തൊഗാഡിയയില്‍ പ്രതീക്ഷയര്‍പ്പിച്ച് എസ്എന്‍ഡിപി... അപ്പോള്‍?
കൊല്ലം: എസ്എന്‍ഡിപിയെ ആര്‍എസ്എസ് വിഴുങ്ങുമെന്ന് കഴിഞ്ഞ ദിവസമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ കോടിയേരി അങ്ങനെ പറഞ്ഞിട്ടുണ്ടാകില്ലെന്നാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ പറയുന്നത്.
പ്രവീണ്‍ തൊഗാഡിയക്കൊപ്പം തന്നെയാണ് എസ്എന്‍ഡിപി എന്ന സൂചനയാണ് വെള്ളാപ്പള്ളി നല്‍കുന്നത്. ഈഴവരുടെ ഉന്നമനത്തിനായി തൊഗാഡിയയുടെ പദ്ധതികള്‍ സ്വീകരിച്ചില്ലെങ്കില്‍ ചരിത്രം തന്നെ വിഡ്ഢിയെന്ന് വിളിയ്ക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കഴിഞ്ഞ ദിവസം എസ്എന്‍ഡിപിയുടെ പരിപാടിയില്‍ പ്രവീണ്‍ തൊഗാഡിയ പങ്കെടുത്തിരുന്നു. എസ്എന്‍ഡിപിയ്‌ക്കെതിരെ ഇടുക്കി ബിഷപ്പ് നടത്തിയ പരാമര്‍ശത്തെ അതി രൂക്ഷമായാണ് തൊഗാഡിയ അന്ന് വിമര്‍ശിച്ചത്.
കുറഞ്ഞ ചെലവില്‍ ചികിത്സ നല്‍കാനുള്ള പദ്ധതി, കട്ടപ്പനയില്‍ ആശുപത്രി, കൃഷി പദ്ധതി തുടങ്ങിയവയാണ് തൊഗാഡിയ വാഗ്ദാനം ചെയ്തിട്ടുള്ളത്. ആര് പറഞ്ഞു എന്നുള്ളതിനല്ല എന്ത് പറഞ്ഞു എന്നതിനാണ് പ്രസക്തിയെന്നാണ് വെള്ളാപ്പള്ളിയുടെ പക്ഷം.
എസ്എന്‍ഡിപിയ്ക്ക് രാഷ്ട്രീയ വേര്‍തിരിവില്ല. സമുദായത്തെ സഹായിക്കുന്ന നടപടിയുമായി കമ്യൂണിസ്റ്റ് പാര്‍ട്ടി വന്നാല്‍ അവരോടും സഹകരിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications