കെട്ടിപ്പിടിത്തം സി.ബി.എസ്.ഇയിലും കോളെജിലും എത്തി, ഇതാണോ സമത്വം?; വിമര്‍ശനവുമായി വെള്ളാപ്പള്ളി
കൊല്ലം: ലിംഗ സമത്വ മുന്നേറ്റങ്ങളെ പരിഹസിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോളേജുകളിലും സ്‌കൂളുകളിലും സ്ത്രീ-പുരുഷ സമത്വം പറഞ്ഞ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും കെട്ടിപ്പിടിച്ച് നടക്കുകയാണ് എന്ന് വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി.
കൊല്ലം ജില്ലയിലെ നീരാവില്‍ എസ് എന്‍ ഡി പി യോഗം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആയിരുന്നു വെള്ളാപ്പള്ളി നടേശന്റെ കുറ്റപ്പെടുത്തല്‍.

ഇന്നത്തെ യുവ തലമുറ തെറ്റായ മാര്‍ഗത്തിലൂടെ സഞ്ചരിക്കുകയാണ് എന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ഇങ്ങനെയാണോ സ്‌കൂളിലും കോളേജിലും സ്ത്രീ-പുരുഷ സമത്വം നടക്കേണ്ടത് എന്നും അദ്ദേഹം ചോദിച്ചു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കെട്ടിപ്പിടിച്ച് നടക്കുന്നത് സി ബി എസ് ഇ തലത്തില്‍ വരെ എത്തി കഴിഞ്ഞു എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കോളേജ് തലങ്ങളിലും ഇത് തന്നെയാണ് നടക്കുന്നത് എന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. മക്കളെ ഓര്‍ത്ത് മാതാപിതാക്കള്‍ ദുഃഖിക്കുന്ന കാലമാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു. മക്കളെ നിയന്ത്രിക്കാന്‍ മാതാ പിതാക്കള്‍ക്ക് സാധിക്കുന്നില്ല എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഉപദേശിക്കാന്‍ ചെല്ലുന്ന ഗുരുവിനെ അപമാനിക്കുകയാണ് ചെയ്യുന്നത് എന്നും അടുത്ത തലമുറയുടെ പോക്ക് വലിയ അപകടത്തിലേക്കാണ് എന്ന മുന്നറിയിപ്പും വെള്ളാപ്പള്ളി നടേശന്‍ പ്രസംഗത്തിനിടെ നല്‍കി.

ഇതാദ്യമായല്ല വെള്ളാപ്പള്ളി നടേശന്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ നിലപാടുമായി രംഗത്തെത്തുന്നത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് ഇരുത്തേണ്ട എന്ന നിലപാടാണ് എസ് എന്‍ ഡി പിക്ക് ഉള്ളത് എന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും വളരെ അടുത്ത് ഇടപെടുന്നത് മാതാപിതാക്കള്‍ക്ക് മനോവിഷമമുണ്ടാക്കുന്നു എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്.

അപക്വമായ പ്രായത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നത് അപകടകരമാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കേണ്ട കാര്യമില്ല എന്നും അതല്ല ഭാരത സംസ്‌ക്കാരം എന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇന്ത്യക്ക് ഒരു സംസ്‌കാരമുണ്ട്. സര്‍ക്കാര്‍ മതാധിപത്യത്തിന് അടിമപ്പെടുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

കേരളത്തിലെ ക്രിസ്ത്യന്‍, മുസ്ലിം മാനേജ്മെന്റിന്റെ കോളേജുകളില്‍ പോയാല്‍ ആണും പെണ്ണും കെട്ടിപ്പിടിച്ചു നടക്കുന്നത് കാണാന്‍ പറ്റില്ല എന്നും എന്നാല്‍ എന്‍ എസ് എസിന്റേയും എസ് എന്‍ ഡി പിയുടേയോ കോളേജില്‍ പോയാല്‍ അരാജകത്വമാണ് കാണാന്‍ സാധിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

പെണ്‍കുട്ടി ആണ്‍കുട്ടിയുടെ മടിയില്‍ തലവെച്ചു കിടക്കുന്നു, തിരിച്ചു ചെയ്യുന്നു, കെട്ടിപ്പിടിച്ചു ഗ്രൗണ്ടിലൂടെ നടക്കുന്നു എന്നൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഇതെല്ലാം മാതാപിതാക്കളെ വിഷമത്തിലാക്കുന്നുവെന്ന് മനസ്സിലാക്കണം എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications