'മുസ്ലീം ഒരു പെണ്ണിനെ ലൗജിഹാദ് നടത്തുന്നു, ക്രിസ്ത്യാനി കുടുംബത്തെയടക്കം':വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട സമുദായങ്ങളുടെ ഏറ്റുമുട്ടലില്‍ പങ്കുചേര്‍ന്ന് എസ്എന്‍ഡിപി അധ്യക്ഷന്‍ വെള്ളാപ്പളളി നടേശനും. പാലാ ബിഷപ്പ് ഉന്നയിച്ച നാര്‍ക്കോട്ടിക് ജിഹാദ് ആരോപണം വെള്ളാപ്പള്ളി നടേശന്‍ തള്ളി. ഈഴവ ചെറുപ്പക്കാര്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റുന്നു എന്നാരോപിച്ച ഫാദര്‍ റോയ് കണ്ണന്‍ചിറയേയും വെള്ളാപ്പള്ളി നടേശന്‍ അതിരൂക്ഷമായി വിമര്‍ശിച്ചു.
വൈദിക പട്ടം എന്തും പറയാനുളള ലൈസന്‍സ് അല്ലെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു. മുസ്ലീംങ്ങളേക്കാള്‍ കൂടുതല്‍ മതംമാറ്റല്‍ നടത്തുന്നത് ക്രിസ്ത്യാനികള്‍ ആണെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.

ലൗ ജിഹാദ് എന്നത് പുതിയ കാര്യമല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ തന്നെ വര്‍ഗീയവാദിയാക്കി. മറുവശത്തും ജിഹാദ് നടക്കുന്നുണ്ട്. ക്രിസ്ത്യന്‍ സമുദായം നിരവധി ആളുകളെ ആണ് മതംമാറ്റുന്നത്. മുസ്ലീംങ്ങള്‍ ഒരു പെണ്ണിനെ ആണ് കൊണ്ട് പോകുന്നത് എങ്കില്‍ ഒന്നിന് പകരം നൂറ് പേരെയാണ് മറുവശത്ത് മതംമാറ്റുന്നത് എന്നും വെള്ളാപ്പള്ളി നടേശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ചുവപ്പിൽ അതീവ സുന്ദരി..ആരാധകരെ ഞെട്ടിച്ച് പ്രിയ വാര്യരുടെ കിടിലൻ ചിത്രങ്ങൾ

അക്കാര്യം എന്താണ് ആരും പറയാത്തത് എന്നും വെള്ളാപ്പള്ളി ചോദിച്ചു. ഇടുക്കിയിലെ ഒരു ശാഖാ സെക്രട്ടറിയുടെ മകള്‍ സൗമ്യ ഇസ്രയേലില്‍ നഴ്‌സ് ആയി ജോലിക്ക് പോയി. അവിടെ വെച്ച് ക്രിസ്ത്യന്‍ യുവാവുമായി പ്രേമിച്ചാണ് ഇസ്രയേലില്‍ പോയത്. അവിടെ വെച്ച് പാലസ്തീന്റെ മിസൈല്‍ ആക്രമണത്തില്‍ മരിച്ച് പോയെന്നും വെളളാപ്പളളി പറഞ്ഞു. ആ ഈഴവ സ്ത്രീയെ അടക്കിയത് പള്ളിയില്‍ ആണെന്നും അവരുടെ കുടുംബത്തിന് ഒരു സഹായവും ലഭിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വലിയ മന്തുള്ള കാല്‍ മണ്ണില്‍ കുഴിച്ചിട്ടിട്ട് പോകുന്നവനേയും വരുന്നവനേയും മന്താ എന്ന് വിളിക്കുന്ന സ്ഥിതിയാണ്. ഏറ്റവും പെരുമന്തന്‍ ആരാണെന്ന് വെള്ളാപ്പള്ളി ചോദിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യന്‍ മിഷനറിയാണ്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ മുസ്ലീംങ്ങള്‍ അത്രയും മതപരിവര്‍ത്തനം നടത്തുന്നില്ല. ഇല്ലായ്മയെ ചൂഷണം ചെയ്ത് ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യന്‍ മതക്കാര്‍ തന്നെ ആണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയുന്നില്ല. ചില പ്രത്യേക വിഭാഗങ്ങളാണ് അത് ചെയ്യുന്നത്. മുസ്ലീം ലൗ ജിഹാദ് നടത്തി ഒരു പെണ്ണിനെ ആണ് കൊണ്ട് പോകുന്നത്. ക്രിസ്ത്യാനികള്‍ ഒരു കുടുംബത്തെ ആണ് കൊണ്ട് പോകുന്നത് എന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. പണവും വീടും അടക്കം നല്‍കിയാണ് ക്രിസ്ത്യന്‍ മിഷനറിമാര്‍ മതം മാറ്റുന്നത് എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
Recommended Video

ഈഴവ യുവാക്കള്‍ ആസൂത്രിതമായി മതം മാറ്റുന്നു എന്ന് ദീപികയുടെ തലപ്പത്തിരുന്ന് ഫാദര്‍ റോയ് കണ്ണന്‍ചിറ പറഞ്ഞത് സംസ്‌ക്കാരത്തിന് നിരക്കാത്തത് ആണെന്ന് വെള്ളപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി. ഒരു മുതിര്‍ന്ന വൈദികന്റെ ഭാഗത്ത് നിന്നാണ് ഈഴവര്‍ക്ക് എതിരെ പരാമര്‍ശമുണ്ടായിരിക്കുന്നത്. വൈദികപട്ടം ആരെക്കുറിച്ചും എന്തും പറയാനുളള ലൈസന്‍സ് അല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മയക്കുമരുന്നിന്റെ പേരില്‍ മുസ്ലീം സമുദായത്തെ മാത്രം കുറ്റം പറഞ്ഞത് ശരിയല്ലെന്ന് പാലാ ബിഷപ്പിന് മറുപടിയായി വെള്ളാപ്പള്ളി പറഞ്ഞു. മയക്കുമരുന്നിന്റെ പേരില്‍ ഒരു വിശുദ്ധ യുദ്ധവും ഇവിടെ നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications