വാവ സുരേഷിന് മുന്‍തൂക്കം ഒന്ന് മാത്രം, കുടുംബ ജീവിതത്തില്‍ സംഭവിച്ചത്; മനസുതുറന്ന് സഹോദരി ലാലി
കൊല്ലം: വാവ സുരേഷിന് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് ഞങ്ങളുടെ കുടുംബത്തിന്റെ നന്ദി അറിയിക്കുന്നെന്ന് സഹോദരി ലാലി പറഞ്ഞു. ചേതനയറ്റ ശരീരമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയത്. വാവയുടെ ജീവന് രക്ഷിക്കുന്നതിന് വേണ്ടി ഡോക്ടര്‍മാര്‍ ഒരുപാട് കഷ്ടപ്പെട്ടു. എല്ലാവരോടും ഈ അവസരത്തില്‍ നന്ദിയും കടപ്പാടും അറിയിക്കുകയാണെന്ന് വാവ സുരേഷിന്റെ സഹോദരി പറഞ്ഞു. മഴവില്‍ കേരളം എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സഹോദരി ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിന് മുമ്പ് പാമ്പ് കടിച്ചപ്പോഴും ഐസിയുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിച്ചിട്ടുണ്ട്. സാധാരണ ഒരു കടി കിട്ടുമ്പോള്‍ വീട്ടിലേക്ക് വിളിച്ച് പറയും പേടിക്കേണ്ട ആവശ്യമില്ലെന്ന്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോയി കാണാറുണ്ട്. അന്ന് പേടിക്കേണ്ട കാര്യമില്ലായിരുന്നു. എന്നാല്‍ ഇത്തവണ വാവയല്ല വിളിച്ചത്, വേറെ ആരോ ആയിരുന്നു വിളിച്ചത്. അന്ന് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലായിരുന്നെന്ന് സഹോദരി പറഞ്ഞു.

ആശുപത്രിയിലെ ജീവനക്കാരും ഡോക്ടര്‍മാരും വലിയ പിന്തുണയാണ് നല്‍കിയത്. അവരോടുള്ള നന്ദി അറിയിക്കാന്‍ വാക്കുകളില്ലെന്ന് സഹോദരി പറയുന്നു. വാവ സുരേഷിന്റെ പാമ്പ് പിടിത്ത രീതിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളിലും സഹോദരി മറുപടി പറഞ്ഞു. 12ാം വയസു മുതലാണ് വാവ സുരേഷ് പാമ്പ് പിടിക്കുന്നത്. ഹുക്കും ക്യാച്ചറും ഉപയോഗിച്ചല്ല വാവ പാമ്പ് പിടിച്ച് തുടങ്ങിയത്. അങ്ങനെ ഒരു ശീലമില്ലാത്തത് കൊണ്ടാണ് അതിനോട് താല്പര്യം കാണിക്കാത്തത്.

വാവ പാമ്പ് കടിയേറ്റ് കിടുന്ന അവസ്ഥ വളരെ മോശമായിരുന്നു. ജീവിക്കുമെന്ന് ഒരു പ്രതീക്ഷയില്ലാത്ത അവസ്ഥ. ആ ഒരു അവസ്ഥയില്‍ പോലും വിമര്‍ശിച്ചവര്‍ ഒരുപാടുണ്ട്. ആ വിമര്‍ശനങ്ങള്‍ കൊണ്ട് എന്ത് നേടിയെന്ന് നമുക്ക് അറിയില്ല. ഞങ്ങളുടെ അവസ്ഥയെ കുറിച്ച് ആരും ചിന്തിച്ചിട്ടില്ലെന്ന് സഹോദരി വ്യക്തമാക്കി.

