'സ്മൃതി പരുത്തിക്കാടിനെ റിപ്പോർട്ടർ ചാനലിൽ നിന്ന് പുറത്താക്കണം, സുജയ പോയിട്ട് ഒന്നും സംഭവിച്ചില്ലല്ലോ'
റിപ്പോർട്ടർ ചാനൽ അവതാരക സ്മൃതി പരുത്തിക്കാടിനെതിരെ സംവിധായകൻ ശാന്തിവിള ദിനേശ്. കോൺഗ്രസ് ഭക്തയായിരുന്ന് സഭ്യമല്ലാത്ത ഭാഷയിൽ ചർച്ചയിൽ സംസാരിക്കുന്ന ആളാണ് സ്മൃതി. ചർച്ചയ്ക്ക് ക്ഷണിച്ചു കൊണ്ടുവന്നിരുത്തിയവരെ അപമാനിക്കും വിധം ഇവർ സംസാരിക്കുന്നത് അസഹനീയമാണെന്നും ശാന്തിവിള പറഞ്ഞു. തൻ്റെ യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിലൂടെയാണ് പ്രതികരണം. വായിക്കാം
'മലയാള ടിവി ടിവി വാർത്താ വായനക്കാരിൽ അറപ്പ് തോന്നിയ ഒരൊറ്റ അവതാരകയെ ഉള്ളൂ അത് സ്മൃതി പരുത്തിക്കാട് ആണ്.എനിക്ക് അവരോട് ഒരു പുച്ചവും ഉണ്ട്. സത്യസന്ധനായ കമ്മ്യൂണിസ്റ്റിനെ പോലെ വാർത്തകൾ വായിക്കുന്നവരും സത്യസന്ധരും സദാചാര പാലകരും നട്ടല്ലുറപ്പ് ഉള്ളവരും ആകണം എന്ന് ആവശ്യമില്ലാതെ ചിന്തിക്കുന്ന ആളാണ് ഞാൻ. നികേഷ് കുമാറിന്റെ റിപ്പോർട്ടർ ചാനൽ ആന്റോ അഗസ്റ്റിൻ ഏറ്റെടുത്തപ്പോൾ സ്മൃതിയെ റിപ്പോർട്ടറിലേക്ക് എടുക്കരുതെന്ന് ഉണ്ണി ബാലകൃഷ്ണനെങ്കിലും പറയുമായിരുന്നുവെന്ന് ഞാൻ കരുതി. എന്നാൽ അദ്ദേഹം ആ ചങ്കൂറ്റം കാണിച്ചില്ല.

വാർത്ത അവതാരകനോ, ഒരു പോലീസ് ഉദ്യോഗസ്ഥനോ, ഒരു നീതിപാലകനോ ഞാൻ നിഷ്പക്ഷൻ എന്ന് പറയാൻ ആവില്ല, പറഞ്ഞാൽ അത് കള്ളവുമായിരിക്കും. പക്ഷേ ചെയ്യുന്ന ജോലിയിൽ നിഷ്പക്ഷതയോ നീതിയുക്തമോ തന്റെ മുന്നിൽ വരുന്ന തെളിവുകളിലും സാക്ഷ്യത്തിലും നിന്ന് പ്രവർത്തിക്കാൻ ഇവർക്ക് ആവണം .പക്ഷേ ആവില്ല, ഇതുതന്നെയാണ് ടിവി വാർത്ത വായിക്കുന്നവർക്കും ഉള്ളത്. ഇപ്പോൾ പഴയ എത്തിക്സ് ഒന്നും ഇല്ലല്ലോ. സുജയയും ലക്ഷ്മി പദ്മയും കൂടിയ ശമ്പളം കിട്ടിയപ്പോൾ ബിഗ് ടിവിയിലേക്ക് പോയവരാണ്.കാശാണ് മുഖ്യം അല്ലാതെ എത്തിക്സുകൾ ഒന്നു ഇല്ല.
