കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപ്പള്ളി മാറുമെന്ന് സിപിഎമ്മും കോണ്‍ഗ്രസും കൊതിയ്ക്കേണ്ട, അണിയറയില്‍ നീക്കം തുടങ്ങി

Google Oneindia Malayalam News

ആലപ്പുഴ: രാഷ്ട്രീയപാര്‍ട്ടി രൂപീകരിയ്ക്കുന്നത് സംബന്ധിച്ച് എസ്എന്‍ഡിപിയുടെ ശ്രമങ്ങള്‍ക്ക് ഇന്ന് (5 ഓക്ടോബര്‍ 2015) തുടക്കമാകും. പാര്‍ട്ടിയുടെ നിയമാവലി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ത്തലയില്‍ യോഗം ചേരുന്നുണ്ട്.

നൂറില്‍ താഴെ ആളുകളെ മാത്രം പങ്കെടുപ്പിച്ച് കൊണ്ടുള്ള ചര്‍ച്ചാ വേദിയാണ് ഒരുക്കിയിരിയ്ക്കുന്നത്. രാഷ്ട്രീയ നിരീക്ഷകര്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

 യോഗത്തില്‍

യോഗത്തില്‍

വിവിധ സമുദായ നേതാക്കളുടേയും ബുദ്ധിജീവികളുടേയും സാംസ്‌ക്കാരിക പ്രവര്‍ത്തകരുടേയും യോഗമാണ് എസ്എന്‍ഡിപി വിളിച്ചിരിയ്ക്കുന്നത്. പുതിയ പാര്‍ട്ടിയുടെ നിയമാവലി, ഭരണഘടന, പേര്, പതാക തുടങ്ങിയ നിയമപരമായ കാര്യങ്ങളില്‍ അഭിപ്രായം തേടുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചിരിയ്ക്കുന്നത്.

ഇവര്‍...

ഇവര്‍...

രാഷ്ട്രീയ നിരീക്ഷകരും സംസ്ക്കാരിക പ്രവര്‍ത്തകരുമായ കെ വേണു, ഫിലിപ്പ് എം പ്രസാദ്, എന്‍ എം പിയേഴ്‌സണ്‍, എ ജയശങ്കര്‍ എന്നിവരെ യോഗത്തിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. നൂറില്‍ താഴെ ആളുകളെ പങ്കെടുപ്പിച്ചുള്ള ചര്‍ച്ചാ വേദിയാണ് ഒരുക്കിയിരിയ്ക്കുന്നത്

അകല്‍ച്ചയും അടുപ്പവും

അകല്‍ച്ചയും അടുപ്പവും

സിപിഎമ്മുമായുള്ള അകല്‍ച്ചയും ബിജെപിയുമായുള്ള അടുപ്പവും യോഗം ചര്‍ച്ച ചെയ്യും

സമുദായ അംഗങ്ങള്‍

സമുദായ അംഗങ്ങള്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ പരമാവധി സമുദായ അംഗങ്ങളെ വിജയിപ്പിച്ചെടുക്കാന്‍ യൂണിയനുകള്‍ വഴി ശാഖകള്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

ആഭിമുഖ്യം...

ആഭിമുഖ്യം...

പട്ടിക വിഭാഗ സംവരണ വാര്‍ഡുകളില്‍ സമുദായത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഇതര സമുദായ സ്ഥാനാര്‍ത്ഥികളുടെ പേര് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
SNDP to elicit opinion of intelligentsia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X