കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാമ്പ് കടിയേറ്റാല്‍ കൊണ്ടു പോകേണ്ട ഒരോ ജില്ലയിലേയും ആശുപത്രികള്‍ ഇതാണ്: മറ്റിടങ്ങളില്‍ സമയം കളയരുത്

  • By Desk
Google Oneindia Malayalam News

കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു
വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്കൂള്‍ ക്ലാസ് മുറിയില്‍ വെച്ച് പാമ്പ് കടിയേറ്റ വിദ്യാര്‍ത്ഥിനി മരിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതില്‍ അധ്യാപകര്‍ വീഴ്ച്ച വരുത്തിയപ്പോള്‍ കുട്ടിക്ക് മതിയായ ചികിത്സ നല്‍കുന്നതില്‍ ആശുപത്രി അധികൃതരും വീഴ്ച്ച വരുത്തി.

പാമ്പ് കടിയേറ്റ വിദ്യാര്‍ത്ഥികളുമായി ജില്ലയിലെ ഒന്നിലേറെ ആശുപത്രികളിള്‍ രക്ഷിതാക്കള്‍ക്ക് കയറിയിറങ്ങേണ്ടി വന്നത് ദാരുണമായ അനുഭവമാണ്. ഈ സാഹചര്യത്തിലാണ് എതൊക്കെ പാമ്പുകള്‍ കേരളത്തിലൂണ്ട്, എങ്ങനെയാണ് രോഗി മരിക്കുന്നത് എന്ന് തുടങ്ങിയ വിവരവും, ഓരോ ജില്ലയിലേയും ആന്‍റിവെനം ഉള്ള ആശുപത്രികളുടെ പട്ടികയും ആരോഗ്യ ജാഗ്രത എന്ന് ഫേസ്ബുക്ക് പങ്കുവെച്ചിരിക്കുന്നത്.

ഏതൊക്കെ വിഷ പാമ്പുകൾ

ഏതൊക്കെ വിഷ പാമ്പുകൾ

🔴ഏതൊക്കെ വിഷ പാമ്പുകൾ കേരളത്തിൽ ഉണ്ട് ? എങ്ങനെയാണു രോഗി മരിക്കുന്നത് ?

രാജവെമ്പാല,മൂർഖൻ, ശംഖുവരയൻ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെ (Neurotoxic) ബാധിക്കുന്നു.

അണലിയുടെ വിഷം രക്ത മണ്ഡലത്തെയാണ് (Haemotoxic) ബാധിക്കുന്നത്.

നാഡീമണ്ഡലത്തെ ബാധിക്കുന്ന വിഷബാധയേറ്റാൽ കാഴ്ച മങ്ങൽ, ശ്വാസതടസ്സം, അമാശയവേദന എന്നിവ ഉണ്ടാകുന്നു.

രക്തമണ്ഡലത്തെ ബാധിക്കുന്ന വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവും ഉണ്ടാകുന്നു. കൂടാതെ രോമകൂപങ്ങളിലൂടെ രക്തം പൊടിയുകയും ചെയ്യുന്നു.

പച്ചില മരുന്ന് കൊടുത്തു ചികിസിച്ചൂടെ?

പച്ചില മരുന്ന് കൊടുത്തു ചികിസിച്ചൂടെ?

കേരളത്തിൽ ആകെ 101 തരം പാമ്പുകൾ ആണുള്ളത്. അതിൽ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയിൽ വിഷമുള്ള 10 പാമ്പുകൾ മാത്രം. അതിൽ അഞ്ചെണ്ണം കടൽപാമ്പുകൾ ആണ്. അതായത് കരയിൽ കാണുന്ന 95 തരം പാമ്പുകൾ 5 തരത്തിന് മാത്രമേ മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിവുള്ളൂ എന്നർത്ഥം. മനുഷ്യ ജീവന് അപകടകരമായ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകൾ ആഴത്തിൽ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവിൽ വിഷം പ്രവേശിക്കണം എന്നില്ല. ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും വ്യാജ ചികിത്സകർ ഉപയോഗിക്കുന്നത്. സാധാരണ മനുഷ്യൻ അത് വിശ്വസിച്ചു പോകും. കല്ല് ശരീരത്തിൽ വച്ചാലോ, പച്ചിലകൾ പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല എന്ന് ചുരുക്കം.

അപ്പോൾ എന്താണ് മറു മരുന്ന് ?

അപ്പോൾ എന്താണ് മറു മരുന്ന് ?

പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിർവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളിൽ നിന്നാണ് നിർമ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂർഖൻ, ശംഖുവരയൻ, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്.

ആശുപത്രികളുടെലിസ്റ്റ്

ആശുപത്രികളുടെലിസ്റ്റ്

ഇതാ പാമ്പ് വിഷത്തിനെതിരെ ചികിത്സാ സൗകര്യമുള്ള ആശുപത്രികളുടെലിസ്റ്റ്:

A. 🎯തിരുവനന്തപുരം ജില്ല:

1- തിരുവനന്തപുരം സർക്കാർ മെഡിക്കൽകോളേജ്.

