കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപ്പള്ളിയുടെ യാത്രയ്‌ക്കെതിരെ എസ്എന്‍ഡിപി ശാഖകളില്‍ പ്രതിഷേധം

  • By Anwar Sadath
Google Oneindia Malayalam News

പത്തനംതിട്ട: വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റ യാത്ര വിവാദത്തിലകപ്പെട്ടതിന് പിന്നാലെ ജാഥയ്‌ക്കെതിരെ പത്തനംതിട്ടയിലെ ശാഖകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജാഥ എസ്എന്‍ഡിപിയുടെ ദര്‍ശനങ്ങളെ മറന്നുകൊണ്ടുള്ളതാണെന്നും ഇതുമായി സഹകരിക്കുന്നത് ഗുരുനിന്ദയാണെന്നും കോന്നി ശാഖ പ്രമേയം പാസാക്കി.

കോന്നി 82ാം നമ്പര്‍ ശാഖാ യോഗമാണ് പ്രമേയം പാസാക്കിയത്. എസ്എന്‍ഡിപിയുടെ മൈക്രോ ഫിനാന്‍സ് തട്ടിപ്പിനിരയായ വലിയൊരുസംഘം പത്തനംതിട്ടയിലുണ്ട്. അവര്‍ ജാഥയ്‌ക്കെതിരെ കടുത്ത പ്രതിഷേധം അറിയിക്കുകയും പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ മൂന്നിനാണ് ജാഥ പത്തനംതിട്ടയിലെത്തുന്നത്.

vellappally

സമത്വ മുന്നേറ്റയാത്ര എന്ന പേരില്‍ വെള്ളാപ്പള്ളി യാത്ര നടത്തുന്നത് വര്‍ഗീയ പാര്‍ട്ടിക്കുവേണ്ടിയാണെന്ന് ശാഖ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞദിവസം കോഴിക്കോട്ടെ നൗഷാദിനെ അധിക്ഷേപിച്ചതിനെതിരെയും ശാഖ പ്രതികരിച്ചു. ഇതരമതസ്ഥരെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ഗുരവചനങ്ങള്‍ക്ക് എതിരാണെന്നും ശാഖ പറഞ്ഞു.

മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളുണ്ടായ അടൂര്‍ യൂണിയനിലെ ശാഖകളും വെള്ളാപ്പള്ളിക്കെരിതെ പ്രതിഷേധത്തിലാണ്. എസ്എന്‍ഡിപിയെ ആര്‍എസ്എസ് ഹൈജാക്ക് ചെയ്യുകയാണെന്ന് ചില പ്രവര്‍ത്തകര്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. വെള്ളാപ്പള്ളിയുടെ ഭാഷ വര്‍ഗീയവാദിയുടെ ഭാഷയാണെന്നും ശ്രീനാരായണീയര്‍ ഇത് പൊറുക്കകയില്ലെന്നും ചിലര്‍ പ്രതികരിച്ചു.

English summary
sndp konni yogam against samatva munnetta yathra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X