മൊബൈല്‍ കന്പനികളോട് അത്ര 'പേഴ്സണലാവണോ'? രേഖകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു?
പാലക്കാട്: മൊബൈല്‍ കന്പനികള്‍ക്ക് നാം നല്‍കുന്ന വ്യക്തിഗത വിവരങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്ന് ആലോചിട്ടുണ്ടോ? ഈ വിവരങ്ങള്‍ വച്ച് ഒട്ടേറെ തട്ടിപ്പുകളാണ് നടക്കുന്നത്. എയര്‍െടല്‍ കമ്പനിയുടെ പേരില്‍ പാലക്കാട് എസ്എംഎസ് തട്ടിപ്പ് നടന്നാതായി റിപ്പോര്‍ട്ട്. എയര്‍െടല്‍ ഉപഭോക്താക്കള്‍ക്ക് ലോട്ടറിയടിച്ചെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘമാണ് സജീവമാകുന്നത്. പാലക്കാട് ഇത്തരത്തില്‍ പണം തട്ടാന്‍ ശ്രമം നടന്നതായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എയര്‍ടെല്‍ ലഖ്‌നൗ ഓഫീസില്‍ നിന്ന് വിളിയ്ക്കുകയാണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്.
കമ്പനി നടത്തിയ നറുക്കെടുപ്പില്‍ നിങ്ങളുടെ നമ്പരിന് സമ്മാനം ലഭിച്ചുവെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ ഇരയെ കണ്ടെത്തുന്നത്. ഒറ്റപ്പാലം സ്വദേശിയായ യുവാവിനെ 25 ലക്ഷം രൂപ എയര്‍ടെല്ലില്‍ നിന്ന് സമ്മാനമായി ലഭിച്ചെന്ന് പറഞ്ഞാണ് കബളിപ്പിയ്ക്കാന്‍ ശ്രമിച്ചത്.

ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജായി 12,100 രൂപ നല്‍കണമെന്ന് ഹിന്ദിയില്‍ ആവശ്യപ്പെട്ടു. തട്ടിപ്പാണെന്ന് മനസിലാക്കിയ യുവാവ് തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ട് നമ്പര്‍ കൈക്കലാക്കി. സംഘം നല്‍കിയ നമ്പരില്‍ തിരിച്ച് വിളിച്ചപ്പോള്‍ അത് വിദേശത്തുള്ള നമ്പരാണെന്ന് മനസിലാവുകയും ചെയ്തു.
കണക്ഷന്‍ എടുക്കുമ്പോള്‍ ഉപഭോക്താവ് കമ്പനികള്‍ക്ക് നല്‍കുന്ന തിരിച്ചറിയല്‍ വിവരങ്ങള്‍ കൃത്യമായി പറഞ്ഞാണ് തട്ടിപ്പ്. മൊബൈല്‍ കമ്പനികള്‍ക്ക് നല്‍കുന്ന വിവരങ്ങള്‍ ഇത്തരത്തില്‍ ചോരുന്നതിനെപ്പറ്റി മുന്‍പും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതായി ഒട്ടേറെ വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്.












Click it and Unblock the Notifications