കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; ഇനി അറിയേണ്ടത് എസ്എന്‍ഡിപിയുടെ നിലപാട്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ന് എസ്.എൻ.ഡി.പി. നിലപാട് അറിയിക്കും | Oneindia Malayalam

ഇന്നലെ കോണ്‍ഗ്രസിന് സന്തോഷത്തിന്റെ ദിവസമായിരുന്നു.ഉടക്കി പോയ മാണി യുഡിഎഫില്‍ തിരികെയെത്തിയിരിക്കുന്നു. ചെങ്ങനൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് മുതലേ മാണി ആര്‍ക്കൊപ്പം എന്ന ചോദ്യം ഉയരുന്നുണ്ടായിരുന്നു. ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം കേരള കോണ്‍ഗ്രസ് ഇന്നലെ തീരുമാനം പ്രഖ്യാപിച്ചു.എന്നാല്‍ ഇനി അറിയേണ്ടത് എസ്എന്‍ഡിപി എന്ത് നിലപാടെടുക്കുമെന്നാണ്. ചെങ്ങനൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്ന തീരുമാനം യോഗം ഇന്ന് പ്രഖ്യാപിക്കും.

voting

രാവിലെ പത്തിന് കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടാകുക.ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം എടുക്കേണ്ട രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ മൂന്നംഗ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു.സമിതി വെള്ളാപള്ളി നടേശന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുമുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തീരമാനം.

ബിഡിജെഎസ് എന്‍ഡിഎയുമായി നിസ്സഹകരണം തുടരുന്ന പശ്ചാത്തലത്തില്‍ എസ്എന്‍ഡിപി യോഗത്തിന്റെ തീരുമാനം നിര്‍ണായകമാണ്.ചെങ്ങനൂരില്‍ എസ്എന്‍ഡിപിയോഗത്തിന് വലിയ സ്വാധീനമാണുള്ളതെന്ന് വെള്ളാപ്പള്ളി നടേശനും ബിഡിജെസും അവകാശപ്പടുന്നുമുണ്ട്. ബിഡിജെഎസ് എന്‍ഡിഎയുമായി സഹകരിക്കാത്ത പശ്ചാത്തലത്തില്‍ എസ്എന്‍ഡിപിയുടെ നിലപാടിന് വലിയ രാഷ്ട്രീയ പ്രസക്തിയാണുള്ളത്.

English summary
sndp stand on chengannur by election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X