2- SAT തിരുവനന്തപുരം.

3 -ജനറൽ ആശുപത്രി, തിരുവനന്തപുരം

4- ജനറൽ ആശുപത്രി, നെയ്യാറ്റിൻകര.

5-PRS ഹോസ്പിറ്റൽ, കിള്ളിപ്പാലം

6- സി എസ് ഐ മെഡിക്കൽ കോളേജ്, കാരക്കോണം.

7- ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്

8-KIMS ആശുപത്രി

കൊല്ലം

കൊല്ലം

1- ജില്ലാ ആശുപത്രി, കൊല്ലം.

2- താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര

3- താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂർ .

4- താലൂക്ക് ആസ്ഥാനആശുപത്രി, ശാസ്താംകോട്ട.

5- താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി.

6- സർക്കാർ മെഡിക്കൽ കോളേജ്, പാരിപ്പള്ളി.

7- ഐഡിയൽ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി.

8- സെൻറ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ

9- ഉപാസന ഹോസ്പിറ്റൽ, കൊല്ലം.

10- ട്രാവൻകൂർ മെഡിസിറ്റി, കൊല്ലം.

11- സർക്കാർ ജില്ലാ ആശുപത്രി, കൊല്ലം.

12- ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം

പത്തനംതിട്ട

പത്തനംതിട്ട

1). ജനറൽ ആശുപത്രി, പത്തനംതിട്ട

2). ജനറൽ ആശുപത്രി, അടൂർ

3). ജനറൽ ആശുപത്രി, തിരുവല്ല

4). ജില്ലാ ആശുപത്രി, കോഴഞ്ചേരി

5). താലൂക്ക്ആസ്ഥാന ആശുപത്രി, റാന്നി

6). താലൂക്ക് ആസ്ഥാനആശുപത്രി, മല്ലപ്പള്ളി

7). പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല .

8.)ഹോളിക്രോസ് ആശുപത്രി, അടൂർ

9). തിരുവല്ല മെഡിക്കൽ മിഷൻ

ആലപ്പുഴ

ആലപ്പുഴ

1). ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ്

2). ജില്ലാ ആശുപത്രി, മാവേലിക്കര

3). താലൂക്ക് ആസ്ഥാന ആശുപത്രി, ചേർത്തല

4). താലൂക്ക് ആസ്ഥാനആശുപത്രി, ചെങ്ങന്നൂർ

5). കെ സി എം ആശുപത്രി, നൂറനാട്

കോട്ടയം

കോട്ടയം

1- കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്.

2- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം.

3- ജനറൽ ആശുപത്രി, കോട്ടയം.

4- ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി.

5- സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി.

6- താലൂക്ക് ആസ്ഥാനആശുപത്രി, വൈക്കം.

7- കാരിത്താസ് ആശുപത്രി

8- ഭാരത് ഹോസ്പിറ്റൽ

ഇടുക്കി

ഇടുക്കി

1-ജില്ലാ ആശുപത്രി, പൈനാവ്

2-താലൂക്ക് ആസ്ഥാന ആശുപത്രി,തൊടുപുഴ

3-താലൂക്ക് ആസ്ഥാന ആശുപത്രി,നെടുക്കണ്ടം

4-താലൂക്ക് ആസ്ഥാന ആശുപത്രി,പീരുമേട്

5-താലൂക്ക് ആശുപത്രി, അടിമാലി

6-പ്രാഥമിക ആരോഗ്യകേന്ദ്രം, പെരുവന്താനം

എറണാകുളം

എറണാകുളം

1- സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചി.

2- ജനറൽ ആശുപത്രി, എറണാകുളം.

3- കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി.

4- മാർ ബസേലിയോസ് ആശുപത്രി, കോതമംഗലം

5- ചാരിസ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ.

6- ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി.

8- മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം.

9- ആസ്റ്റർ മെഡിസിറ്റി, എറണാകുളം.

10- അമൃത മെഡിക്കൽ കോളേജ്, എറണാകുളം.

11- ലേക് ഷോർ ഹോസ്പിറ്റൽ, എറണാകുളം.

12- സെൻറ് ജോർജ് ഹോസ്പിറ്റൽ, വാഴക്കുളം.

13- താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂർ

തൃശൂർ

തൃശൂർ

1- തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്.

2- ജൂബിലി മെഡിക്കൽ മിഷൻ, തൃശൂർ.

3- ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി.

4- മലങ്കര ആശുപത്രി, കുന്നംകുളം.

5- എലൈറ്റ് ഹോസ്പിറ്റൽ, കൂർക്കഞ്ചേരി.

6- അമല മെഡിക്കൽ കോളേജ്, തൃശൂർ.

