പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നു: നടക്കുന്നത് പക വീട്ടല്‍: വാവാ സുരേഷ്
തിരുവനന്തപുരം: ചില സമയത്ത് ആത്മഹത്യയെ കുറിച്ച് ചിന്തിക്കാറുണ്ടെന്ന് പാമ്പ് പിടുത്തക്കാരനായ വാവാ സുരേഷ്. ഇത്രയും വര്‍ഷമായി ജീവിതം മൊത്തം മാറ്റിവെച്ച് പാമ്പ് എന്നൊരു ജീവിയെ സംരക്ഷിക്കാനും കേരളത്തിലുടനീളം ബോധവത്കരണം നടത്തുകയും ചെയ്യുന്ന വ്യക്തിയാണ്. കേരളത്തിന്റെ ചരിത്രലാദ്യമായിട്ട് അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് കോളേജില്‍ ക്ലാസ് കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു. പാമ്പ് കടിയേല്‍ക്കുന്ന ആള്‍ക്കാര്‍ക്ക് സര്‍ക്കാറില്‍ നിന്നും ഫണ്ട് ഉണ്ടെന്ന് ജനങ്ങളെ അറിയിക്കാനും എനിക്ക് സാധിച്ചു.
പാമ്പ് കടിയേല്‍ക്കുന്നവരോ മരിക്കുന്നവരുടെ കുടുംബാംഗങ്ങളോ അതുവരെ സഹായ ധനം വാങ്ങിക്കുണ്ടായിരുന്നില്ല. അവര്‍ക്ക് അതിനെ കുറിച്ച് അറിയില്ലായിരുന്നു. ആ വിവരം എനിക്ക് അവരിലേക്ക് എത്തിക്കാന്‍ സാധിച്ചു. അത്തരത്തില്‍ നിരവധി ബോധവത്കരണ പരിപാടിയുമായി മുന്നോട്ട് പോയ എന്നെ വളരെയധികം ഒറ്റപ്പെടുത്തുന്ന ഒരു സമീപനമാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. മറുനാടന്‍ എക്സ്ക്ലൂസീവിന് അനുവദിച്ച് പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്രയും വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള എന്നെപോലുള്ളവരെ ഉപയോഗപ്പെടുത്തി എന്തെങ്കിലും നല്ല കാര്യങ്ങല്‍ ചെയ്യാതെ എന്നെ മാത്രം മാറ്റി നിര്‍ത്തി, പാമ്പ് എന്താണെന്ന് പോലും അറിയാത്തവരെ പാമ്പ് പിടിക്കാന്‍ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന് പിന്നില്‍ നൂറ് ശതമാനം ഗൂഡാലോചനയുണ്ടെന്നാണ് ഞാന്‍ സംശയിക്കുന്നത്. ഉത്ര കൊലക്കേസിന് ശേഷമാണ് ഇത് ശക്തമായത്. കേരളത്തിലെ പാമ്പ് പിടുത്തക്കാരുടെ ഒരു ഡാറ്റ തയ്യാറാക്കണം എന്ന് ഞാന്‍ പറഞ്ഞിരുന്നു. പിടിക്കുന്ന പാമ്പുകളുടെ എണ്ണം , പാമ്പുകളുടെ റിലീസ് ചെയ്യുന്നത് തുടങ്ങിയവ ആ ഡാറ്റയില്‍ വേണമെന്നായിരുന്നു ഞാന്‍ ആവശ്യപ്പെട്ടത്.
പുത്തന്‍ ലുക്കില്‍ ഞെട്ടിച്ച് സൂര്യ ജെ മേനോന്‍: തകര്‍ത്തെന്ന് ആരാധകര്‍

ഇപ്പോള്‍ ചിലര്‍ പറയുന്നത് കൈ കൊണ്ട് പാമ്പിനെ പിടിക്കാന‍് പാടില്ലെന്നാണ്. കൈകൊണ്ട് പാമ്പിനെ പിടിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കാന‍് പോവുന്നില്ല. എനിക്ക് കടി കിട്ടിയതെല്ലാം ജനങ്ങള്‍ അടുത്ത് വരുമ്പോള്‍ അവരെ ശ്രദ്ധിക്കുന്നത് കൊണ്ടാണ്. എന്നാല്‍ ശാസ്ത്രീയമായി ഹൂക്ക് ഒക്കെ ഉപയോഗിച്ച് പിടിക്കുന്ന രണ്ട് പേര്‍ക്ക് കടി കിട്ടി അവര്‍ സീരിയസായി ചികിത്സയിലായിരുന്നു. പാമ്പിനെ വാലില്‍ പിടിച്ചാല്‍ ചത്തുപോവുമെന്നാണ് ചിലരുടെ അവകാശവാദം. എന്നാല്‍ വാലില്‍ പിടിച്ച് ഹൂക്കില്‍ വാരിക്കൊണ്ട് പോയാല്‍ ചാവില്ലെ. വാവാ സുരേഷ് പിടിച്ചാല്‍ മാത്രമാണോ പാമ്പ് ചാവുന്നത്.

