Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ള ക്ളാ ക്ളി ക്ളീ സ്ട്രോംഗ് റൂമില്‍ ഒരു പാന്പ് !

മുണ്ടക്കയം: കാടും മരപ്പൊത്തുകളും മാളങ്ങളുമൊക്കെയാണല്ലോ പാമ്പുകളുടെ താവളങ്ങള്‍. എന്നാല്‍ പാമ്പുകള്‍ക്ക് താമസിയ്ക്കാന്‍ പറ്റിയ മറ്റൊരിടം കൂടിയുണ്ട് ബാങ്കുകളുടെ സ്‌ട്രോംഗ് റൂം. ഒരു പാമ്പ് സ്‌ട്രോംഗ് റൂമില്‍ ഉണ്ടെന്നറിഞ്ഞാല്‍ മോഷണത്തിനെത്തുന്ന ഏത് കള്ളനും ഒന്നറയ്ക്കും. കോട്ടയം മുണ്ടക്കയത്തെ സര്‍വ്വീസ് സഹകരണ ബാങ്കിന്റ് സ്‌ടോംഗ് റൂമിനുള്ളിലാണ് കഴിഞ്ഞ ദിവസം പാമ്പിനെ കണ്ടെത്തിയത്. കാവലിനൊന്നും എത്തിയതല്ല കേട്ടോ ഈ പാമ്പ്.

അടുത്തുള്ള കാട് ശുചീകരണത്തിനായി വെട്ടിത്തളിച്ചപ്പോള്‍ പാവത്തിന്റെ കിടപ്പാടം പോയി. പിന്നെ കണ്ടത് ബാങ്കാണ്. എന്നാല്‍ പിന്നെന്താ ബാങ്കിന്റെ സ്‌ട്രോംഗ് റൂം തന്നെ ആകാമെന്ന് പാമ്പ് കരുതി. താമസവും തുടങ്ങി.പാമ്പിന്റെ ഭാഷയില്‍ ഏതോ ഒരു 'സ്വൈര്യം കെടുത്തി', നമ്മുടെ ഭാഷയില്‍ 'ബാങ്ക് ജീവനക്കാരന്‍' സ്‌ട്രോംഗ് റൂമില്‍ പാമ്പിനെ കണ്ടെത്തി.

Snake

ബാങ്കിലാകട്ടെ സൂചി കുത്താനിടമില്ലാത്ത പോലെ തിരക്കും. പാമ്പെന്ന് കേട്ടതോടെ ഇടപാടുകാരുള്‍പ്പടെ ബാങ്കിന് പുറത്തേയ്ക്ക്. ഇനി ഇവന്മാരുടെയങ്ങാനം കൈയ്യില്‍ കിട്ടിയാല്‍ തന്റെ കാര്യം പോക്കാണെന്ന് കരുതിയ പാമ്പ് സ്‌ട്രോംഗ് റൂമില്‍ തന്നെ ഒളിച്ചു.

ഇതിനിടയില്‍ ഒരു വിരുതന്‍ അതൊരു ചേരയാണെന്ന് പ്രസ്താവിച്ചു പുറത്തേയ്ക്ക് പാഞ്ഞവര്‍ അതിനെക്കാള്‍ വേഗത്തില്‍ അകത്തേയ്ക്ക്. എന്നാല്‍ ചേരയല്ല വിഷപ്പാമ്പായ മോതിരവളയനാണെന്ന മറ്റൊരാള്‍ പറഞ്ഞതോടെ വീണ്ടും ജീവനക്കാരും ഇടപാടുകാരും പുറത്തേയ്ക്ക്.

ഇതിനിടെ പാമ്പിന്റെ കിടപ്പാടം പോക്കിയ ശുചീകരണത്തൊഴിലാളികള്‍ തന്നെ ബാങ്കിലെത്തി തിരച്ചില്‍ തുടങ്ങി. എതാണ്ട് ഒരു മണിയ്ക്കൂറോളം പാമ്പിനെ തിരഞ്ഞ് ഒടുവില്‍ പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് പാമ്പിനെ പിടികൂടി. പാമ്പ് പോയതോടെ ബാങ്കിന്റെ പ്രവര്‍ത്തനം പഴയ നിലയിലേക്ക്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+