കള്ളക്കടത്ത് സംഘത്തിന് സിപിഎം ബന്ധം: കെ.സുരേന്ദ്രൻ
കാസർഗോഡ്: കോഴിക്കോട് വിമാനത്താവളത്തിന് സമീപം കള്ളക്കടത്ത് സംഘം ഏറ്റുമുട്ടിയ സംഭവത്തിൽ കണ്ണൂരിൽ നിന്നെത്തിയ സംഘത്തിന് സിപിഎം ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കണ്ണൂരിൽ സിപിഎമ്മിന് വേണ്ടി ക്രിമിനൽ പ്രവർത്തനം നടത്തുന്നവരാണ് കോഴിക്കോട്ടെത്തിയത്. ചെർപ്പുളശ്ശേരിയിൽ നിന്നെത്തിയ സംഘത്തിന് ഡിവൈഎഫ്ഐയുമായും എസ്ഡിപിഐയുമായും ബന്ധമുണ്ടെന്നും കാസർഗോഡ് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞു.

വിഴിഞ്ഞത്ത് തീ കൊളുത്തി മരിച്ച യുവതിയുടെ മൃതദേഹവുമായി സ്ഥലത്ത് പ്രതിഷേധം- ചിത്രങ്ങൾ
വിമാനത്താവളത്തിന് 50 മീറ്റർ അകലെ ഗുണ്ടാസംഘം ഏറ്റുമുട്ടിയത് പൊലീസിന്റെ പരാജയമാണ്. ചെർപ്പുളശ്ശേരി നഗരസഭാ ചെയർമാൻ സംഭവസ്ഥലത്തെത്തിയത് രാഷ്ട്രീയ ബന്ധത്തിന്റെ തെളിവാണ്. അപകടം നടന്നില്ലായിരുന്നെങ്കിൽ പൊലീസിന്റെ നിഷ്ക്രിയത്വവും കള്ളക്കടത്തുകാരുമായുള്ള സഹകരണവും ആരും അറിയില്ലായിരുന്നു. രാഷ്ട്രീയ പ്രവർത്തകരുടെ പേരിൽ കള്ളക്കേസെടുക്കുന്ന സർക്കാർ കള്ളക്കടത്തുകാർക്ക് ഒത്താശ ചെയ്യുകയാണ്.
കള്ളക്കേസുകളുണ്ടാക്കി ബിജെപിയെ വായടപ്പിക്കാനാവില്ല. പൊലീസിന്റെയും സർക്കാരിന്റെയും പ്രതികാര നടപടിക്കെതിരായി രാഷ്ട്രീയമായും നിയമപരമായും ബിജെപി പോരാടുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ആരാധകരെ ഇളക്കിമറിച്ച് ശ്രീയ ശരണിന്റെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications