സിംപിളായ കാര്യം പോലും അറിയില്ലെങ്കില്‍...കമന്റ് ചെയ്യരുത്, എന്‍എസ് മാധവനോട് എസ്എന്‍ സ്വാമി
കൊച്ചി: സിബിഐയുടെ അഞ്ചാം ഭാഗം റിലീസായപ്പോള്‍ തന്നെ നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രം ഒടിടിയില്‍ റിലീസായത്. വിമര്‍ശനങ്ങള്‍ ഒന്ന് കൂടി കടുത്തിരുന്നു. പ്രമുഖ എഴുത്തുകാരന് അതിരൂക്ഷമായി ചിത്രത്തെ വിമര്‍ശിച്ചിരുന്നു. ലോജിക്കൊന്നും ഇല്ലാത്ത ചിത്രമെന്ന് വരെ വിമര്‍ശനമുയര്‍ന്നിരുന്നു.
ഫ്ളൈറ്റില്‍ ബ്ലുടൂത്ത് ഉപയോഗിക്കാനാവില്ലെന്നും, ചിത്രത്തില്‍ അത്തരം അബദ്ധങ്ങള്‍ ഉണ്ടെന്നും എന്‍എസ് മാധവന് പറഞ്ഞിരുന്നു. എന്നാല്‍ സിബിഐയുടെ തിരക്കഥാകൃത്ത് എഎന്‍ സ്വാമി ഇതിനെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്. സിമ്പിളായിട്ടുള്ള കാരം പോലും എന്‍എസ് മാധവന് അറിയില്ലെന്നാണ് സ്വാമിയുടെ വിമര്‍ശനം. കൂടുതല്‍ വിശദവിവരങ്ങളിലേക്ക്...

എന്‍എസ് മാധവന് വളരെ പ്രമുഖനായ എഴുത്തുകാരനാണ്. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ വിമര്‍ശനമാണ് പ്രശ്നം. പറയുന്ന കാര്യങ്ങള്‍ ഒന്നും പരിശോധിക്കാതെ വിളിച്ച് പറയരുത്. അതൊന്നും പഠിക്കാതെ വിമര്‍ശമുന്നയിച്ചത് ശരിയായില്ല. ഫ്ളൈറ്റില്‍ ബ്ലുടൂത്ത് ഉപയോഗിക്കാന്‍ പറ്റില്ലെന്നാണ് പറയുന്നത്. അടുത്ത കാലം വരെ ഡല്‍ഹിക്കും കേരളത്തിനും ഇടയില്‍ എത്രയോ തവണ പറന്നിട്ടുണ്ടാവും. പലപ്പോഴും ഫ്ളൈറ്റില്‍ ഇരുന്ന് ഫോണില്‍ സംസാരിച്ചിട്ടുമുണ്ടാവും. ഒരു മീഡിയം വഴിയായിരിക്കുമല്ലോ ആ സംസാരം നടന്നിട്ടുണ്ടാവുക. അതിനെ എന്ത് വേണമെങ്കിലും വിളിക്കാമെന്ന് എഎന്‍ സ്വാമി പറയുന്നു.

ഇത്ര സിംപിളാണ് കാര്യങ്ങളെന്ന് എന്‍എസ് മാധവന് ഓര്‍ക്കാമായിരുന്നു. അത് മാത്രമല്ല, സിബിഐയുടെ കഥ ഞാന്‍ പ്രായോഗികമായി തന്നെ പേസ്മേക്കര്‍ പ്രവര്‍ത്തിപ്പിച്ചാണ് തയ്യാറാക്കിയതെന്നും സ്വാമി അവകാശപ്പെടുന്നു. ഇത്രയും സ്പെസിഫിക്കും സയന്റിഫിക്കുമാണ് കാര്യങ്ങള്‍. ഇത്രയും ഉന്നത പദവിയില്‍ ഇരുന്നൊരാളാണ്. അത്രയ്ക്ക് സിമ്പിളായിട്ടുള്ള കാര്യം പോലും അറിയില്ലെങ്കില്‍ പബ്ലിക്ക്ായി ഇങ്ങനെ കമന്റ് ചെയ്യാന്‍ എന്‍എസ് മാധവന് എന്ത് അവകാശമാണ് ഉള്ളത്. ഈ നിലപാട് ശരിയല്ല. അദ്ദേഹത്തിന് യോജിച്ചതല്ല ഈ രീതിയിലുള്ള വിമര്‍ശനമെന്നും എസ്എന്‍ സ്വാമി തുറന്നടിച്ചു.

