Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയില്‍പ്പുള്ളിയും ചെന്നിത്തലക്ക് മെസേജ് അയക്കും... പ്രതിപക്ഷത്തിനെതിരെയെങ്കില്‍ !

തിരുവനന്തപുരം: ടിവി വധക്കേസ് പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു എന്ന് പറഞ്ഞ് കോലാഹലം ഉണ്ടാക്കിയ കൂട്ടരാണ് സര്‍ക്കാരിന്റെ തലപ്പത്ത്. എന്നാല്‍ നമ്മുടെ ആഭ്യന്തര മന്ത്രിക്ക് തന്നെ കൊലക്കേസ് പ്രതികള്‍ എസ്എംഎസ് അയക്കുന്നു. ആഭ്യന്തര മന്ത്രി തന്നെ അത് വെളിപ്പെടുത്തുന്നു. പിന്നെ തിരുത്തുന്നു.

നിയമസഭയില്‍ ബജറ്റ് അവതരണ വേളയില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങളെ കുറിച്ച് യുഡിഎഫ് പൊതുയോഗത്തില്‍ സംസാരിക്കുമ്പോഴാണ് രമേശ് ചെന്നിത്തല, തനിക്ക് തടവുപുള്ളി സെന്‍ട്രല്‍ ജയിലില്‍ നിന്ന് എസ്എംഎസ് അയച്ച കാര്യം പറഞ്ഞത്. നിയമസഭയിലെ കയ്യാങ്കളിയില്‍ ലജ്ജിക്കുന്നു എന്നാണത്രെ ആ 'പുള്ളി' ഫോണില്‍ സന്ദേശം അയച്ചത്.

Ramesh Chennithala

'ഞങ്ങള്‍ കൊലയാളികളാണ് സാര്‍, ഞങ്ങള്‍ പോലും നാണിച്ച് പോകുന്ന കാര്യങ്ങളാണ് നിയസഭയില്‍ ഉണ്ടായത്' എന്നായിരുന്നത്രെ സന്ദേശത്തിന്റെ പൂര്‍ണരൂപം. എന്നാല്‍ പ്രസംഗത്തില്‍ പറഞ്ഞത് നാട്ടുകാര്‍ അറിഞ്ഞതോടെ വിവാദം തുടങ്ങി.

സെന്‍ട്രല്‍ ജയിലില്‍ കിടക്കുന്ന ഒരു തടവുപുള്ളി എങ്ങനെയാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക? അയാള്‍ക്ക് സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രിയ്ക്ക് എങ്ങനെ എസ്എംഎസ് അയക്കാന്‍ കഴിയും. ആഭ്യന്തര മന്ത്രിയും കൊലപ്പുള്ളിയും തമ്മിലുള്ള ബന്ധമെന്ത്?

ചോദ്യങ്ങള്‍ പിന്നെ മഴപോലെ ആയി. ചെന്നിത്തലയ്ക്ക് സംഭവത്തിന്റെ ഗൗരവവും പിടികിട്ടി. ഉടന്‍ തന്നെ തിരുത്ത് വന്നു. മുന്‍ ജയില്‍പ്പുള്ളിയാണ് വിളിച്ചതെന്നായിരുന്നു അത്.

എന്നാല്‍ പ്രസംഗിച്ചപ്പോള്‍ മന്ത്രി പറഞ്ഞത് സെന്‍ട്രല്‍ ജയിലിലെ തടവ് പുള്ളി എന്ന് തന്നെ ആയിരുന്നു. പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിക്കുമ്പോള്‍ ഒരു 'പഞ്ച് കിട്ടാന്‍ വേണ്ടി മന്ത്രി പറഞ്ഞതാകാനെ തരമുള്ളു. അല്ലെങ്കില്‍ ഇത് അന്വേഷിക്കേണ്ടതാണ്, മന്ത്രിക്ക് ശിക്ഷയും വാങ്ങിക്കൊടുക്കണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+