കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവൂദ് സംഘാംഗം ബിഷു ഷെയ്ഖ് പിടിയില്‍, കള്ളക്കടത്തിന്റെ ആശാനെന്ന് സിബിഐ, പിടിച്ചത് ഗംഭീര ആക്ഷനിലൂടെ!

കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ഇവര്‍ മൂന്നു പേരും കേസ് കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് വിടുതല്‍ ഹര്‍ജി നല്‍കുകയായിരുന്നു

Google Oneindia Malayalam News

കൊച്ചി: കള്ളക്കടത്ത് സംഘാംഗങ്ങളെ പിടിക്കാനുള്ള സിബിഐ ശ്രമങ്ങള്‍ അടുത്ത കാലത്തായി ഫലം കാണാറുണ്ട്. എന്നാല്‍ അന്താരാഷ്ട്ര സംഘങ്ങള്‍ ഇന്ത്യ കേന്ദ്രീകരിച്ച് നടത്തുന്ന കള്ളക്കടത്ത് വര്‍ധിപ്പിച്ചത് സിബിഐ വലിയ തലവേദനയായി മാറിയിരുന്നു. എന്നാല്‍ അത്തരമൊരു സംഘത്തലവനെ കൈയ്യോടെ പിടിച്ചിരിക്കുകയാണ് സിബിഐ

ബിഷു ഷെയ്ഖ് എന്നാല്‍ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിന്റെ തലവനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ ഇന്തോ-ബംഗ്ലാ അതിര്‍ത്തി വഴി കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് നടത്തുന്ന സംഗത്തിന്റെ തലവനാണെന്ന് സിബിഐ സ്ഥിരീകരിച്ചിട്ടുണ്ട്.

അതിഭീകരന്‍

അതിഭീകരന്‍

ബിഷു ഷെയ്ഖ് കള്ളക്കടത്തിന്റെ ആശാനാണെന്ന് സിബിഐ പറയുന്നു. കള്ളക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിഎസ്എഫ് കമാന്‍ഡന്റ് ജിബു മാത്യുവിന്റെ കേസിലാണ് ബിഷു അറസ്റ്റിലായിരിക്കുന്നത്. ജിബു നിര്‍ണായക വിവരങ്ങള്‍ നല്‍കിയെന്നാണ് സൂചന. കൊല്‍ക്കത്തയില്‍ വച്ചായിരുന്നു അറസ്റ്റ്.

അംഗരക്ഷകരുടെ പിന്തുണ

അംഗരക്ഷകരുടെ പിന്തുണ

ഇയാളെ പിടിക്കുക എന്നത് വളരെ ദുഷ്‌കരമായിരുന്നെന്ന് പോലീസ് പറയുന്നു. ഏതെങ്കിലും തരത്തില്‍ ഇയാളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചാല്‍ ഇയാള്‍ മുങ്ങാറാണ് പതിവ്. പോലീസിന് ഒരു സമയത്തും ഇയാളെ കുറിച്ച് വിവരവും ലഭിക്കാറില്ല. അതുകൊണ്ട് ഇപ്പോഴത്ത അറസ്റ്റ് സിബിഐയുടെ അഭിമാനം ഉയര്‍ത്തുന്നതാണ്.

ദാവൂദുമായി ബന്ധം

ദാവൂദുമായി ബന്ധം

അന്താരാഷ്ട്ര കള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ ഇയാളെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിം സംഘാംഗമാണ് ബിഷു. തീവ്രവാദ സംഘങ്ങളുമായും ഇയാള്‍ക്ക് ബന്ധമുള്ളഥായി സംശയമുണ്ട്. അതേസമയം കൊല്‍ക്കത്തയിലെ രഹസ്യ കേന്ദ്രത്തില്‍ വച്ച് സിനിമയെ വെല്ലുന്ന ഗംഭീര ആക്ഷനിലൂടെയാണ് ഇയാളെ സിബിഐ അറസ്റ്റ് ചെയ്തത്.

അഫ്ഗാനിസ്ഥാന്‍ കേന്ദ്രം

അഫ്ഗാനിസ്ഥാന്‍ കേന്ദ്രം

അഫ്ഗാനിസ്ഥാനാണ് മയക്കുമരുന്ന് കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രം. ഇത് പാകിസ്താന്‍ വഴി ബംഗ്ലാദേശിലെത്തിക്കും. തുടര്‍ന്ന് കൊല്‍ക്കത്ത വഴി ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കുകയാണ് ചെയ്യാറുള്ളത്. പാകിസ്താനിലിരുന്ന് ദാവൂദാണ് ബിഷുവിന്റെ കള്ളക്കടത്തിനെ നിയന്ത്രിച്ചിരുന്നതെന്ന് സിബിഐ സംശയിക്കുന്നുണ്ട്.

