനില തരണം ചെയ്തതായി ഡോക്റ്റര്‍മാര്‍ അറിയിച്ചു.












Click it and Unblock the Notifications