കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻഎസ്എസ് ഈഴവ വിരോധം ആളിക്കത്തിക്കുന്നു; എന്തിന് ദ്രോഹിക്കുന്നു... രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

Google Oneindia Malayalam News

കൊല്ലം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരാൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരു സമുദായ നേതാവിന് ജാതിവാല്‍ മുളച്ചെന്നും ജാതി പറഞ്ഞ് ഈഴവ സമുദായത്തെ ദ്രോഹിക്കുകയാണെന്നും സുകുമാരൻ നായരെ ലക്ഷ്യം വെച്ച് വെള്ളാപ്പള്ളി പറഞ്ഞു.

ബി പി ശശീന്ദ്രനെ ജില്ലാ പ്ളീഡറായി നിലനിർത്താൻ സർക്കാർ തീരുമാനം: കേസുകളിലെ ഇടപെടൽ നിർണായകമെന്ന്!!ബി പി ശശീന്ദ്രനെ ജില്ലാ പ്ളീഡറായി നിലനിർത്താൻ സർക്കാർ തീരുമാനം: കേസുകളിലെ ഇടപെടൽ നിർണായകമെന്ന്!!

ഈഴവ വിരോധം ആളിക്കത്തിക്കുന്നതാണ് സംവരണം സംബന്ധിച്ച് സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന കേസ്. അവര്‍ക്ക് വേണ്ടത് വാങ്ങിച്ചോട്ടേ, മറ്റുള്ളവരെ കുത്തിനോവിക്കുന്നത് എന്തിനെന്നും വെള്ളാപ്പള്ളി ചോദിച്ചു. കൊല്ലത്ത് നചന്ന് ആർ ശഹ്കരൻ അനുസ്മരണ യോഗത്തിൽ സംസാരിക്കവെയാണ് വെള്ളാപ്പള്ളിയുടെ പരാമർശം.

Vellappally Nadesan

നവോത്ഥാന സമിതിയിൽ പങ്കെടുക്കാത്തവർ മാനസിക വൈകല്യമുള്ളവരും മാനസിക വികാസം ഇല്ലാത്തവരുമാണെന്നും അദ്ദേഹം വിമർശളിച്ചു. നേരത്തെ എന്‍എസ്എസിന്റെ പ്രവൃത്തികള്‍ കേരളത്തില്‍ ജാതിവിദ്വേഷത്തിന് ഇടയാക്കുമെന്നും അവരുടെ നേതൃത്വത്തിന് കാടന്‍ ചിന്തകളാണുള്ളതെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു.

എന്‍എസ്എസ് നേതൃത്വത്തിന് പ്രത്യേക അജണ്ടയാണുള്ളത്. എല്ലായിടത്തും അവര്‍ക്ക് സവര്‍ണരെ പ്രതിഷ്ഠിക്കണം. അവര്‍ണര്‍ക്ക് ഒന്നും നല്‍കുന്നില്ല. എല്ലാം നേടിയിട്ട് ഒന്നും കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ്. എൻഎസ്എസ് നേതൃത്വത്തിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

സവർണനെ മുഖ്യമന്ത്രി ആക്കാനുള്ള നീക്കം സുകുമാരൻ നായർ ഇപ്പഴേ തുടങ്ങി കഴിഞ്ഞു. ജാതി പറഞ്ഞുള്ള എൻഎസ്എസ് വോട്ടു പിടുത്തം കേരളത്തെ ഭ്രാന്താലയമാക്കുന്നു. ജാതി നോക്കിയാണ് പിണറായിയെയും വഎസിനെയും അധിക്ഷേപിക്കുന്നതെന്നും വെള്ളാപ്പള്ളി നേരത്തെ പറഞ്ഞിരുന്നു.

English summary
SNDP General Secretary Vellappally Nadesan Against NSS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X