സര്‍ക്കാരിന് തിരിച്ചടി, ലാവലിനെതിരെ നടപടിയെടുക്കാന്‍ അനുമതി വേണം: ഹൈക്കോടതി
കൊച്ചി: എസ്എന്‍സി ലാവലിന്‍ കമ്പനിക്കെതിരെ നടപടി കൈക്കൊള്ളുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടേണ്ടതുണ്ടെന്ന് ഹൈക്കോടതി. കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താനുള്ള സര്‍ക്കാരിന്റെ നടപടികള്‍ക്ക് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായിട്ടുണ്ട്.
കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തുന്നതിനെതിരെ ലാവലിന്‍ കമ്പനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടിയുടെ ഉത്തരവ്. സര്‍ക്കാര്‍, നോട്ടീസ് അയച്ചതിനെതുടര്‍ന്നാണ് കമ്പനി കോടതിയെ സമീപിച്ചത്.

സര്‍ക്കാരിന്റെ നോട്ടീസിന് മറുപടി നല്‍കാന്‍ ലാവലിന് നാലാഴ്ച സമയം അനുവദിക്കണമെന്നും കമ്പനി ആവശ്യപ്പെടുന്ന രേഖകള്‍ കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
സര്‍ക്കാരുമായുള്ള ഇടപാട് 2004ല്‍ അവസാനിച്ചുയെന്നും അതിനാല്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താന്‍ സര്‍ക്കാരിന് ആവില്ലെന്നുമാണ് ലാവലിന്‍ കോടതിയില്‍ വാദിച്ചത്.
ഇടുക്കിയിലെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് വേണ്ടിയാണ് കനേഡിയന്‍ കമ്പനിയുമായി സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയത്.












Click it and Unblock the Notifications