കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷ പാന്പിനൊപ്പം ബൈക്ക് സവാരി, ജീവന്‍ രക്ഷിയ്ക്കാന്‍ നടുറോഡില്‍ ചാടി ആലപ്പുഴക്കാരന് സംഭവിച്ചത്

Google Oneindia Malayalam News

തൃശൂര്‍: അറിയാതെയാണെങ്കിലും 25 കിലോമീറ്റര്‍ ദൂരം വിഷപ്പാമ്പിനൊപ്പം യാത്ര ചെയ്യേണ്ടി വന്നതിന്റെ ഞെട്ടലിലാണ് ആലപ്പുള സ്വദേശിയായ ഒരു യുവാവ്. ആലപ്പുഴ സ്വദേസിയായ മേളകലാകാരന്‍ രാജേഷിനാണ് പാമ്പിനൊപ്പം സഞ്ചരിയ്‌ക്കേണ്ട ദുരവസ്ഥ ഉണ്ടായത്. കുതിരാനില്‍ നിന്ന് ആമ്പല്ലൂരില്‍ എത്തുംവരെ രാജേഷ് കരുതിയത് ബൈക്കില്‍ താന്‍ ഒറ്റയ്ക്കാണെന്നാണ്.

ആമ്പല്ലൂരിലെ സിഗ്നല്‍ ജംഗ്ഷന്‍ എത്തിയപ്പോള്‍ കാലിലൊരു തലോടല്‍. ഒരുതരം തൂവല്‍ സ്പര്‍ശം പോലെ. നോക്കിയപ്പോഴോ ബോധം പോയില്ലെന്നേയുള്ളു ഒന്നാന്തരം വെള്ളിക്കെട്ടന്‍ പാമ്പ്. ബൈക്ക് സഡന്‍ ബ്രേക്കിട്ട് രാജേഷ് റോഡിലേയ്ക്ക് ചാടി. അതുകൊണ്ട് മാത്രം ജീവന്‍ പോയില്ല.

Snake

കുതിരാനില്‍ ചെണ്ടമേളം കഴിഞ്ഞ് വീട്ടിലേയ്ക്ക് പുറപ്പെട്ടതായിരുന്നു രാജേഷ്. ബൈക്കും രജേഷും റോഡില്‍ വീഴുന്നത് കണ്ട് അതുവഴി പോയ കൈപ്പ്പ് സ്വദേശിയായ സിംജോയാണ് സഹായിക്കാനെത്തിയത്. ബൈക്ക് നിലവര്‍ത്തി വച്ച് പരിശോധന തുടങ്ങിയെങ്കിലും പാമ്പിനെ കണ്ടില്ല. സമീപത്തെ വര്‍ക്ക് ഷോപ്പ് ജീവനക്കാരും നാട്ടുകാരും പാമ്പിനെ കണ്ടെത്താന്‍ ഒപ്പം കൂടി. ബൈക്കിന്റെ മുന്‍വശത്തെ വൈസറിന്റെ ഇടയില്‍ നിന്ന് പാമ്പ് തല പുറത്തേയ്ക്കിട്ടു. തുടര്‍ന്നും വൈസര്‍ ബോള്‍ട്ടുകള്‍ അടിച്ചപ്പോഴാണ് മൂന്നടി നീളമുള്ള പാമ്പ് പുറത്തേക്കിറങ്ങിയത്.

English summary
Snake hidden in motor bike scares rider.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X