കോൺഗ്രസ് ഭക്തയായിരുന്ന് സഭ്യമല്ലാത്ത ഭാഷയിൽ ചർച്ചയിൽ സംസാരിക്കുന്ന ആളാണ് സ്മൃതി. ചർച്ചയ്ക്ക് ക്ഷണിച്ചു കൊണ്ടുവന്നിരുത്തിയവരെ അപമാനിക്കും വിധം ഇവർ തള്ളുന്നത് കാണുവാൻ അസഹനീയമാണ്. ഇവരുള്ള ചർച്ച ഞാൻ കാണാറില്ല, അസഹനീയമാണ്. ട്വൻ്റി ഫോർ ന്യൂസിലാണെങ്കിൽ എപ്പോഴും പരസ്യമാണ്. പിന്നെ തിരഞ്ഞെടുപ്പ് അവസരങ്ങളിൽ ശ്രീകണ്ഠൻ ചേട്ടൻ തന്നെ നേതൃത്വം നൽകി നടത്തുന്ന ഗോഗാ വിളികളും അസഹനീയമായതിനാലാണ് ഞാൻ 24 കാണാതെ വിട്ടത്. എന്റെ ഒരു ആസ്വാദന നിലവാരത്തിന്റെ കുഴപ്പമാണോ എന്ന് എനിക്കറിയില്ല വാർത്ത വായിക്കുന്നവർ വാർത്തയല്ലേ വായിക്കേണ്ടത്, തെരഞ്ഞെടുപ്പ് അവലോകനവും തെരഞ്ഞെടുപ്പ് ചർച്ചകളും നടത്തുന്നത് എന്തിനാണ്. സ്ഥിരമായി മൂന്ന് പിണറായി വിരുദ്ധരെ കൊണ്ടിരുത്തി വിനു വി ജോൺ എന്ന മനുഷ്യൻ നടത്തുന്ന ഏഷ്യാനെറ്റിലെ ചർച്ചയും ഞാൻ കാണാറില്ല.
സ്മൃതി കെപിസിസി വക്താവായി വന്നിരുന്ന് ചാനൽ ഉടമെ പോലും വകവയ്ക്കാതെ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ സഹിക്കാവുന്നതിനും അപ്പുറമാണ് .ചൂരൽമലയിൽ എല്ലാം നഷ്ടപ്പെട്ട ചിലര് മുഖ്യമന്ത്രിയെയും റെവന്യൂ മന്ത്രിയെയും വന്നു കണ്ടതും അതിലുണ്ടായിരുന്ന മൂന്നു കുഞ്ഞുങ്ങളും നഷ്ടമായ ഒരു യുവതി റെവന്യൂ മന്ത്രിയെ ഞാനൊന്ന് ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് ചോദിച്ച് മന്ത്രി രാജനെ കെട്ടിപ്പിടിച്ച് വോട്ട് എണ്ണുന്നതിനു ശേഷം വോട്ട് എണ്ണലിനു ശേഷം ഒരിക്കൽ കൂടി എന്റെ മക്കളെ കാണാൻ വരണം എന്ന് പറഞ്ഞപ്പോൾ മന്ത്രി രാജൻ വല്ലാതായി. ഈ വിഷ്വൽ കണ്ട കഠിന ഹൃദയമില്ലാത്ത ഏതൊരുവനും നൊന്തു പ്രാർത്ഥിക്കും ആ കുട്ടികൾക്കായി. എന്നാൽ സ്മൃതി പറയുന്നത് ഇടതുപക്ഷം ക്രിയേറ്റ് ചെയ്ത നാടകമാണ് അത് എന്നാണ്.
ഇവർക്ക് സതീശന്റെ പിആർഒയോ പ്രസ് സെക്രട്ടറിയോ ആയിക്കൂടെ,അല്ലാതെ വാർത്ത വാർത്ത വായിക്കുന്നവർ ചെയ്യേണ്ടത് ഇതല്ലല്ലോ. ഇവർ മൂന്നു കുട്ടികൾ മരിച്ചുപോയ ഒരു അമ്മയെ കളിയാക്കി, ഹൃദയപക്ഷത്തുള്ളവർ എടുത്തു ഉടുക്കുക സ്വാഭാവികമാണ്. ഉടനെ ആന്റോ ചാടി ഇറങ്ങിയിരിക്കുന്നു സൈബർ കേസുമായിട്ട്, എന്തിനാ ആന്റോ അഗസ്റ്റിൻ ഇവർക്ക് വക്കാലത്ത് എടുക്കുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അക്ഷംദവ്യമായ തെറ്റാണ് മിസ്റ്റർ ആന്റോ നിങ്ങൾ ചെയ്തത്. ഇവരെ പിരിച്ചുവിട്ട് മാതൃക കാണിക്കണമായിരുന്നു . കാര്യം എന്തൊക്കെ ക്കെ പറഞ്ഞാലും ആ സുജയ പാർവ്വതി ചാണകത്തിൽ ചവിട്ടുമെങ്കിലും പാവമായിരുന്നു. നാലിന് ഫലം വരുമ്പോൾ സ്മൃതിക്ക് വട്ടാകാതിരുന്നാൽ കാണാം. സുജയ പോയിട്ട് റിപ്പോർട്ടറിന് ഒന്നും സംഭവിച്ചില്ല. അതുപോലെ സ്മൃതിയെ റിപ്പോർട്ടറിൽ നിന്ന് പുറത്താക്കണം', ശാന്തിവിള ദിനേശ് പറഞ്ഞു.












Click it and Unblock the Notifications