നിര്‍മാതാവ്

നിര്‍മാതാവ്

മലയാളത്തിലെ ഒരു പ്രമുഖ നിര്‍മാതാവിന് ബിഷുവുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ട്. കേരളത്തില്‍ നടക്കുന്ന പാര്‍ട്ടികള്‍ക്കായി മയക്കുമരുന്ന് എത്തിക്കുന്നത് ഇയാള്‍ വഴിയാണെന്ന് സൂചനയുണ്ട്. എന്നാല്‍ ഇയാള്‍ക്ക് രാഷ്ട്രീയ പിന്തുണയുള്ളതിനാല്‍ പിടിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ബിഷുവിന്റെ മൊഴി അതുകൊണ്ട് നിര്‍ണായകമാണ്.

കോഴ വാഗ്ദാനം

കോഴ വാഗ്ദാനം

ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ ജിബുവിന് ഇയാള്‍ ലക്ഷക്കണക്കിന് രൂപ കോഴ നല്‍കിയതായി ബിഷു മൊഴി നല്‍കിയിട്ടുണ്ട്. ജിബുവിന് ബിഷുവുമായി ബന്ധപ്പെടാന്‍ പ്രത്യേക ഫോണും ഉണ്ടായിരുന്നു. ജനുവരി 30ന് ആലപ്പുഴയില്‍ വെച്ച് ട്രെയിനില്‍ സഞ്ചരിക്കവേയാണ് ജിബുവിനെ സിബിഐ അറസ്റ്റ് ചെയ്തത്.

നിരീക്ഷണം

നിരീക്ഷണം

ജിബുവിനെതിരെ നിരവധി അന്വേഷണ ഏജന്‍സികള്‍ പ്രത്യേക റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ഇയാളെ സിബിഐ പ്രത്യേകം നിരീക്ഷിച്ച് വരികയായിരുന്നു. ബംഗ്ലാദേശ് അതിര്‍ത്തിയിലായതിനാല്‍ ഇന്ത്യയിലേക്ക് മയക്കമരുന്ന് കടത്താന്‍ ഇയാള്‍ കൈക്കൂലി വാങ്ങുകയായിരുന്നു. ഇയാള്‍ കള്ളക്കടത്തുകാരുടെ ഏജന്റാണെന്ന് സിബിഐ പറഞ്ഞിരുന്നു.

രാജ്യദ്രോഹം

രാജ്യദ്രോഹം

അതിര്‍ത്തി വഴി കള്ളനോട്ടും ആയുധങ്ങളും മയക്കുമരുന്നും ഉള്‍പ്പെടെയുള്ളവ കടത്താന്‍ ജിബു തീവ്രവാദികളെ സഹായിച്ചെന്ന് സിബിഐ നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഇത് രാജ്യദ്രോഹമാണെന്ന് കോടതി പറഞ്ഞിരുന്നു. അതിര്‍ത്തി സംരക്ഷിക്കുന്ന ജവാന്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാവുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നത് ഗുരുതര കുറ്റമാണെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതിയുടെ പ്രസ്താവന.

ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേയ്ക്ക് മടങ്ങുന്നു?? ഉപാധികള്‍ കര്‍ശനം, തിരിഞ്ഞുനോക്കാതെ സര്‍ക്കാര്‍!ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേയ്ക്ക് മടങ്ങുന്നു?? ഉപാധികള്‍ കര്‍ശനം, തിരിഞ്ഞുനോക്കാതെ സര്‍ക്കാര്‍!

ആർഎസ്എസ് അനുകൂലമായി രാജ്യ ചരിത്രം മാറ്റിയെഴുതുന്നു! മോദിയുടെ പ്രത്യേക സംഘം പണി തുടങ്ങി!ആർഎസ്എസ് അനുകൂലമായി രാജ്യ ചരിത്രം മാറ്റിയെഴുതുന്നു! മോദിയുടെ പ്രത്യേക സംഘം പണി തുടങ്ങി!

അഭയ കേസ്; സിസ്റ്റര്‍ സെഫിയുടെയും ഫാദര്‍ കോട്ടൂരിന്റെയും ഹര്‍ജി തള്ളി, ജോസ് പുതൃക്കയിലിനെ ഒഴിവാക്കിഅഭയ കേസ്; സിസ്റ്റര്‍ സെഫിയുടെയും ഫാദര്‍ കോട്ടൂരിന്റെയും ഹര്‍ജി തള്ളി, ജോസ് പുതൃക്കയിലിനെ ഒഴിവാക്കി

English summary
smuggling racket head arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X