വെള്ളാപ്പള്ളിയുടെ യാത്രയ്ക്കെതിരെ എസ്എന്‍ഡിപി ശാഖകളില്‍ പ്രതിഷേധം
പത്തനംതിട്ട: വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സമത്വ മുന്നേറ്റ യാത്ര വിവാദത്തിലകപ്പെട്ടതിന് പിന്നാലെ ജാഥയ്ക്കെതിരെ പത്തനംതിട്ടയിലെ ശാഖകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജാഥ എസ്എന്‍ഡിപിയുടെ ദര്‍ശനങ്ങളെ മറന്നുകൊണ്ടുള്ളതാണെന്നും ഇതുമായി സഹകരിക്കുന്നത് ഗുരുനിന്ദയാണെന്നും കോന്നി ശാഖ പ്രമേയം പാസാക്കി.
കോന്നി 82ാം നമ്പര്‍ ശാഖാ യോഗമാണ് പ്രമേയം പാസാക്കിയത്. എസ്എന്‍ഡിപിയുടെ മൈക്രോ ഫിനാന്‍സ് തട്ടിപ്പിനിരയായ വലിയൊരുസംഘം പത്തനംതിട്ടയിലുണ്ട്. അവര്‍ ജാഥയ്ക്കെതിരെ കടുത്ത പ്രതിഷേധം അറിയിക്കുകയും പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ മൂന്നിനാണ് ജാഥ പത്തനംതിട്ടയിലെത്തുന്നത്.

സമത്വ മുന്നേറ്റയാത്ര എന്ന പേരില്‍ വെള്ളാപ്പള്ളി യാത്ര നടത്തുന്നത് വര്‍ഗീയ പാര്‍ട്ടിക്കുവേണ്ടിയാണെന്ന് ശാഖ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞദിവസം കോഴിക്കോട്ടെ നൗഷാദിനെ അധിക്ഷേപിച്ചതിനെതിരെയും ശാഖ പ്രതികരിച്ചു. ഇതരമതസ്ഥരെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ഗുരവചനങ്ങള്ക്ക് എതിരാണെന്നും ശാഖ പറഞ്ഞു.
മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളുണ്ടായ അടൂര്‍ യൂണിയനിലെ ശാഖകളും വെള്ളാപ്പള്ളിക്കെരിതെ പ്രതിഷേധത്തിലാണ്. എസ്എന്‍ഡിപിയെ ആര്‍എസ്എസ് ഹൈജാക്ക് ചെയ്യുകയാണെന്ന് ചില പ്രവര്‍ത്തകര്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. വെള്ളാപ്പള്ളിയുടെ ഭാഷ വര്‍ഗീയവാദിയുടെ ഭാഷയാണെന്നും ശ്രീനാരായണീയര്‍ ഇത് പൊറുക്കകയില്ലെന്നും ചിലര്‍ പ്രതികരിച്ചു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications