ഭൂരിപക്ഷം ഒന്നിക്കണം; ന്യൂനപക്ഷങ്ങളില്‍ നേട്ടമുണ്ടാക്കിയത് മുസ്ലിങ്ങള്‍- തിരികൊളുത്തി വെള്ളാപ്പള്ളി
ആലപ്പുഴ: വിവാദ പ്രസ്താവനകളുമായി എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്. യുഡിഎഫിനും മുസ്ലിം ലീഗിനുമെതിരെ ആഞ്ഞടിച്ച അദ്ദേഹം ന്യൂനപക്ഷ ആനുകൂല്യങ്ങളില്‍ മുസ്ലിങ്ങള്‍ അപ്രമാദിത്തം നേടിയെന്നും ആരോപിച്ചു.

ഭൂരിപക്ഷ സമുദായ സംഘടനകള്‍ക്കിടയില്‍ ഐക്യമുണ്ടാകണം. ഭൂരിപക്ഷ സമുദായത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം അവര്‍ക്കിടയിലെ അനൈക്യമാണ്. പരസ്യമായ പോരില്‍ ഏര്‍പ്പെടുന്നത് നിര്‍ത്തണം. മുമ്പ് ഐക്യ ശ്രമം നടന്നിരുന്നു. അത് രാഷ്ട്രീയ നേതാക്കളും ഇതര സമുദായക്കാരും ചേര്‍ന്ന് പൊളിക്കുകയാണുണ്ടായത്. എസ്എന്‍ഡിപിയും എന്‍എസ്എസും പരസ്പരം തല്ലുന്നത് അവസാനിപ്പിക്കണം. സാമൂഹിക നീതിക്കായി ഭൂരിപക്ഷ സമുദായം വോട്ട് ബാങ്കായി മാറണമെന്നും വെള്ളാപ്പള്ളി നടേശന് വാര്‍ത്താ മാധ്യമങ്ങളോട് പ്രതികരിച്ചു.
ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ മുസ്ലിം സമുദായം അപ്രമാദിത്തം നേടിയിട്ടുണ്ട്. ഇക്കാര്യം ക്രൈസ്തവ സഭകള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. അതോടെയാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച ആരംഭിച്ചത്. ഇത് അപകടമാണ്. മുസ്ലിം ലീഗ് നേതാക്കള്‍ ക്രൈസ്തവ സഭകളുടെ തിണ്ണ നിരങ്ങുന്നത് അശ്ലീലമായ ഒത്തുകളിയുടെ ഭാഗമാണ്. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് വരുന്നത് ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അപ്രകസ്തരാക്കുമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
യുഡിഎഫ് ഛിന്നഭിന്നമായിരിക്കുകയാണ്. നാളിതുവരെ കേട്ടിട്ടില്ലാത്ത സമവാക്യങ്ങള്‍ ഉണ്ടാകുന്നുണ്ട്. കേരള രാഷ്ട്രീയത്തില്‍ യുഡിഎഫിനെ ഹൈജാക്ക് ചെയ്ത് കുഞ്ഞാലിക്കുട്ടി കൊണ്ടുപോകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications