കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാവ സുരേഷിന് ഇനി അവാര്‍ഡിന്റെ തിളക്കവും

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: വാവ സുരേഷ് എന്ന പേര് ഇപ്പോള്‍ കേരളത്തില്‍ മാത്രമല്ല ലോകത്തിലെ തന്നെ പാമ്പ് സ്‌നേഹികള്‍ക്ക് ഏറെ പരിചിതമാണ്. അനിമല്‍ പ്ലാനെറ്റ് സുരേഷിന്റെ പാമ്പ് ജീവിതത്തെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി അദ്ദേഹത്തെ ലോക പ്രശസ്തനാക്കിയിരിക്കുന്നു.

സുരേഷിന്റെ നാഗ സ്‌നേഹത്തിന് ഇപ്പോള്‍ ഒരു അവാര്‍ഡിന്റെ തിളക്കം കൂടി വന്ന് ചേര്‍ന്നിരിക്കുയാണ്. വനം വന്യജീവി സംരക്ഷണത്തിന് നേതൃത്വം നല്‍കുന്ന മാധവന്‍പിള്ള ഫൗണ്ടേഷന്റെ അവാര്‍ഡ് ആണ് വാവയെ തേടി എത്തിയിരിക്കുന്നത്. 2013 ലെ പുരസ്‌കാര ജേതാവായി വാവയെ തിരഞ്ഞെടുത്ത വിവരം ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബാലന്‍ മാധവന്‍ അറിയിച്ചു.

ജന്തു സ്‌നേഹത്തിന്റെ കാര്യത്തില്‍ രാജ്യത്തെ അവസാന വാക്കായ മേനക ഗാന്ധിയാണ് അവര്‍ഡ് സമ്മാനിക്കുക. 2013 നവംബര്‍ 10 ന് തിരുവനനതപുരത്തെ ശ്രീമൂലം ക്ലബ്ബില്‍ ആണ് അവാര്‍ഡ് ദാന ചടങ്ങ്. മുന്‍ വര്‍ഷങ്ങളിലെ അവാര്‍ഡ് ജേതാക്കളേയും ചടങ്ങില്‍ ആദരിക്കും. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക.

വെറും കൈമാത്രം ഉപയോഗിച്ച് രാജവെമ്പാലയെ പോലും പിടിക്കുന്ന ആളാണ് വാവ സുരേഷ്. വെറുതേ പാമ്പിനെ പിടിച്ച് കൊല്ലുകയല്ല സുരേഷിന്റെ രീതി. ഇത്തരത്തില്‍ പിടിക്കുന്ന പാമ്പുകളെ സുരക്ഷിതമായ ആവാസസ്ഥലങ്ങളില്‍ കൊണ്ട് ചെന്നാക്കുകയും ചെയ്യും സുരേഷ്.

സുരേഷിന്റെ കയ്യില്‍ ഒരു കളിപ്പാട്ടം പോലെയാണ് വിഷപ്പാമ്പുകളുടെ രാജായവായ രാജവെമ്പാല പോലും. ആ കാഴ്ച കാണാം.

എന്തൊരു സന്തോഷം

എന്തൊരു സന്തോഷം

കൊടും വിഷമുള്ള രാജവെമ്പാലയാണ് സുരേഷിന്റെ കയ്യില്‍. പക്ഷേ മുഖത്ത് വിരിയുന്നത് ചിരി മാത്രം.

എന്തൊരു നീളം

എന്തൊരു നീളം

പത്ത് അടിയിലധികം നീളമുള്ള രാജവെമ്പാലയാണ് സുരേഷിന്റെ കൈയ്യില്‍ ഇരിക്കുന്നത്. നല്ല ഭാരവും ഉണ്ട് ഇതിന്.

 പാമ്പ് പിടിത്തത്തിന് മഴയൊരു പ്രശ്‌നമേ അല്ല

പാമ്പ് പിടിത്തത്തിന് മഴയൊരു പ്രശ്‌നമേ അല്ല

പെരുമഴയത്താണ് വാവ സുരേഷ് ഈ രാജ വെമ്പാലയെ പിടിച്ചിരിക്കുന്നത്. ഒന്ന് കയ്യോ കാലോ വഴുതിയാല്‍ മതി. ബാക്കിയെല്ലാം പിന്നെ രാജവെമ്പാല നോക്കിക്കോളും.

ഇപ്പോള്‍ കൊത്തുമോ

ഇപ്പോള്‍ കൊത്തുമോ

കുഞ്ഞുന്നാളില്‍ തുടങ്ങിയതാണ് സുരേഷിന്റെ പാമ്പ് സ്‌നേഹം. വീട്ടില്‍ അമ്മ വിളിച്ചിരുന്ന വിളിപ്പേരാണ് വാവ. പിന്നെ ആള്‍ പ്രസിദ്ധനായപ്പോള്‍ സുരേഷിന് മുന്നില്‍ വീട്ടിലെ വിളിപ്പേരും കയറി നിന്നു

ഇത് മാരി

ഇത് മാരി

മാരി സൈലന്റ് വാലി ദേശീയ പാര്‍ക്കിലെ വാച്ചറാണ്. 2012 ലെ മാധവന്‍ പിള്ള ഫൗണ്ടേഷന്‍ അവാര്‍ഡ് ജേതാവ്. മാരിയേയും ചടങ്ങില്‍ മേനക ഗാന്ധി ആദരിക്കും

English summary
Vava Suresh, snake catcher, award, wildlife conservation, Maneka Gandhi, Madhavan Pillai Foundation, King Kobra, Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X