സൗബിന് മിസ് കാസ്റ്റിംഗാണെന്ന് പലരും വിമര്‍ശിക്കുന്നുണ്ട്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ആ കഥാപാത്രത്തിന് യോജിച്ച രീതിയില്‍ തന്നെയാണ് സൗബിന് ചിത്രത്തില്‍ അഭിനയിച്ചതെന്നും സ്വാമി പറഞ്ഞു. സൗബിന് മിസ്കാസ്റ്റ് ആണെന്നും മിസ് ഫിറ്റ് ആണെന്നും പറയുന്നത് കേട്ടു. ആ കഥാപാത്രത്തെ ടാര്‍ഗറ്റ് ചെയ്തിട്ടുണ്ടാകും അവരുടെ മനസ്സില്‍. ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന് പറയാം. അല്ലെങ്കില്‍ അയാളുടെ അഭിനയം മോശമായിരിക്കണം. ആ സാഹചര്യത്തില്‍ അയാള്‍ കടിച്ചുപിടിച്ച് സംസാരിക്കണം. അവിടെ നിരാശനാണ് സൗബിന്റെ കഥാപാത്രം. ചിത്രം വലിയ വിജയമാകണമെന്ന് ആഗ്രഹിക്കാത്തവര്‍ നിരവധിയുണ്ടെന്നും സ്വാമി ആരോപിച്ചു.

കമ്പ്യൂട്ടര്‍-ഇലക്ട്രോണിക്സ് വിദഗ്ധന്മാരോടെല്ലാം സംസാരിച്ച് ഉറപ്പാക്കിയ ശേഷമാണ് ആ തിരക്കഥ തയ്യാറാക്കിയത്. മമ്മൂട്ടി ഇതിലൊക്കെ രാജാവാണ്. ഇലക്ട്രോണിക്സിനെ കുറിച്ചെല്ലാം അപാര അറിവാണ്. ഇതൊരു മണ്ടത്തരമാണേല്‍ മമ്മൂട്ടി തല കാണിക്കാന്‍ സമ്മതിക്കില്ല. സാങ്കേതിക പിഴവുകളൊന്നും സമ്മതിക്കില്ല. അതെനിക്ക് വളരെ ഉപകാരപ്പെട്ടിട്ടുണ്ട്. സിനിമാറ്റിക് ആണെന്നും പറഞ്ഞ് തെറ്റുകള്‍ സമ്മതിക്കില്ലെന്നല്ല. അന്വേഷിച്ചാല്‍ വിവരം കിട്ടുമായിരുന്നല്ലോ. ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ പോലും വ്യക്തമാകുമല്ലോ കാര്യങ്ങള്‍, എന്‍എസ് മാധവന് അന്വേഷിച്ച ശേഷം സംസാരിക്കണമായിരുന്നു. നാളെ ആരും തെറ്റിദ്ധരിക്കരുത്. സ്വാമി എന്താണ് മണ്ടത്തരം കാണിച്ചതെന്ന് പലരും ചോദിച്ചു. അവരോട് അന്വേഷിക്കാന്‍ പറഞ്ഞു. പലരും തിരിച്ച് വിളിച്ച് സോറിയും പറഞ്ഞെന്ന് സ്വാമി വ്യക്തമാക്കി.

അതേസമയം എന്‍എസ് മാധവന് എസ്എന്‍ സ്വാമിക്ക് മറുപടിയുമായി എത്തിയിട്ടുണ്ട്. എന്റെ സ്വാമി, അടുത്ത കാലംവരെ (2020) ഫ്ലൈറ്റില്‍ ഇന്റര്‍നെറ്റ് ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ഇന്ത്യയ്ക്ക് മേലിലൂടെ പറക്കുന്ന വിദേശവിമാനങ്ങള്‍ക്കും നിരോധനം ബാധകമായിരുന്നു. ഈ കാര്യത്തില്‍ നമുക്ക് കൂട്ട് ഉത്തര കൊറിയയായിരുന്നു! മറക്കല്ലെ, നമ്മുടെ പടം 2012ലേതാണു എന്നായിരുന്നു എന്‍എസ് മാധവന്റെ ട്വീറ്റ്. നേരത്തെ ചിത്രത്തിന് പ്രശ്നങ്ങളുണ്ടെന്നും മാധവന് ചൂണ്ടിക്കാണിച്ചിരുന്നു. സിബിഐ 5 കണ്ടു. മമ്മൂട്ടി നിത്യഹരിതമായ നില്ക്കുന്നു. ചിത്രത്തില്‍ പ്രശ്നങ്ങളുണ്ട്. വൈഫൈയോ ബ്ലൂടൂത്തോ ഇല്ലാത്ത വിമാനത്തില്‍ എങ്ങനെയാണ് ഇരയുടെ പേസ് മേക്കര്‍ കൊലയാളി ഹാക്ക് ചെയ്യുന്നത്. ചിത്രം വിവരസാങ്കേതിക വിദ്യയുടെ കാര്യത്തില്‍ പരാജയപ്പെട്ടെന്നും എന്‍എസ് മാധവന് കുറിച്ചിരുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications