നല്ല സെക്യൂരിറ്റിയുള്ള ടെക്‌നോ പാര്‍ക്കിലും രക്ഷയില്ല; ഒന്നും ചെയ്യാനാകാതെ പോലീസ്
കഴക്കൂട്ടം: ടെക്‌നോപാര്‍ക്കിന് മുന്നില്‍ പിടിച്ചുപറി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ചെക്‌നോ പാര്‍ക്കിന്റെ പ്രാധാന ഗേറ്റിന് ഇടതുവശത്തുള്ള ഇടറോഡില്‍ വച്ചാണ് പിടിച്ചുപറി നടന്നത്. ഹോസ്റ്റലില്‍ നിന്ന് രാത്രി ഭക്ഷണം
കഴിക്കാന്‍ പോയ ജീവനക്കാരികളായ മൂന്ന് പേരെ തടഞ്ഞു നിര്‍ത്തി പേഴ്‌സും ഫോണും കവരുകയായിരുന്നു.
യുവതികളുടെ ബഹളം കേട്ട് നാട്ടുകാരും വഴിയാത്രക്കാരും എത്തി തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായിട്ടില്ല. ടെക്കികളുടെ സംരക്ഷണത്തിനായി ടെക്‌നോ പാര്‍ക്കില്‍ തന്നെ പോലീസ് എയ്ഡ് പോസ്റ്റും പിങ്ക് പെടേരോലിങ്കും നടക്കുമ്പോഴാണ് ടെക്‌നോപാര്‍ക്കിന്റം മുന്നില്‍ വെച്ച് പിടിച്ചുപറി നടക്കുന്നത്.

മോഷണം
ഹോസ്റ്റലില്‍ നിന്നും ഇറങ്ങി സമീപത്തുള്ള കടയില്‍ ഭക്ഷമം കളഴിക്കുവാന്‍ പോയ ജീവനക്കാരികളെ പിന്നാലെ നടന്നെത്തിയ യുവാവ് തടഞ്ഞ് നിര്‍ത്തി മൊബൈല്‍ഫോണും പേഴ്‌സും കവരുകയായിരുന്നു.

ഓടിയൊളിച്ചു
യുവതിയുടെ നിലവിളികേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും യുവാവ് അടുത്ത ആളൊഴിഞ്ഞ പുരയിടത്തിലെ മാതില്‍ ചാടി ഓടി മറയുകയായിരുന്നു.

പോലീസ് തിരഞ്ഞു
ഓടി മറഞ്ഞ യുവാവിനെ പോലീസ് തിരഞ്ഞെങ്കിലും പിടികൂടാനായില്ല. പരിസരത്തുള്ള ഇട റോഡുകളില്‍ തെരുവ് വിളക്കുകള്‍ കത്താത്തത് മോഷ്ടാക്കള്‍ക്ക് സഹായകമാണെന്ന് നാട്ടുകാര്‍ പറയുന്നു.

മാധ്യമ പ്രവര്‍ത്തകര്‍
സംഭവമറിഞ്ഞ് പോലീസ് സ്‌റ്റേഷനിലെത്തിയ മാധ്യമ പ്രവര്‍ത്തകരോട് പേര് വെളിപ്പെടുത്താന്‍ ജീവനക്കാരികള്‍ തയ്യാറായില്ല.












Click it and Unblock the Notifications