7-ജനറൽ ആശുപത്രി, തൃശ്ശൂർ.

8- ജില്ലാ ആശുപത്രി, വടക്കാഞ്ചേരി.

9- താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂർ.

10- താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി.

11- താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട്.

12- താലൂക്ക് ആസ്ഥാന ആശുപത്രി, കുന്നംകുളം

പാലക്കാട്

പാലക്കാട്

1-സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ.

2- പാലന ആശുപത്രി.

3- വള്ളുവനാട് ഹോസ്പിറ്റൽ, ഒറ്റപ്പാലം.

4- പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്.

5- സർക്കാർ ജില്ലാ ആശുപത്രി, പാലക്കാട്.

6- സേവന ഹോസ്പിറ്റൽ, പട്ടാമ്പി.

7- പ്രാഥമിക ആരോഗ്യകേന്ദ്രം, പുതൂർ.

8- സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട്.

9- താലൂക്ക് ആസ്ഥാന ആശുപത്രി, ഒറ്റപ്പാലം.

മലപ്പുറം

മലപ്പുറം

1- മഞ്ചേരി മെഡിക്കൽ കോളേജ്.

2- അൽമാസ് ഹോസ്പിറ്റൽ, കോട്ടക്കൽ.

3- കിംസ് അൽ ഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.

4- മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.

5- മിഷൻ ഹോസ്പിറ്റൽ, കോടക്കൽ.

6- അൽഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.

7- ഇ എം എസ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.

8- ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ.

9- ജില്ലാആശുപത്രി, തിരൂർ.

10- ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ.

വയനാട്

വയനാട്

1-ജില്ലാ ആശുപത്രി, മാനന്തവാടി

2-ജില്ലാ ആസ്ഥാന ആശുപത്രി, ബത്തേരി

3-താലൂക്ക് ഹോസ്പിറ്റൽ ,വൈത്തിരി

4-ഡി എം വിംസ് ഹോസ്പിറ്റൽ ,മേപ്പാടി

കോഴിക്കോട്

കോഴിക്കോട്

1-സർക്കാർ മെഡിക്കൽ കോളേജ്,കോഴിക്കോട്

2-ആസ്റ്റർ മിംസ് ആശുപത്രി, കോഴിക്കോട്

3-ബേബി മെമ്മോറിയൽ ആശുപത്രി

4-ആശ ഹോസ്പിറ്റൽ,വടകര

5-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേർനൽ & ചൈൽഡ് ഹെൽത്ത്, കോഴിക്കോട്

6-ജനറൽ ആശുപത്രി, കോഴിക്കോട്

7-ജില്ലാ ആശുപത്രി, വടകര

8-താലൂക്ക് ആസ്ഥാന ആശുപത്രി, കൊയിലാണ്ടി

കണ്ണൂർ

കണ്ണൂർ

1-പരിയാരം മെഡിക്കൽ കോളേജ്

2-സഹകരണ ആശുപത്രി, തലശേരി

3-എകെജി മെമ്മോറിയൽ ആശുപത്രി

4-ജനറൽ ആശുപത്രി, തലശേരി

5-ജില്ലാ ആശുപത്രി, കണ്ണൂർ

കാസർഗോഡ്

കാസർഗോഡ്

1-ജനറൽ ആശുപത്രി, കാസർഗോഡ്

2-ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്‌

3-ഹരിദാസ് ക്ലിനിക്, നീലേശ്വരം


Courtesy :- Dr Danish Salim,
National Innovation Head-SEMI,
HOD & Academic Director Emergency,
PRS Hospital,Trivandrum, Kerala

കടപ്പാട്-ആരോഗ്യ കേരളം ഫേസ്ബുക്ക് പേജ്

 പ്രിയങ്കക്കെതിരെ കലാപക്കൊടി ഉയർത്തി നേതാക്കൾ, 350 പേരുടെ യോഗത്തിന് വന്നത് 40 പേർ, സോണിയയ്ക്ക് പരാതി പ്രിയങ്കക്കെതിരെ കലാപക്കൊടി ഉയർത്തി നേതാക്കൾ, 350 പേരുടെ യോഗത്തിന് വന്നത് 40 പേർ, സോണിയയ്ക്ക് പരാതി

 സ്കൂളില്‍ പാമ്പിനെ കണ്ടെന്ന് പറഞ്ഞപ്പോള്‍ അധ്യാപകര്‍ അടിക്കാന്‍ വന്നു: കൂടുതല്‍ വെളിപ്പെടുത്തലുകള്‍ സ്കൂളില്‍ പാമ്പിനെ കണ്ടെന്ന് പറഞ്ഞപ്പോള്‍ അധ്യാപകര്‍ അടിക്കാന്‍ വന്നു: കൂടുതല്‍ വെളിപ്പെടുത്തലുകള്‍

English summary
snake bite treatment in kerala; district wise hospital list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X