വാവാ സുരേഷിനെ നേരിട്ട് വിളിക്കാന്‍ പാടില്ലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം നിര്‍ദേശം കൊടുത്തു. സ്നേഹമുള്ള ചില ഉദ്യോഗസ്ഥര്‍ ഇക്കാര്യം എന്നോട് വ്യക്തമാക്കിയിട്ടുണ്ട്. എന്താണ് കാരണമെന്ന് ആരും പറയുന്നില്ല. ചിലര്‍ സൂചിപ്പിക്കുന്നത് ലൈസന്‍സ് ഇല്ലാത്തതുകൊണ്ടാണെന്നാണ്. എന്താണ് ഈ ലൈസന്‍സ്. 3 വര്‍ഷത്തേക്ക് ഒരു എഗ്രിമെന്റാണ്. അല്ലാതെ എന്ത് പറഞ്ഞാണ് ലൈസന്‍സ്. ഒരു കോഴ്സ് നടത്തുന്നുണ്ട് എന്ന് അറിയുന്നു. എന്നാല്‍ അതേ കുറിച്ച് എന്നോട് ആരും ഇതുവരെ പറഞ്ഞിട്ടില്ല. അങ്ങോട്ട് ഒരിക്കല്‍ ഞാന‍് വിളിച്ചിരുന്നു. ആരാണ് ക്ലാസ് എടുക്കുന്നത് ചോദിച്ചപ്പോള്‍ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം പോലും ഇല്ലാത്ത ആളുടെ പേരാണ് പറഞ്ഞത്.
Recommended Video

225 രാജവെമ്പാലയെ പിടിച്ച ഞങ്ങളെ പോലുള്ളവരേയല്ലെ ക്ലാസ് എടുക്കാന്‍ വിളിക്കേണ്ടത്. ഇത് ഇപ്പോള്‍ പഠിക്കാന്‍ ഞാന്‍ കൊച്ചു കുട്ടികളുടെ അടുത്തേക്ക് പോവേണ്ട സ്ഥിതിയാണ്. അവര്‍ക്ക് ആര് ലൈസന്‍സ് കൊടുക്കുന്നു എന്നാണ് ചോദ്യം. ഇപ്പോള്‍ പാമ്പിനെ പിടിക്കാന‍് പോലും പാടില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അഞ്ചലില്‍ നിന്നും ഒരു പാമ്പിനെ പിടിച്ചതിന്റെ പേരില്‍ തനിക്കെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. അന്ന് ആരോ വന്ന് പാമ്പിനെ എടുത്ത് കാണിക്കുമോ എന്ന് ചോദിച്ചപ്പോള്‍ പറ്റില്ല എന്ന് പറഞ്ഞിരുന്നു. അതിന്റെ അടുത്ത ദിവസമാണ് വാവാ സുരേഷിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

അഞ്ചല്‍ ഫോറസ്റ്റാണ് കേസ് എടുത്തത്. സുരേഷ് പാമ്പിനെ പിടിച്ച് കടത്തി എന്നായിരുന്നു പരാതി. നിലനില്‍ക്കില്ലെങ്കിലും ആ കേസിന് വേറൊരു പ്രത്യേകതയുണ്ട്. ഫോറസ്റ്റില്‍ കേസ് ഉള്ള ഒരാള്‍ക്ക് പാമ്പ് പിടിക്കാന്‍ ലൈസന്‍സ് കൊടുക്കരുതെന്ന് ഞാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിനെ തുടര്‍ന്ന മനഃപൂര്‍വ്വമുള്ള പ്ലാനായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ കേസുള്ള പലര്‍ക്കും ലൈസന്‍സ് കൊടുത്തതായി എനിക്ക് അറിയാം. അര്‍ഹതയില്ലാത്ത പലര്‍ക്കും ലൈസന്‍സ് കിട്ടിയിട്ടുണ്ട്.

ലൈസന്‍സിന് ഞാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. ഇത്രയും വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള തങ്ങളെ പോലുള്ളവരെ മാറ്റി നിര്‍ത്തമ്പോള്‍ ഞാന്‍ എന്തിന് ശ്രമിക്കണം. പാമ്പിനെ പിടിക്കുമ്പോള്‍ ആരും ഫോട്ടോ എടുക്കരുതെന്നൊക്കെയാണ് പുതിയ നിയമം. എന്താണ് തനിക്കെതിരായ ഈ നീക്കത്തിന് പിന്നിലെന്ന് എനിക്ക് അറിയില്ല. കോഴിക്കോട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലെ മൂന്നാല് ചെറുപ്പക്കാരുണ്ട്. ഞാന്‍ ഏതെങ്കിലും ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടാല്‍ അവര്‍ അതിനടിയില്‍ വന്ന് മോശമായ കമന്റ് ഇടും. ആരെങ്കിലും എന്നെ കുറിച്ച് നല്ലത് പറഞ്ഞാല്‍ അവരോടും മോശമായി പെരുമാറും.

എന്താണ് ഈ നീക്കത്തിന് പിന്നിലെന്ന് അറിയില്ല. അപ്പോഴാണ് ഇവര്‍ എല്ലാരും ഉള്ള ഒരു സ്ഥലത്ത് പോയി പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്യാമെന്ന് തോന്നിയത്. അത് ഞാന്‍ പ്ലാന്‍ ചെയ്തിരുന്നു. എല്ലാവരും കൂടി പ്ലാന്‍ ചെയ്ത് അക്രമിക്കുമ്പോള്‍ അതല്ലാതെ വേറെ എന്ത് ചെയ്യാനാണ്. മീഡിയയില്‍ നിന്നൊക്കെ എനിക്ക് കിട്ടുന്നതിലെ പിന്തുണയായിരിക്കും അവരുടെ അസൂയക്ക് പിന്നിലെന്നും വാവ സുരേഷ് പറയുന്നു.
ക്യൂട്ട് ലുക്കില്‍ തിളങ്ങി നടി അനിഘ സുരേന്ദ്രന്‍: ചിത്രം ഏറ്റെടുത്ത് ആരാധാകര്‍












Click it and Unblock the Notifications