കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂരിപക്ഷം ഒന്നിക്കണം; ന്യൂനപക്ഷങ്ങളില്‍ നേട്ടമുണ്ടാക്കിയത് മുസ്ലിങ്ങള്‍- തിരികൊളുത്തി വെള്ളാപ്പള്ളി

Google Oneindia Malayalam News

ആലപ്പുഴ: വിവാദ പ്രസ്താവനകളുമായി എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍. യുഡിഎഫിനും മുസ്ലിം ലീഗിനുമെതിരെ ആഞ്ഞടിച്ച അദ്ദേഹം ന്യൂനപക്ഷ ആനുകൂല്യങ്ങളില്‍ മുസ്ലിങ്ങള്‍ അപ്രമാദിത്തം നേടിയെന്നും ആരോപിച്ചു.

j

ഭൂരിപക്ഷ സമുദായ സംഘടനകള്‍ക്കിടയില്‍ ഐക്യമുണ്ടാകണം. ഭൂരിപക്ഷ സമുദായത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം അവര്‍ക്കിടയിലെ അനൈക്യമാണ്. പരസ്യമായ പോരില്‍ ഏര്‍പ്പെടുന്നത് നിര്‍ത്തണം. മുമ്പ് ഐക്യ ശ്രമം നടന്നിരുന്നു. അത് രാഷ്ട്രീയ നേതാക്കളും ഇതര സമുദായക്കാരും ചേര്‍ന്ന് പൊളിക്കുകയാണുണ്ടായത്. എസ്എന്‍ഡിപിയും എന്‍എസ്എസും പരസ്പരം തല്ലുന്നത് അവസാനിപ്പിക്കണം. സാമൂഹിക നീതിക്കായി ഭൂരിപക്ഷ സമുദായം വോട്ട് ബാങ്കായി മാറണമെന്നും വെള്ളാപ്പള്ളി നടേശന്‍ വാര്‍ത്താ മാധ്യമങ്ങളോട് പ്രതികരിച്ചു.

യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി; രണ്ട് ദൗത്യവുമായി ഹൈക്കമാന്റ്, സുപ്രധാന പ്രഖ്യാപനം ഉടന്‍യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി; രണ്ട് ദൗത്യവുമായി ഹൈക്കമാന്റ്, സുപ്രധാന പ്രഖ്യാപനം ഉടന്‍

ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ മുസ്ലിം സമുദായം അപ്രമാദിത്തം നേടിയിട്ടുണ്ട്. ഇക്കാര്യം ക്രൈസ്തവ സഭകള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. അതോടെയാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച ആരംഭിച്ചത്. ഇത് അപകടമാണ്. മുസ്ലിം ലീഗ് നേതാക്കള്‍ ക്രൈസ്തവ സഭകളുടെ തിണ്ണ നിരങ്ങുന്നത് അശ്ലീലമായ ഒത്തുകളിയുടെ ഭാഗമാണ്. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് വരുന്നത് ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അപ്രകസ്തരാക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഒവൈസി ബംഗാളില്‍ കളി തുടങ്ങി; മുസ്ലിം നേതാക്കളെ കാണുന്നു, നെഞ്ചിടിച്ച് മമതയും കോണ്‍ഗ്രസുംഒവൈസി ബംഗാളില്‍ കളി തുടങ്ങി; മുസ്ലിം നേതാക്കളെ കാണുന്നു, നെഞ്ചിടിച്ച് മമതയും കോണ്‍ഗ്രസും

യുഡിഎഫ് ഛിന്നഭിന്നമായിരിക്കുകയാണ്. നാളിതുവരെ കേട്ടിട്ടില്ലാത്ത സമവാക്യങ്ങള്‍ ഉണ്ടാകുന്നുണ്ട്. കേരള രാഷ്ട്രീയത്തില്‍ യുഡിഎഫിനെ ഹൈജാക്ക് ചെയ്ത് കുഞ്ഞാലിക്കുട്ടി കൊണ്ടുപോകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

English summary
SNDP Leader Vellappalli Nadesan Controversial statement against UDF and Muslim League
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X