വാവ സുരേഷിനെ എന്തിന് വേണ്ടിയാണ് ഒതുക്കുന്നതെന്ന് സഹോദരി ചോദിക്കുന്നു. നമ്മുടെ പേര് എഴുതിവച്ചിട്ടുള്ള നെന്മണി അത് മാത്രമേ നമുക്ക് ഭക്ഷിക്കാന്‍ ലഭിക്കുകയുള്ളൂ. നമ്മുടെ പേര് എഴുതാത്ത ഒന്നും തന്നെ നമുക്ക് കിട്ടുന്നില്ല. നമുക്ക് വിധിച്ചിട്ടുണ്ടെഹ്കില് മാത്രമേ നമുക്ക് കിട്ടുന്നുള്ളൂ. വാവ ഒരു ഭാഗത്ത് പാമ്പ് പിടിത്തം തുടര്‍ന്നോട്ടെ, നിങ്ങള്‍ക്ക് കിട്ടുന്നത് കിട്ടുന്നില്ലേ, നിങ്ങള്‍ എന്തിനാണ് വാവയെ വിമര്‍ശിക്കുന്നത്. നിങ്ങളുടെ ആഹാരത്തിലും അന്നത്തിലും കയ്യിട്ട് വാരാന്‍ വാവ വരുന്നില്ലല്ലോ- സഹോദരി ചോദിക്കുന്നു.

വാവയുടെ കുടുംബ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ചും സഹോദരി വെളിപ്പെടുത്തി. ഒരു കമ്മ്യൂണിക്കേഷന്‍ പ്രശ്നമെന്നാണ് വാവ സുരേഷ് പറഞ്ഞത്. വാവയ്ക്ക് ഒരു മകളുണ്ട്. മകള്‍ പഠിക്കുകയാണ്. ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് അങ്ങനെ വേണമെങ്കില്‍ പറയാം. മകള്‍ വെക്കേഷന് സമയത്ത് വീട്ടില്‍ വരാറുണ്ട്. കൊവിഡ് ആയതുകൊണ്ട് ഇങ്ങോട്ട് വരാന്‍ പറ്റിയിരുന്നില്ല. വാവയും ഭാര്യയും തമ്മില്‍ നിയമപരമായി ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്നും സഹോദരി വ്യക്തമാക്കുന്നു.

മറ്റൊരു വിവാഹം എന്നൊക്കെ വാവയുടെ വ്യക്തിപരമായ കാര്യമാണ്. കുടുംബം ഉണ്ടാക്കുന്നതും നിലനിര്‍ത്തുന്നതും അതൊക്കെ ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. ഇനിയുള്ള ജീവിതം പാമ്പുകളോടൊപ്പമുള്ള വാസം എന്നാണ് വാവ പറയാറുള്ളത്. അത് മാത്രമാണ് വാവയ്ക്കുള്ളത്. കുടുംബത്തെക്കാളും പ്രധാന്യം കൊടുക്കുന്നത് കൊണ്ടാണല്ലോ അപകടത്തില്‍ പോയി ചാടിയിരിക്കുന്നത്. നാഗങ്ങള്‍ക്ക് മാത്രമാണ് വാവ മുന്‍തൂക്കം കൊടുക്കുന്നതെന്ന് സഹോദരി വ്യക്തമാക്കുന്നു.

വാവ ഈ ഒരു ഫീല്‍ഡില്‍ വന്നശേഷം കുടുംബത്തില്‍ ഒരു താളം തെറ്റല്‍ ഉണ്ടായി. ഒരുപാട് പ്രാവശ്യം കടി കിട്ടിയപ്പോഴേക്കും ജീവന് നഷ്ടപ്പെടുമെന്ന സാഹചര്യം വന്നപ്പോള്‍ അച്ഛനും അമ്മയ്ക്കും ഞങ്ങള്‍ക്കൊന്നും സഹിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഇനി ഫീല്‍ഡ് വേണ്ട, അതില്‍ നിന്ന് മാറണം എന്ന് ഒരുപാട് തവണ പറഞ്ഞിട്ടുണ്ടെന്ന് സഹോദരി വ്യക്തമാക്കുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications