കാറിനുള്ളില്‍ പാമ്പ്... എത്ര ദിവസായെന്നറിയാമോ?
തൊടുപുഴ: കാറിനുളളില്‍ പാമ്പ് കയറുന്നത് പുതിയ സംഭവം ഒന്നും അല്ല. ഇങ്ങനെ കയറിപ്പറ്റുന്ന പാമ്പുകള്‍ക്കെല്ലാം ഒടുവില്‍ ഒരൊറ്റ വിധിയാകും. മരണം!
എന്നാല്‍ തൊടുപുഴയിലെ ജയന്‍ പി വിജയന്റെ കാറില്‍ കയറിയ പാമ്പ് സാധാരണക്കാരല്ല. ഒരാഴ്ചയോളമായി പാമ്പ് കാറിനുള്ളില്‍ കയറിയിട്ട്. ഇതുവരെ അവനെ/അവളെ പുറത്തെടുക്കാനായിട്ടില്ല.

മാര്‍ച്ച് 13 നാണ് ജയന്റെ കാറിലേക്ക് യാത്രക്കിടെ പാമ്പ് കയറിപ്പറ്റിയത്. ജയന്‍ കാറില്‍ നിന്നിറങ്ങി പാമ്പിനെ പുറത്തിറക്കാന്‍ നോക്കി. നടന്നില്ല. വണ്ടി വാട്ടര്‍ സര്‍വ്വീസ് ചെയ്ത് നോക്കി. പക്ഷേ പാമ്പ് പുറത്ത് വന്നില്ല.
പാമ്പിനെ പുറത്തിറക്കാതെ എങ്ങനെ കാറില്‍ കയറാന്‍ പറ്റും. പിന്നീട് പല തവണയും കാറിനുള്ളില്‍ പാമ്പിനെ കാണുകയും ചെയ്തു. എന്ത് ചെയ്തിട്ടും പാമ്പ് മാത്രം പുറത്തിറങ്ങുന്നില്ല.
ഒടുവില്‍ ജയന്‍ അറ്റകൈ പ്രയോഗം തന്നെ നടത്തി. ഫയര്‍ഫോഴ്‌സിനെ വിളിച്ചു. പക്ഷേ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും പാമ്പിനെ പിടിക്കാന്‍ ആയില്ല. കാറിനുള്ളില്‍ വിശദമായിത്തന്നെ പരിശോധിച്ചു. പക്ഷേ അത് എവിടെയോ ഒളിച്ചിരിക്കുകയാണ്. എന്തായാലും ഇനി പാമ്പിനെ കണ്ടാല്‍ വിവരം അറിയിക്കണം എന്ന് പറഞ്ഞ് ഫയര്‍ഫോഴ്‌സുകാര്‍ മടങ്ങി.
പാമ്പിനെ പിടിക്കാന്‍ എന്ത് ചെയ്യുമെന്ന സംശയത്തിലാണ് ഇപ്പോല്‍ ജയന്‍. മുട്ടം പോളിടെക്‌നിക് കോളേജിലെ അധ്യാപകനാണ് ഇദ്ദേഹം,












Click it and Unblock the Notifications